For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖ് മാന്യനാണ്, നല്ല കരുതലാണ്; സല്‍മാന്‍ ശാന്തനെങ്കിലും വലിയ കുസൃതിക്കാരനാണെന്ന് മാധുരി

  |

  ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് മാധുരി ദീക്ഷിത്. തന്റെ അഭിനയ മികവിലൂടേയും നൃത്തത്തിലൂടേയുമെല്ലാം ഒരുപാട് പേരെ തന്റെ ആരാധകരാക്കി മാറ്റുകയായിരുന്നു മാധുരി. മാധുരിയോളം ഗ്രേസ് ഉള്ള നായികമാരെ കണ്ടിട്ടില്ലെന്നാണ് ബോളിവുഡ് പറയുന്നത്. ഇപ്പോഴിതാ ബിഗ് സ്‌ക്രീനില്‍ നിന്നും ഡിജിറ്റല്‍ ലോകത്തേക്ക് ചുവടു വച്ചിരിക്കുകയാണ് മാധുരി. നെറ്റ്ഫ്‌ളിക്‌സിന്റെ പുതിയ സീരീസായ ദ ഫെയിം ഗെയിമിലൂടെയാണ് മാധുരിയുടെ ഒടിടി എന്‍ട്രി. മികച്ച പ്രതികരണങ്ങളാണ് ദ ഫെയിം ഗെയിമിന് ലഭിക്കുന്നത്. താരത്തിന്റെ പ്രകടനവും കയ്യടി നേടുന്നു.

  നല്ല മനസ്സുള്ള വ്യക്തിയാണ് മോഹന്‍ലാല്‍; അവര്‍ അദ്ദേഹത്തെ വഞ്ചിക്കുകയാണ്: സന്തോഷ് വര്‍ക്കി

  ബോളിവുഡിലെ മിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും മാധുരി അഭിനയിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, അക്ഷയ് കുമാര്‍ എന്നിവര്‍ക്കൊപ്പവും മാധുരി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ നായകന്മാരെക്കുറിച്ചുള്ള മാധുരിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ആര്‍ജെ സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് മാധുരി മനസ് തുറന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

  ''ഷാരൂഖ് ഖാന്‍ വളരെ മാന്യനാണ്. നീ കംഫര്‍ട്ടബിള്‍ ആണോ, നീ ഓക്കെ ആണോ എന്നൊക്കെ ചോദിക്കും. വളരെയധികം കരുതലുള്ള വ്യക്തിയാണ് അദ്ദേഹം. അക്ഷയ് കുമാറിന് സ്വയം തെളിയിക്കാന്‍ ഇഷ്ടമാണ്. സെറ്റില്‍ എപ്പോഴും തമാശകള്‍ ഒപ്പിക്കുകയും ചെയ്യും. സെയ്ഫിന്റെ വണ്‍ ലൈനറുകള്‍ വളരെയധികം തമാശ നിറഞ്ഞതായിരിക്കും. അതേസമയം സല്‍മാന്‍ ഖാന്‍ കുസൃതിക്കാരനാണ്. സല്‍മാന്‍് ശാന്തനായ വ്യക്തിയാണ്. പക്ഷെ അദ്ദേഹത്തിന്റെതായ സ്‌റ്റൈലുണ്ട് സല്‍മാന്‍ ഖാന്'' എന്നാണ് നായകന്മാരെക്കുറിച്ച് മാധുരി പറഞ്ഞത്.

  മാധുരിയും സല്‍മാന്‍ ഖാനും ദില്‍ തോ പാഗല്‍ ഹേ, ദേവ്ദാസ്, കോയ്‌ല, അഞ്ജാം എന്നീ ചിത്രങ്ങളിലാണ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. മാധുരിയും സല്‍മാന്‍ ഖാനും ഹം ആപ്‌കെ ഹേ കോന്‍ പോലുള്ള ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. ഇരുവരും ഒരുമിച്ച സാജനും വന്‍ വിജയമായിരുന്നു. ആര്‍സുവിലാണ് സെയഫുമായും അക്ഷയ് കുമാറുമായി മാധുരി പ്രവര്‍ത്തിച്ചിട്ടുള്ളത്. ദ ഫെയിം ഗെയിമിനെ മാധുരിയുടെ തിരിച്ചുവരവായിട്ടാണ് ബോളിവുഡും മാധ്യമങ്ങളും വിലയിരുത്തുന്നത്. എന്നാല്‍ താന്‍ തിരിച്ചുവരവ് എന്ന വാക്കിനെ അംഗീകരിക്കുന്നില്ലെന്നാണ് മാധുരി പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് തിരിച്ചുവരവ് എന്ന പ്രയോഗത്തെക്കുറിച്ച് മാധുരി സംസാരിച്ചത്.

  ''ഞാന്‍ ഒന്നോ രണ്ടോ വര്‍ഷത്തിന്റെ വ്യത്യാസത്തില്‍ ഒരു സിനിമ ചെയ്താല്‍ പോലും അതിനെ എന്റെ തിരിച്ചുവരവായാണ് കാണുക. എത്രതവണയാണ് ഞാന്‍ തിരിച്ചുവരിക? സത്യത്തില്‍ ഞാന്‍ ഒരിക്കലും സിനിമ വിട്ട് പോയിട്ടില്ല. വിവാഹത്തിന്് ശേഷമാണ് ഞാന്‍ ദേവ്്ദാസില്‍ അഭിനയിക്കുന്നത്. പുക്കാറും ഹം തുമാരേ ഹേ സനവും ഞാന്‍ വിവാഹത്തിന് ശേഷമാണ് പൂര്‍ത്തിയാക്കുന്നത്. എനിക്ക് മക്കളുണ്ടായപ്പോള്‍ കുറച്ച് വര്‍ഷങ്ങള്‍ മാറി നിന്നു. പക്ഷെ അത് നായകനും ചെയ്യാറുള്ളതല്ലേ. ആമിര്‍ ഖാന്റെ സിനിമകള്‍ക്കിടയില്‍ രണ്ടോ മൂന്നോ വര്‍ഷത്തെ ഇടവേളയുണ്ടാകും. പക്ഷെ ആരും ആമിര്‍ തിരിച്ചുവരികയാണെന്ന് പറയുന്നില്ല'' എന്നാണ് മാധുരി പറഞ്ഞത്.

  Recommended Video

  Shah Rukh Khan Reveals The REAL Reason Behind His Fight With Salman Khan

  തനിക്ക് അഭിനയത്തോടും നൃത്തത്തോടുമുള്ള അഭിനിവേശന്റെ ഉപോത്പന്നമാണ് സ്റ്റാര്‍ഡം എന്നാണ് മാധുരി പറയുന്നത്. എന്നാല്‍ സ്റ്റാര്‍ഡം മൂലമുണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെക്കുറിച്ചും മാധുരി ബോധവതിയാണ്. ''നമ്മള്‍ സ്വയം കുറച്ചധികം ഗൗരവ്വമായി എടുത്താല്‍ അത് അപകടമാകും'' എന്നാണ് സ്റ്റാര്‍ഡമിനെക്കുറിച്ച് മാധുരി പറയുന്നത്. അതേസമയം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ദ ഫെയിം ഗെയിം. ബിജോയ് നമ്പ്യാരും കരിഷ്മ കോഹ്ലിയുമാണ് ദ ഫെയിം ഗെയിം സംവിധാനം ചെയ്തിരിക്കുന്നത്. മാധുരിയ്‌ക്കൊപ്പം സഞ്ജയ് കപൂറും മാനവ് കൗളുമാണ് സീരീസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കരണ്‍ ജോഹറാണ് നിര്‍മ്മാതാവ്. ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവായും നിറഞ്ഞു നില്‍ക്കുകയാണ് മാധുരി.

  2019 ല്‍ പുറത്തിറങ്ങിയ കലങ്ക് ആണ് മാധുരിയുടേതായി ഒടുവില്‍ തീയേറ്ററിലേക്ക് എത്തിയ സിനിമ. ചിത്രത്തിലെ പ്രകടനത്തിന് മാധുരിയ്ക്ക് ഫിലിം ഫെയര്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശവും ലഭിച്ചിരുന്നു.

  Read more about: madhuri dixit
  English summary
  Madhuri Dixit About Working With Shahrukh Khan, Salman Kan And Akshay Kumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X