For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സണ്ണിയുടെ തോളിൽ ഇരിക്കുന്ന കുട്ടി ആരാണെന്ന് അറിയാമോ!! മകൾ നിഷയോ? ഇവർ തമ്മിൽ ഒരു ബന്ധമുണ്ട്

  |

  ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരമാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. പോൺ താരമായിട്ടാണ് സണ്ണി ഇന്ത്യൻ സിനിമയിൽ എത്തിയത്. ആദ്യം പുച്ഛത്തോടെയാണ് താരത്തിനെ എല്ലാവരും നോക്കിയിരുന്നത്. എന്നാൽ പിന്നീട് സണ്ണി പ്രേന്ക്ഷകരുടെ മനസിൽ കയറി കൂടുകയായിരുന്നു. അതിനു കാരണം താരത്തിന്റെ സ്വഭാവ സവിശേഷത തന്നെയാണ്. ഇപ്പോൾ ഒരു പോൺ സ്റ്റാർ ലേബലിലല്ല സണ്ണി അറിയപ്പെടുന്നത്. ബോളിവുഡിലെ മറ്റ് താരങ്ങൾക്കൊപ്പമാണ് താരത്തിന്റെ സ്ഥാനം.

  ആദ്യം അയാൾ തന്റെ ഹൃദയം കവർന്നു!! പിന്നീട് എല്ലാം ശിഥിലമാക്കി! പേളിയുടെ ക്രഷ് ആരാണന്ന് അറിയാമോ

  സണ്ണി ലിയോണിന്റെ ജീവിതത്തെ ആധാരമാക്കി ഒരുങ്ങുന്ന വെബ് സീരിയലാണ് കരൺജിത് കൗർ ദി അൺട്രോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ. താരത്തിന്റെ കുട്ടിക്കാലും മുതൽ ഇപ്പോൾ ഉള്ള കാര്യങ്ങൾ വരെയാണ് സിരിയലിലൂടെ പറയുന്നത്. താരത്തിനെ കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ പ്രേക്ഷകർക്ക് അറിയാം. എന്നാൽ കൂടുതൽ കാര്യങ്ങൾ ഈ പരമ്പരയിലൂടെ പുറം ലോകത്തെത്തും.

  ഏഴിമല പൂഞ്ചോലയുമായി ആട്തോമ!! സിൽക്കായി ഇനിയ, സ്റ്റേജ് ഇളക്കി മറിച്ച ലാലേട്ടന്റെ പ്രകടനം കാണാം

   കുട്ടിക്കാലം അവതരിപ്പിക്കുന്നത് ഇംഗ്ലീഷ് താരം

  കുട്ടിക്കാലം അവതരിപ്പിക്കുന്നത് ഇംഗ്ലീഷ് താരം

  കരൺജീത് കൗർ ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ എന്ന വെബ് പരമ്പരയിൽ താരത്തിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് റൈസ സൗജാനി എന്ന ഇംഗ്ലീഷ് ഇന്ത്യൻ നടിയായിരിക്കും. സണ്ണി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയയുലൂടെ തന്റെ പ്രേക്ഷകരെ അറിയിച്ചത്.

   സ്വന്തം ജീവിതം തുറന്നു പറയുന്നു

  സ്വന്തം ജീവിതം തുറന്നു പറയുന്നു

  ഏറെ പ്രത്യേകതയുള്ള വെബ് സീരിയലാണിത്. സണ്ണി തന്നെയാണ് സ്വന്തം ജീവിതം കഥ അവതരിപ്പിക്കുന്നത്. പരമ്പരയിലൂടെ വീണ്ടും ജീവിതത്തിൽ കടന്നു പോയ വഴികളിലൂടെ ഒരിക്കൽ കൂടി സഞ്ചരിക്കേണ്ടി വന്നു. അഭിനയിച്ചു കൊണ്ടിരുന്ന ഒരു നിമിഷം താൻ പൊട്ടിക്കരഞ്ഞു പോയെന്നും താരം തന്നെ വെളിപ്പെടുത്തി. ഒരു ഫിമിലി സീനിലായിരുന്നു മനസ് കൈവിട്ട് പോയതെന്ന് താരം കൂട്ടിച്ചേർത്തു.

   ആ രംഗം വളരെ വേദനിപ്പിച്ചു

  ആ രംഗം വളരെ വേദനിപ്പിച്ചു

  അച്ഛനും മകളും തമ്മിലുള്ള രംഗമായിരുന്നു അത്. അച്ഛൻ തന്റെ മുന്നിൽ നിന്ന് പൊട്ടിക്കരയുന്ന രംഗമായിരുന്നു അത്. എന്നാൽ അത് വീണ്ടും ആവർത്തിച്ചപ്പോൾ തന്റെ കൈവിട്ട് പോയിരുന്നു. തന്റെ മാതാപിതാക്കൾ മരിച്ചു പോയതാണ് തന്നെ കൂടുതൽ വേദനിപ്പിച്ചത്. എന്നാൽ ഈ സമയത്ത് ഭർത്താവ് ഡാനിയൽ വെബ്ബറാണ് തന്റെ ഒപ്പം നിന്ന് സമാധാനിപ്പിച്ചതെന്നും സണ്ണി പറഞ്ഞു. വളരെയധികം വേദനയോടെയാണ് ആ സീൻ അഭിനയിച്ചതെന്ന് അവർ കൂട്ടിച്ചേർത്തു

  യഥാർഥ ജീവിതകഥ

  യഥാർഥ ജീവിതകഥ

  യഥാർഥ ജീവിതകഥയാണ് സണ്ണിയുടെ വെബ് സീരിയലിലൂടെ പുറത്തു വരുന്നത്. ഇതിനു മുൻപ് ഒരുഅഭിമുഖത്തിൽ തനിയ്ക്കും തന്റെ കുടുംബത്തിനു സംഭവിച്ച കാര്യങ്ങൾ താരം വെളിപ്പെടുത്തിയിരുന്നു. 21 ാം വയസിലായിരുന്നു ജീവിതം ആകെ മാറി മറിഞ്ഞത്രേ. ആളുകൾ വളരെ മോശമായ സന്ദേശങ്ങൾ അയക്കാനും മറ്റ് മോശമായ രീതിയിൽ വിമർശിക്കാനും തുടങ്ങിയിരുന്നു. അത് തന്നെ മനസികമായി വല്ലാതെ തളർത്തിയെന്നും താരം പറഞ്ഞു. പിന്നീട് കാര്യങ്ങൾ പഴയ സ്ഥിതിയിൽ എത്തിയെങ്കിലും ആ അനുഭവം തന്നെ മാനസികമായി വല്ലാതെ തളർത്തിയെന്നും താരം പറഞ്ഞു.

  വീട്ടുകാരുടെ പ്രതികരണം

  വീട്ടുകാരുടെ പ്രതികരണം

  വിമർശനങ്ങളിൽ നിന്ന് തന്നേയും സഹോദരനേയും സംരക്ഷിച്ച് നിർത്തിയത് തങ്ങളുടെ കുടുംബമായിരുന്നു. സാധാരണ വീടുകളിൽ കാണുന്നതു പോലെ ചെറിയ രീതിയിലുള്ള സൗന്ദര്യ പിണക്കൾ മാത്രമേ തങ്ങളുടെ കുടുംബത്തിലും ഉണ്ടായിരുന്നുളളൂ. എങ്കിൽ തന്നേയും ആരെങ്കിലും അനാവശ്യമായി കുറ്റപ്പെടുത്താനോ, മാനസികമായി വേദനിപ്പിക്കാനൊ ശ്രമിച്ചാൽ അവിടെ രക്ഷയ്ക്കായി കുടുംബം എത്തുമായിരുന്നുവെവന്നും താരം പറഞ്ഞു.

  English summary
  Meet Rysa Sujania, girl who will play younger Sunny Leone in her biopic.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X