For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയങ്ക കാരണം സിനിമകള്‍ കിട്ടിയില്ല, കഷ്ടപ്പെടേണ്ടി വന്നു; തുറന്നു പറഞ്ഞ് സഹോദരി മീര ചോപ്ര

  |

  ബോളിവുഡും കടന്ന് ഇന്ന് ഹോളിവുഡിലും വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പ്രിയങ്കാ ചോപ്ര. ചേച്ചിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ മറ്റൊരു ചോപ്ര സഹോദരിയാണ് പരിനീതി ചോപ്ര. വളരെ പെട്ടെന്നു തന്നെ തന്നിലെ പ്രതിഭയെ അടയാളപ്പെടുത്താനും ധാരാളം സിനിമകളുടെ ഭാഗമാകാനും പരിനീതിയ്ക്ക് സാധിച്ചു. എന്നാല്‍ ഇന്ന് കരിയറിലെ മോശം ഘട്ടത്തിലൂടെയാണ് പരിനീതി കടന്നു പോകുന്നത്. അഭിനയ പ്രതിഭയുണ്ടായിട്ടും അവസാനമായി ഇറങ്ങിയ മൂന്ന് ചിത്രങ്ങളും പരാജയപ്പെട്ടു.

  ട്രെഡിഷണല്‍ ലുക്കില്‍ അതിസുന്ദരിയായി അഞ്ജന രംഗന്‍

  പ്രിയങ്കയേയും പരിനീതിയേയും പോലെ സിനിമയിലെത്തിയ മറ്റൊരു ചോപ്ര കുടുംബാംഗമാണ് മീര ചോപ്ര. എന്നാല്‍ തന്റെ കസിന്‍സിനെ പോലെ ബോളിവുഡിലെ മിന്നും താരമാകാന്‍ മീരയ്ക്ക് സാധിച്ചിട്ടില്ല. വേണ്ടത്ര അവസരങ്ങളും മീരയ്ക്ക് ബോളിവുഡില്‍ ലഭ്യമായിട്ടില്ല. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ചും പ്രിയങ്കയെ കുറിച്ചുമെല്ലാം മീര ചോപ്ര മനസ് തുറക്കുകയാണ്. സൂമിന് നല്‍കിയ അഭിമുഖത്തിലാണ് മീര മനസ് തുറന്നത്.

  2005ല്‍ തമിഴ് ചിത്രമായ അന്‍പേ ആരുയിരേയിലൂടെയായിരുന്നു മീരയുടെ അരങ്ങേറ്റം. പിന്നീട് 2014ലാണ് ബോളിവുഡിലെത്തുന്നത്. ഗ്യാങ് ഓഫ് ഗോസ്റ്റ്‌സ് ആയിരുന്നു ആദ്യ ചിത്രം. എന്നാല്‍ ബോളിവുഡില്‍ അധികം ചിത്രങ്ങള്‍ ചെയ്യാതെ തെന്നിന്ത്യന്‍ സിനിമകളിലായിരുന്നു മീരയുടെ ശ്രദ്ധ. പ്രിയങ്ക ചോപ്രയുടെ ബന്ധുവാണെന്നതിനാല്‍ സിനിമ ലഭിച്ചിട്ടില്ലെന്നും അതാണ് തനിക്കുണ്ടായിരുന്ന ഏക പ്രവിലേജെന്നുമാണ് മീര പറയുന്നത്.

  സിനിമ അറിയാവുന്ന കുടുംബത്തില്‍ നിന്നും വരുന്നയാളെന്ന നിലയില്‍ തന്നെ ആളുകള്‍ ഗൗരവ്വത്തോടെയായിരുന്നു കണ്ടിരുന്നതെന്നും മീര പറയുന്നു. മീരയുടെ കസിന്‍സ് ആയ പരിനീതിയും മന്നാറയും നടിമാരാണ്. പ്രിയങ്കയാകട്ടെ ഇന്ന് ലോകമെമ്പാടും ആരാധകരുള്ള വലിയ താരമാണ്. ബോളിവുഡിന്റെ അതിരുകള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്നിരിക്കുകയാണ് പ്രിയങ്ക.

  ഞാന്‍ വരുന്ന സമയത്ത് പ്രിയങ്ക ചോപ്രയുടെ സഹോദരി വരുന്നുവെന്നായിരുന്നു ചര്‍ച്ചകളൊക്കെ. പക്ഷെ സത്യത്തില്‍ എനിക്ക് വലിയ താരതമ്യങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. പ്രിയങ്ക കാരണം എനിക്ക് സിനിമ കിട്ടിയില്ല. എനിക്കൊരു നിര്‍മ്മാതാവിനെ വേണമെന്നുണ്ടെങ്കില്‍, അവരുടെ സഹോദരിയാണെന്നതിനാല്‍ എന്നെ കാസ്റ്റ് ചെയ്യില്ലായിരുന്നു. അവരുമായുള്ള ബന്ധം എന്റെ കരിയറില്‍ ഗുണം ചെയ്തിട്ടില്ല. പക്ഷെ അതുകാരണം ആളുകള്‍ എന്നെ ഗൗരവ്വമായി തന്നെ കണ്ടു. എന്നാണ് മീര ചോപ്ര പറയുന്നത്.

  ഞാന്‍ സിനിമ അറിയുന്ന കുടംബത്തില്‍ നിന്നുമാണ് വരുന്നത്. അതിനാല്‍ എന്നെ ആരും നിസാരക്കാരിയായി കണ്ടില്ല. അതാണ് എനിക്ക് ലഭിച്ച ഏക പ്രിവിലേജ്. അല്ലാതെ, എനിക്ക് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. സത്യത്തില്‍, എന്റെ സിനിമകള്‍ വരുമ്പോള്‍ ആരും തന്നെ എന്നെ അവര്‍ രണ്ടു പേരുമായി താരതമ്യം ചെയ്തിട്ടില്ല എന്നും മീര പറയുന്നു.

  ബോളിവുഡില്‍ അധികം സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും തമിഴിലും തെലുങ്കിലും നിരവധി സിനിമകളില്‍ മീര അഭിനയിച്ചിട്ടുണ്ട്. 2019 ല്‍ പുറത്തിറങ്ങിയ സെക്ഷന്‍ 375 ആണ് അവസാനം പുറത്തിറങ്ങിയ ഹിന്ദി ചിത്രം. ഈ ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്കില്‍ സൂപ്പര്‍താര ചിത്രങ്ങളിലും മീര നായികയായിട്ടുണ്ട്. ഹിന്ദി ചിത്രമായ നാസ്തിക് ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.അര്‍ജുന്‍ രാംപാല്‍ ആണ് ചിത്രത്തിലെ നായകന്‍.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  സിനിമകള്‍ക്ക് പുറമെ മീരയുടെ വെബ് സീരീസും പുറത്തിറങ്ങാനുണ്ട്. ഹോട്ട്‌സ്റ്റാര്‍ സീരീസായ കാമാത്തിപുരയാണ് ഇനി ഇറങ്ങാനുള്ളത്. ക്രൈം ത്രില്ലറാണ് സീരീസ്. മൊഗല്ലി പുവു എന്ന തെലുങ്ക് ചിത്രവും റിലീസിന് തയ്യാറെടുക്കുന്നുണ്ട്.

  അതേസമയം പ്രിയങ്കയുടെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രമായ വൈറ്റ് ടൈഗര്‍ ഓസ്‌കാര്‍ നോമിനേഷനടക്കം നേടിയിരുന്നു. പുരസ്‌കാരം നേടാനായില്ലെങ്കിലും ചിത്രം ധാരാളം പേരില്‍ നിന്നും അഭിനന്ദനം നേടിയിരുന്നു. ദ സ്‌കൈ ഈസ് പിങ്ക് ആണ് പ്രിയങ്കയുടെ അവസാനം തീയേറ്ററിലെത്തിയ ചിത്രം. സൈന നെഹ്വാളിന്റെ ജീവിതം പറഞ്ഞ സൈനയായിരുന്നു മറ്റൊരു ചോപ്ര സഹോദരിയായ പരിനീതിയുടെ അവസാന റിലീസ്. ചിത്രത്തിന് വിജയം നേടാനായില്ല.

  Read more about: priyanka chopra
  English summary
  Meera Chopra Blame Cousin Priyanka Chopra For Not Getting Any Roles, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X