For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവൻ എന്റെ സ്വന്തമാണെന്ന് എനിക്കറിയാം, വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുണ്ട്'; അർജുനെ കുറിച്ച് മലൈക

  |

  ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യാത്ത ബോളിവുഡ് താരമാണ് മലൈക അറോറ. നാൽപതുകളിലും യുവനടിമാരെ വെല്ലുന്ന ഊർജത്തിന് പിന്നിൽ ചി‌‌‌ട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണെന്ന് താരം തന്നെ പറയാറുണ്ട്.

  നടി എന്നതിന് പുറമെ നർത്തകി, അവതാരക, മോഡൽ എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങിയ വ്യക്തിയാണ് മലൈക. മുൻ ഭർത്താവ് അർബാസ് ഖാനുമായി 2017ൽ ബന്ധം വേർപെടുത്തിയ ശേഷം തന്നെക്കാൾ പന്ത്രണ്ട് വയസ് പ്രായവ്യത്യാസമുള്ള നടൻ അർജുൻ കപൂറുമായുള്ള ബന്ധം പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തയാളാണ് മലൈക.

  'പടം ഹിറ്റായപ്പോൾ ലാൽ സാർ വിളിച്ച് നന്ദി പറഞ്ഞു, എനിക്കും മോനിഷയ്ക്കും ട്രീറ്റും നടത്തി'; വിനീത് പറയുന്നു

  48കാരിയാണ് മലൈക. 36 വയസാണ് അർജുന്റെ പ്രായം. നാല് വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. താരങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസത്തെ ചൊല്ലി പല തരത്തിലുള്ള വിമർശനങ്ങളാണ് ഇവരുടെ പ്രണയം പരസ്യപ്പെടുത്തിയപ്പോൾ മുതൽ മലൈകയും അർജുനും നേരിടുന്നത്.

  കളിയാക്കലുകൾ പരിധി വിടുമ്പോൾ അർജുനോ മലൈകയോ ചുട്ട മറുപടി​കളുമായി രം​ഗത്തെത്തുകയും ചെയ്യാറുണ്ട്. പ്രണയ നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുള്ള താരങ്ങളുടെ വിവാഹം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

  'സൽമാനെ ഇഷ്ടമായിരുന്നില്ല, പക്ഷെ സഹോദരൻ സൊഹൈലുമായി പ്രണയത്തിലായിരുന്നു'; പൂജ ഭട്ടിന്റെ പ്രണയ കഥ

  അടുത്തിടെയാണ് മലൈക വലിയൊരു കാർ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അപകടം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും മടങ്ങി വരാൻ ഒരുപാട് സമയമെടുത്തതായി മലൈക തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

  ഒരു ഫാഷൻ ഷോയിൽ പങ്കെടുത്ത് തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്. അന്ന് എന്താണ് സംഭവിച്ചതെന്ന് ഇനിയും തനിക്ക് ഓർത്തെടുക്കാൻ സാധിക്കുന്നില്ലെന്നും മലൈക പറഞ്ഞിരുന്നു.

  അപകടത്തിന് ശേഷം ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ അപകടത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം സംസാരിച്ചിരിക്കുകയാണ് മലൈക അറോറ. അർജുനുമായുള്ള പ്രണയം തമാശയല്ലെന്നാണ് താരം അഭിമുഖത്തിൽ പറഞ്ഞത്.

  'ആ അപകടത്തിന് ശേഷം കണ്ണ് തുറന്നപ്പോൾ എനിക്ക് ചുറ്റും ധാരാളം രക്തമായിരുന്നു. എന്റെ കുടുംബം, അർജുൻ കപൂർ കൂടാതെ എല്ലാവരും ഓടിയെത്തി. ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് ഞാൻ എന്നെ കണ്ണാടിയിൽ എന്റെ മുഖം നോക്കിയത്.'

  'അത്രത്തോളം എന്നെ ഭയപ്പെടുത്തിയ അപകടമായിരുന്നു അന്ന് സംഭവിച്ചത്. അപകടമുണ്ടായ ശേഷം ഞാൻ നിരന്തരം എന്റെ അമ്മയേയും മകനേയുമാണ് അന്വേഷിച്ചുകൊണ്ടിരുന്നത്. സമയം വേണമായിരുന്നു എനിക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ.'

  'ശരീരം ഓക്കെയായെങ്കിലും മാനസീകമായി ഞാൻ ഓക്കെ ആയിട്ടില്ല. ആ അപകടം ഒരു ദുസ്വപ്നമാണ്.'

  'ഓരോ ബന്ധത്തിനും അതിന്റേതായ പ്രക്രിയയുണ്ട്... പദ്ധതികളുണ്ട്.... ഭാവിയിൽ ഒരുമിച്ച് ജീവിക്കണമെന്ന് തീരുമാനിക്കുന്നതാണ് അതിൽ ഏറ്റവും പ്രധാനം. എന്നാൽ‌ ഒരു വ്യക്തതയില്ലാത്ത ബന്ധത്തിലാണെങ്കിൽ കാര്യമിില്ല.'

  'എനിക്ക് അർജുനുമായുള്ളതും ഞങ്ങൾക്ക് പരസ്പരം ഉള്ളതും വളരെ ദൃഡമായ ബന്ധമാണ്. അത് എനിക്ക് പവിത്രവും പ്രധാനവുമാണ്. അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ പടിവാതിക്കലാണ് ഞങ്ങളുടെ പ്രണയമുള്ളത്.'

  'ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്. സമാന ചിന്തകളും ആശയങ്ങളുമായി ഞങ്ങൾ ഒരേ വിമാനത്തിലാണ്. ഞങ്ങൾ പരസ്പരം ശരിക്കും മനസിലാക്കുന്നു.'

  'കൂടുതൽ കണ്ടെത്തലുകൾക്ക് ഇനിയും ഇടമുള്ള ഒരു പക്വമായ ഘട്ടത്തിലാണ് ഞങ്ങൾ. അടുത്ത ഘട്ടത്തെ കുറിച്ച് ഞങ്ങൾ സംസാരിക്കുകയും ചർച്ച ചെയ്യുകയും അതുമായി ബന്ധപ്പെട്ട് തമാശകൾ പറയുകയും ചെയ്യാറുണ്ട്.'

  ഞാൻ പ്രണയത്തിൽ സന്തോഷവതിയും പോസിറ്റീവുമാണ്. അർജുൻ എനിക്ക് ആത്മവിശ്വാസവും ഉറപ്പും നൽകുന്നുണ്ട്. എനിക്ക് നിന്നോടൊപ്പം പ്രായമാകണമെന്ന് ഞാൻ എപ്പോഴും അർജുനോട് പറയാറുണ്ട്. എനിക്കറിയാം എന്നേക്കും അവൻ എന്റേതാണെന്ന്' മലൈക അറോറ പറഞ്ഞ് അവസാനിപ്പിച്ചു.

  Read more about: malaika arora
  English summary
  Malaika Arora Opens Up Taking Her Relationship With Arjun Kapoor To The Next Level
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X