For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ മോചനത്തിന് ഒരുങ്ങിയപ്പോള്‍ കുടുംബം തന്നോട് പറഞ്ഞത്, വെളിപ്പെടുത്തി മലൈക അറോറ

  |

  ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് നടി മലൈക അറോറ. ഗ്ലാമര്‍ വേഷങ്ങളിലൂടെയും ഐറ്റം ഡാന്‍സുകളിലൂടെയുമാണ് നടി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത്. ഷാരൂഖ് ഖാന്‍ ചിത്രം ദില്‍സെയിലെ ഗാന രംഗമെല്ലാം മുന്‍പ് നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ അര്‍ജൂന്‍ കപൂറുമായുളള പ്രണയത്തിന് പിന്നാലെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. പ്രണയത്തിലായതിന് പിന്നാലെയുളള ഇരുവരുടെയും ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

  അര്‍ജുന്റെയും മലൈകയുടെയും പ്രണയത്തില്‍ ഇരുവരുടെയും പ്രായമായിരുന്നു പ്രധാന ചര്‍ച്ചയായി മാറിയിരുന്നത്. അര്‍ജുനേക്കാള്‍ പത്തിലധികം വയസ് പ്രായമുണ്ട് മലെകയ്ക്ക്. എന്നാല്‍ വിമര്‍നങ്ങളെയൊന്നും ശ്രദ്ധിക്കാതെയാണ് ഇരുവരും തങ്ങളുടെ ബന്ധം തുടരുന്നത്. അതേസമയം 2017ലായിരുന്നു ആദ്യ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായുളള നടിയുടെ വിവാഹ മോചനം നടന്നത്. ദാമ്പത്യ ജീവിതത്തിലെ പല വിധ പ്രശ്‌നങ്ങള്‍ കാരണമായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്.

  മലൈകയും അര്‍ബാസുമായുളള വിവാഹ മോചനം മുന്‍പ് ബോളിവുഡില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. വിവാഹ മോചനത്തെ കുറിച്ച് ഒരഭിമുഖത്തില്‍ മലൈക തന്ന മനസുതുറന്നിരുന്നു. എന്റെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ പോലെ ഇതും ഒരിക്കലും എളുപ്പമായിരുന്നില്ല എന്ന് നടി പറയുന്നു. ഓരോ ദിവസവും അവസാനിക്കുന്നത് ആരുടെയെങ്കിലും കുറ്റപ്പെടുത്തലോടെയായിരുന്നു.

  വിവാഹ മോചനവുമായി മുന്നോട്ടുപോകാന്‍ ആരും പ്രോല്‍സാഹിപ്പിച്ചിട്ടില്ല. ഡിവോഴ്‌സിന് തൊട്ടുമുന്‍പുളള രാത്രി വരെ എന്റെ കുടുംബം എന്റെ അടുത്തുവന്നിരുന്ന് നിനക്ക് ഉറപ്പാണോ എന്ന് ചോദിച്ചു. ആ കാലം മുഴുവന്‍ ഞാന്‍ അത് കേട്ടിരുന്നു. അവര്‍ക്ക് തന്നോടുളള സ്‌നേഹം കൊണ്ടായിരുന്നു അതെന്നും മലൈക പറഞ്ഞു.

  അര്‍ബാസ് ഖാനുമായുളള ബന്ധത്തില്‍ അര്‍ഹാന്‍ എന്ന മകനുമുണ്ട് നടിക്ക്. അതേസമയം മികച്ച വ്യക്തികളായി മാറുന്നതിനായാണ് തങ്ങള്‍ വേര്‍പിരിഞ്ഞതെന്നും മകനും അതായിരുന്നു നല്ലതെന്നും താരം പറഞ്ഞു. 19 വർഷത്തെ വിവാഹബന്ധമായിരുന്നു 2017 ൽ താരങ്ങൾ അവസാനിപ്പിച്ചത്. തങ്ങൾ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നതിനേക്കാൾ നല്ലത് നല്ല മനുഷ്യരായി ഇരിക്കുന്നതാണ്.

  തങ്ങൾ രണ്ടു പേരും അങ്ങേയറ്റം അസന്തുഷ്ടരായിത്തീരുന്ന ഒരു സാഹചര്യത്തിലായിരുന്നു. അത് നമ്മുടെ ചുറ്റുമുള്ള എല്ലാവരുടെയും ജീവിതത്തെ ബാധിച്ചിരുന്നു. തുടർന്നാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ എല്ലാം എപ്പോഴും എത്താറുണ്ട് മലൈക.

  അർജുൻ കപൂറും മലൈക അരോറയും വിവാഹിതരാകുന്നു? | FilmiBeat Malayalam

  തന്റെ എറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നടി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. മലൈക അറോറയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്. മലൈകയുടെയും അര്‍ജുന്‍ കപൂറിന്റെയും വിവാഹത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അര്‍ജുന്‍ കപൂറിന്റെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും മലൈക നിറയാറുണ്ട്. ഇരുവരും ഒരുമിച്ച് നടത്തിയ യാത്രകളുടെ ചിത്രങ്ങളും മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു

  Read more about: malaika arora
  English summary
  malaika arora reveals about the divorce with her ex husband arbaz khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X