For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വളർത്തുമകൾ താര ആദ്യമായി എന്നോട് പറഞ്ഞത് ഇതാണ്, വെളിപ്പെടുത്തലുമായി നടി

  |

  മാതൃദിനത്തിൽ മകളെ കുറിച്ച് വാചാലയായി നടി മന്ദിര ബേദി.ജന്മം കൊണ്ട് മാത്രമല്ല കർമ്മം കൊണ്ടും രണ്ടുപേർക്കും അമ്മയും മകളുമാവാം എന്ന് തെളിയിച്ചിരിക്കുകയാണ് താരം. മാത്യദിനത്തിൽ തന്റെ വളർത്തു മകൾ താരയുടെ വിശേഷങ്ങളാണ് നടിയും ഫാഷൻ ഡിസൈനറുമായി മന്ദിര പങ്കുവെയ്ക്കുന്നത്. താര തങ്ങളുടെ വീട്ടിലെത്തിയതിന് ശേഷമുണ്ടായ മാറ്റങ്ങളെ കുറിച്ചാണ് താരം പറയുന്നത്. ദേശീയമാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിന്' നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  mandira bedi

  2020 ജൂലൈ 28നാണ് ടിക്കാംഗഡ് എന്ന സ്ഥലത്ത് നിന്നും മന്ദിരയും കുടുംബവും മകൾ താരയെ കൂട്ടി വന്നത്. ഭർത്താവ് രാജ് താരയെയും കൂട്ടി വരുമ്പോൾ ചാർട്ടേഡ് വിമാനവുമായി മന്ദിരയും മകൻ വീറും സുഹൃത്ത് ജിത്തു സാവ്‌ലാനിയും കാത്തുനിന്നു. ഒരു അനുജത്തിയെ കൂടെ കൂട്ടാൻ വീർ തയാറായി വരുന്നതെയുണ്ടായിരുന്നുള്ളൂ. ഒറ്റവാക്കിൽ മറുപടി പറയുന്ന കുട്ടിയായിരുന്നു താര. അവൾ മന്ദിരയുടെ മടിയിൽ നിശബ്ദയായി വന്നിരുന്നു. അപ്പോഴും അവൾ ജ്യേഷ്‌ഠന്റെ മുഖത്ത് കണ്ണെടുക്കാതെ നോക്കിയിരുന്നു. വീഡിയോ കോൾ സമയങ്ങളിൽ അവൾ വീരു ഭായിയെ തിരക്കാറുണ്ടായിരുന്നു.

  ആദ്യത്തെ ഒരുമാസം തന്നോട് ഒപ്പമായിരുന്നു താര ഉറങ്ങിയത്. ഒപ്പമുള്ളവരെ ഓർത്ത് അവൾ രാത്രികളിൽ വിതുമ്പി കരയാറുണ്ടായിരുന്നു. ദിവസങ്ങൾ ചെല്ലുംതോറും അവളാകെ മാറി. വെള്ളവും, കുളിയും, പസിലുകളും ഇഷ്‌ടപ്പെടുന്ന കുട്ടിയായി മാറി താര. വീരുവിന്റെ പഴയ കളിപ്പാട്ടങ്ങളും അവൾക്കായി വാങ്ങിയ പുതിയ കളിപ്പാട്ടങ്ങളും കൊണ്ടവൾ കളിച്ചു. മകളോട് ദത്തെടുത്ത കാര്യം മറച്ചുവയ്ക്കില്ലെന്ന് മന്ദിര കൂട്ടിച്ചേർത്തു. അവൾക്ക് കുടുംബത്തെ നഷ്‌ടമായ വർഷങ്ങളിലെ സ്നേഹം പോലും തങ്ങൾ നൽകുകയാണെന്ന് മന്ദിര. ഇനിയും ഒരുവർഷത്തോളമെടുക്കും അവൾ വളരാൻ,

  ഇപ്പോൾ ആർ എന്ന അക്ഷരം ഉച്ചരിക്കാറായിട്ടില്ല. അതുകൊണ്ട് സ്വന്തം പേര് 'താല' എന്നാണ് പറയുന്നത്. അലക്സ കേട്ട് ഏതാനും ഇംഗ്ലീഷ് വാക്കുകൾ പഠിച്ചു. അലക്‌സയും താരയും തമ്മിലെ സംഭാഷണം വീട് നിറഞ്ഞ് നിൽക്കുന്നു. 'അമ്മ ഒ.കെ. ആണോ' എന്നാണ് ആദ്യമായി താര ചോദിച്ചത്. ഡിസ്‌നി രാജകുമാരിമാരെ ഇഷ്‌ടമുള്ള കുട്ടിയാണ് താരം. ഫ്രോസൺ, ബ്രേവ് തുടങ്ങിയ സിനിമകളാണ് പ്രിയങ്കരം.

  Mammootty-Sulfath Love Story | FilmiBea Malayalam

  ഒരു ബോളിന്റെ നിറം നീലയാണെന്നു പറയാൻ വന്നയിടയ്ക്കു താരയ്ക്ക് അറിയില്ലായിരുന്നു. സ്കൂളിൽ പോകാത്തത് കാരണം നിറങ്ങളെക്കുറിച്ച് അവൾ പഠിച്ചിരുന്നില്ല. ഇപ്പോൾ മിടുക്കിയായി നിറങ്ങളുടെ പേര് പറയും, ഒന്നും മുതൽ നൂറു വരെ എണ്ണും, ഇംഗ്ലീഷ് അക്ഷരമാല എഴുതും, അതുപോലെതന്നെ സ്വന്തം പേരുമെഴുതാനറിയാം. വരുന്ന ജൂലൈയിൽ താരയുടെ അഞ്ചാം പിറന്നാളായിരിക്കുമെന്ന് മന്ദിര. കാര്യങ്ങൾ പഠിക്കാൻ വളരെ കൗതുകമുള്ള കുട്ടിയാണ് താര എന്ന് അമ്മ സാക്ഷ്യപ്പെടുത്തുന്നു. വീർ ഇപ്പോൾ അനുജത്തിയെ മുത്തം കൊടുത്തുറക്കാറാണ് പതിവെന്നും മന്ദിര പറഞ്ഞു

  Read more about: bollywood
  English summary
  Mothers Day 2021: Mandira Bedi Opens Up Her Daughter Tara's Life,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X