For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്തിന് ഞാനത് ചെയ്തു! വിനോദ ഖന്നയുമായുള്ള ലിപ് ലോക്ക്; കുറ്റബോധം മൂലം ചുംബനരംഗങ്ങള്‍ നിര്‍ത്തി മാധുരി

  |

  ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് മാധുരി ദീക്ഷിത്. അഭിനയത്തിലും നൃത്തത്തിലുമെല്ലാം മാധുരിയോളം ഗ്രേസ്് ഉള്ളൊരു നായികയെ ബോളിവുഡിന് അതിന് മുമ്പും ശേഷവും ലഭിച്ചിട്ടില്ലെന്ന് തന്നെ പറയാം. ഇന്നും ആരാധകരുടെ പ്രിയങ്കരിയായി മുന്നേറുകയാണ് മാധുരി. ഇപ്പോഴിതാ ഡിജിറ്റല്‍ രംഗത്തും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് മാധുരി. നെറ്റ്ഫ്‌ളിക്‌സിന്റെ ഏറ്റവും പതിയ സീരീസായ ദ ഫെയിം ഗെയിമിലൂടെയാണ് മാധുരി തന്റെ ഡിജിറ്റല്‍ അരങ്ങേറ്റം നടത്തതിയിരിക്കുന്നത്. മികച്ച പ്ര്തികരണങ്ങളാണ് മാധുരിയുടെ സീരീസിന് ലഭിച്ചു വരുന്നത്.

  ഈ മനുഷ്യനെ എനിക്കൊരുപാട് ഇഷ്ടമാണ്; നീരവ് ഷായ്‌ക്കൊപ്പം പേളി മാണിയും നിലയും

  1980 കളിലാണ് മാധുരി ദീക്ഷിത് എന്ന പേര് ബോളിവുഡില്‍ ഉയര്‍ന്ന് വരുന്നത്. പിന്നീടെ തൊണ്ണൂറുകളില്‍ ഇന്ത്യന്‍ സിനിമയിലെ ഒന്നാം നമ്പര്‍ നായികയായി മാറുകയായിരുന്നു മാധുരി. ഇന്നും മാധുരിയുടെ അഭിനയത്തിനും നൃത്തത്തിനും ആരാധകര്‍ കുറഞ്ഞിട്ടില്ല. ശകതമായ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് മാധുരി. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് കുതിക്കുകയായിരുന്നു മാധുരി അക്കാലത്ത്. എന്നാല്‍ മാധുരിയില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു 1988 ല്‍ പുറത്തിറങ്ങിയ ദയവാന്‍ എന്ന ചിത്രം.

  തന്റെ കരിയറില്‍ ആദ്യമായി മാധുരി ഒരു ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കുന്നത് ദയവാനിലായിരുന്നു. ഇന്നത്തെ പോലെ ലിപ് ലോക് രംഗങ്ങളും ചുംബന രംഗങ്ങളും അത്രമേല്‍ സാധാരണയായിരുന്നു അന്നത്തെ സിനിമയില്‍. അത്തരം രംഗങ്ങൡ മാധുരി അതുവരെ അഭിനയിക്കുകയും ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ മുതിര്‍ന്ന നടനായ വിനോദ് ഖന്നയോടൊത്തുള്ള മാധുരിയുടെ ലിപ് ലോക്ക്് രംഗം ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു. വലിയ വിവാദവുമായി മാറി ഈ രംഗം.

  എന്നാല്‍ പിന്നീട് തന്റെ ലിപ് ലോക്ക് രംഗത്തെക്കുറിച്ച് കുറ്റ ബോധം തോന്നിയിരുന്നുവെന്ന് മാധുരി തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഒരു അഭിമുഖത്തിലായിരുന്നു മാധുരി മനസ് തുറന്നത്. ''തിരിഞ്ഞു നോക്കുമ്പോള്‍ വേണ്ട എനിക്കത് ചെയ്യാന്‍ തോന്നുന്നില്ല എന്ന് പറഞ്ഞാല്‍ മതിയായിരുന്നുവെന്നാണ് തോന്നുന്നത്. പക്ഷെ അന്ന് ചെയ്യാന്‍ ഉളളിലൊരു ത്വരയുണ്ടായിരുന്നു. ഞാനൊരു നടിയാണ്. സംവിധായകന്‍ ആ രംഗം പ്രത്യേകമായൊരു രീതിയിലായിരിക്കും പ്ലാന്‍ ചെയ്തിരിക്കുക. അതുകൊണ്ട് ഞാനത് ചെയ്തില്ലെങ്കില്‍ കഥയെ അത് ബാധിക്കുമെന്നായിരുന്നു അന്ന് ചിന്തിച്ചത്'' മാധുരി പറയുന്നു.

  ''കൂടാതെ, ഞാനൊരു സിനിമ കുടുംബത്തില്‍ നിന്നുമല്ല വന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തെ രീതികള്‍ എനിക്കറിയില്ലായിരുന്നു. ചുംബന രംഗങ്ങളോട് നോ പറയാന്‍ സാധിക്കുമായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് ചെയ്തതാണ്. പക്ഷെ പിന്നീട് സിനിമ കണ്ടപ്പോള്‍ എന്തിനാണ് അങ്ങനൊരു രംഗം ഞാന്‍ ചെയ്തത് എന്ന് ചിന്തിച്ചു പോയി. ആ ചുംബനത്തിന് സിനിമയുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അതോടെ ഞാന്‍ തീരുമാനിച്ചു. ഇനി ചുംബന രംഗം ചെയ്യില്ലെന്ന്. പിന്നീടൊരിക്കലും ചുംബന രംഗത്തില്‍ അഭിനയിക്കുകയുണ്ടായിട്ടില്ല'' എന്നായിരുന്നു മാധുരി പറഞ്ഞത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  2002 ല്‍ പുറത്തിറങ്ങിയ ദേവ്ദാസ് വരെ ബോളിവുഡിലെ നിറ സാന്നിധ്യമായിരുന്നു മാധുരി. പിന്നീട് ചെറിയൊരു ഇടവേളയെടുത്ത താരം 2007 ല്‍ ആജാ നച്ച്‌ലെ എന്ന ചിത്രത്തിലൂടെയാണ് തിരികെ വന്നത്. തുടര്‍ന്ന് ദേദ് ഇഷ്ഖിയ, ഗുലാബ് ഗ്യാങ്, ടോട്ടല്‍ ധമാല്‍, കലങ്ക് തുടങ്ങിയ ചിത്രങ്ങളിലൂടേയും ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവായും നിറഞ്ഞു നില്‍ക്കുകയാണ് മാധുരി ദീക്ഷിത്. ഫെയിം ഗെയിമില്‍ സിനിമാ നടിയായായാണ് മാധുരി എത്തുന്നത്. സഞ്ജയ് കപൂറും സീരീസിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആളുകള്‍ മറന്നു തുടങ്ങുന്ന സൂപ്പര്‍ നായികയായ അനാമികയാണ് മാധുരിയുടെ കഥാപാത്രം. മികച്ച പ്രതികരണങ്ങളാണ് മാധുരിയുടെ പ്രകടനത്തിന് ലഭിക്കുന്നത്.

  Read more about: madhuri dixit
  English summary
  Madhuri Dixit Says She Regeretted Kissing Vinod Khanna In Dayavan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X