For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആത്മവിശ്വാസം കെടുത്തും; ബോഡി ഷേമിങിനെ കുറിച്ച് മനസ് തുറന്ന് മമ്മൂട്ടിയുടെ നായിക

  |

  വൈറ്റ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ നടിയാണ് ഹുമ ഖുറേഷി. മോഡലിങ്, പരസ്യ മേഖലയിൽ നിന്ന് ബോളിവുഡ് സിനിമാ ലോകത്തേക്ക് എത്തിയ ഹുമയുടെ ആദ്യ സിനിമ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഗാങ്സ് ഓഫ് വാസേപൂർ ആയിരുന്നു. ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളിലും ഗംഭീര പ്രകടനം കാഴ്ച്ചവെച്ചതോടെ ഹുമയെ തേടി നിരവധി അവസരങ്ങൾ എത്തി.

  പിന്നീട് അഭിനയിച്ച ബദ്‌ലാപൂർ, ഹൈവേ അടക്കമുള്ള ചിത്രങ്ങൾ ശ്രദ്ധനേടിയതോടെയാണ് തെന്നിന്ത്യയിലേക്കും നടിയെ തേടി അവസരങ്ങൾ വരുന്നത്. ഉദയ് ആനന്ദൻ സംവിധാനം ചെയ്ത വൈറ്റിന് ശേഷം തമിഴിൽ രജനികാന്തിന്റെ കാല, അജിത്തിന്റെ വാലിമൈ തുടങ്ങിയ ചിത്രങ്ങളിലും ഹുമ ഖുറേഷി അഭിനയിച്ചിരുന്നു. വലിമൈ ആണ് ഹുമയുടെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

  Huma Qureshi

  Also Read: 'ട്രോളുകൾ ഒക്കെ എന്നും ഉള്ളതല്ലേ, പണ്ട് അമ്മാവന്മാരും അമ്മായിമാരും ആയിരുന്നു എന്ന് മാത്രം': വിജയ് ദേവരകൊണ്ട

  ഇപ്പോഴിതാ, ഹുമ ഖുറേഷിയുടെ 'ഡബിൾ എക്‌സ്‌എൽ' എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് സംസാരിക്കുന്നതാണ് ചിത്രം. ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിനിടെ നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ബി ടൗണിൽ ശ്രദ്ധനേടുന്നത്. ഫാറ്റ് ഷേമിങ് നേരിട്ടതിനെ കുറിച്ചും സിനിമാ മേഖലയിലെ ബോഡി പോസിറ്റിവിറ്റിയ്ക്കായി വാദിക്കുന്നതിനെക്കുറിച്ചുമാണ് താരം മനസ് തുറന്നത്.

  യാഥാർത്ഥ്യബോധമില്ലാത്ത സൗന്ദര്യ മാനദണ്ഡങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ, ഈ പ്രശ്നം നമ്മിൽ വളരെ ആഴത്തിൽ വേരൂന്നിയതാണെന്ന് ഹുമ പറഞ്ഞു. 'എല്ലാവരും സ്ത്രീകളുടെ ശരീരത്തിലേക്ക് നോക്കുകയും അവരുടെ ശരീര രീതിയെ കുറിച്ച് മോശം വാക്കുകൾ പറയുകയും ചെയ്യുന്നു. ബോഡി ഷെയ്മിംഗ് ഒരാളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നതാണ്.'

  Also Read: ഐശ്വര്യയെ അഞ്ചോളം ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയ ഷാരൂഖ്, പിന്നീട് ഖേദ പ്രകടനവും; സംഭവമിങ്ങനെ

  'അതിനെക്കുറിച്ച് സിനിമയെടുക്കുകയും അഭിനേതാക്കളെന്ന നിലയിലുള്ള തങ്ങളുടെ സ്ഥാനം ഉപയോഗിച്ച് അതിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുമ്പോൾ, അവിടെ ആരോഗ്യകരമായ സംഭാഷണങ്ങൾ ആരംഭിക്കും,' ഹുമ ഖുറേഷി പറഞ്ഞു. അതുകൊണ്ടാണ് ഒരു ഡോക്യുമെന്ററി നിർമ്മിക്കുന്നതിനുപകരം, ഒരു വിനോദ സിനിമ നിർമ്മിച്ചതെന്നും അതിലൂടെ ആളുകളുടെ ചിന്താഗതിയിൽ മാറ്റം കൊണ്ടുവരാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഹുമ പറഞ്ഞു.

  ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹുമ ഖുറേഷി താൻ ചിത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചും പറഞ്ഞു. ചിത്രത്തിനായി തനിക്ക് ശരീരഭാരം കൂട്ടേണ്ടി വന്നതായും ശാരീരികമായും മാനസികമായും ആത്മീയമായും താൻ വലിയ രീതിയിൽ മാറിയെന്നും നടി പറഞ്ഞു.

  Also Read: മനീഷ കൊയ്‌രാളയോട് മണിരത്‌നത്തിന്റെ ബോംബെയിൽ അഭിനയിക്കരുതെന്ന് പറഞ്ഞത് നിരവധി പേർ; കാരണമിതാണ്

  വർഷങ്ങളോളം ബോഡി ഷേമിങ് നേരിട്ടിട്ടുള്ള തന്നെ സംബന്ധിച്ച് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒന്നാണ് സിനിമയെന്ന് ഹുമ ഖുറേഷി പറഞ്ഞു. മിക്ക സ്ത്രീകളും എല്ലാ ദിവസവും ഈ പ്രശ്നം നേരിടുന്നുണ്ടെന്ന് താരം പറഞ്ഞു. ക്യാമറയ്ക്ക് മുന്നിൽ വരുന്ന സ്ത്രീകൾ മാത്രം നേരിടുന്ന ഒന്നല്ല ഇതെന്നും നിരവധി പേർ തന്റെ അടുക്കൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഹുമ ഖുറേഷി പറഞ്ഞു.

  സത്രം രമണിയാണ് 'ഡബിൾ എക്സ്എൽ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സൊനാക്ഷി സിൻഹ, ഹുമ ഖുറേഷി, സഹീർ ഇഖ്ബാൽ, മഹത് രാഘവേന്ദ്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  Read more about: mammootty
  English summary
  Mammootty's White Movie Heroine Huma Qureshi Opens Up Facing Body Criticism
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X