For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മൗനി റോയിയുടെ കല്യാണം 'ചായ്സാം' വിവാഹം നടന്ന അതേ ഹോട്ടലിൽ'; ​ഗതി അതാകാതിരിക്കട്ടെയെന്ന് ആരാധകർ!

  |

  ബോളിവുഡിലെ ​ഗ്ലാമറസ് സുന്ദരി മൗനി റോയിയുടെയും സൂരജ് നമ്പ്യാരുടെയും വിവാഹമാണ് ഇപ്പോൾ ബിടൗണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിവാഹ വിശേഷങ്ങളിൽ ഒന്ന്. സ്വകാര്യ ബീച്ചുള്ള വിശാലമായ പ്രോപ്പർട്ടിയായ പ്ലഷ് ഡബ്ല്യു ഹോട്ടലിൽ വെച്ചാണ് താരസുന്ദരിയുടെ വിവാഹം നടക്കാൻ പോകുന്നത്. സാമന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും വിവാഹിതരായതും ഇതേ സ്ഥലത്ത് വെച്ചാണ്. ചായ്സാം വിവാഹം നടന്നത് 2017 ലാണ്. സ്വപ്നതുല്യമായ വിവാഹത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴും നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.

  mouni Roy and sooraj, mouni Roy and sooraj news, mouni Roy and sooraj wedding, mouni Roy sooraj, മൗനി റോയ് വിവാഹം, മൗനി റോയ് സൂരജ് നമ്പ്യാർ, മൗനി റോയ് സൂരജ് നമ്പ്യാർ വാർത്തകൾ, മൗനി റോയ് സൂരജ് നമ്പ്യാർ

  ഒരു പുതുവർഷ രാവിൽ ദുബായിൽ നടന്ന ഒരു പാർട്ടിയിൽ വെച്ചാണ് മൗനി റോയിയും സൂരജ് നമ്പ്യാരും ആദ്യമായി കണ്ടുമുട്ടിയത്. ഇരുവരേയും ആരും പരസ്പരം പരിചയപ്പെടുത്തിയതല്ല പാർട്ടിയിൽ വെച്ച് ആകസ്മികമായി കണ്ടുമുട്ടുകയും പരിചയപ്പെടുകയുമായിരുന്നു. അങ്ങനെയാണ് ഇരുവരുടേയും സൗഹൃദം ആരംഭിച്ചത്. 2022 ജനുവരി 23 മുതൽ അതിഥികൾ ഇരുവരുടേയും വിവാഹവേദി ഒരുക്കിയിരിക്കുന്ന ഗോവയിലേക്ക് എത്തിത്തുടങ്ങും. ഗോവയിൽ നടത്തണോ രാജസ്ഥാനിൽ നടത്തണോ എന്ന വിഷയത്തിൽ ഇരുകുടുംബങ്ങളും തമ്മിൽ പരസ്പരം അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.

  Also Read: 'എല്ലാവരും ഉറങ്ങുമ്പോൾ സൽമാൻ മാത്രം ഉണർന്നിരിക്കും', താരത്തിന്റെ വിചിത്ര സ്വഭാവത്തെ കുറിച്ച് ലാറ ദത്ത!

  ശേഷമാണ് ഇരുവീട്ടുകാരും ചേർന്ന് വിവാഹം ​ഗോവയിൽ തന്നെ നടത്താൻ തീരുമാനിച്ചത്. മലയാളിയാണ് സൂരജ് നമ്പ്യാർ. ദുബായിൽ ബാങ്കറാണ് സൂരജ്. ജനുവരി 27ന് ​വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ജനുവരി 28ന് സിനിമാ സുഹൃത്തുക്കൾക്കും മറ്റുമായുള്ള പാർട്ടി സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അടുത്തിടെയാണ് സുഹൃത്തുക്കൾക്കായി ​ഗോവയിൽ വെച്ച് മൗനി തന്റെ ബാച്ചിലർ പാർട്ടി സംഘടിപ്പിച്ചത്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തെത്തിയത്. ബാലാജി പ്രൊഡക്ഷൻസിന്റെ നാഗിൻ സീരീസിലൂടെയാണ് മൗനി പ്രശസ്തി ശ്രദ്ധനേടിയത്. ഗോൾഡ്, റോമിയോ ഇക്ബർ വാൾട്ടർ തുടങ്ങിയ ചിത്രങ്ങളിൽ മൗനി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

  Also Read: 'ഷൂട്ടിങ് ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം ഇരിക്കാൻ പറ്റില്ലല്ലോ, അതിന്റെ പേരിൽ വഴക്കുണ്ടാകാറുണ്ട്'; നിവിൻ പോളി

  രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാസ്ത്രയാണ് മൗനിയുടെ ഏറ്റവും പുതിയ ചിത്രം. മുംബൈയിൽ ഇരുവരുടേയും സംഗീതിനായുള്ള പരിപാടികളുടെ റിഹേഴ്സലുകൾ ആരംഭിച്ചു. മന്ദിര ബേദിയുടെ വസതിയിൽ വെച്ചാണ് മൗനി റോയിയുടെ അമ്മ സൂരജിനെ കണ്ടത്. ആഷ്‌ക ഗൊറാഡിയ, മീറ്റ് ബ്രോസ്, ഡിസൈനർ അനുരാധ ഖുറാന, കൊറിയോഗ്രാഫർമാരായ രാഹുൽ, പ്രതീക് എന്നിവരാണ് വിവാഹത്തിൽ പ്രതീക്ഷിക്കുന്ന അതിഥികളിൽ ചിലർ. വരന്റെ മാതാപിതാക്കളായ രേണുകയ്ക്കും രാജ നമ്പ്യാർക്കും ഒപ്പമുള്ള മൗനിയുടെ നിരവധി ചിത്രങ്ങൾ വൈറലായിട്ടുണ്ട്. യുഎസിലെ ഐവി ലീഗ് സർവകലാശാലയിൽ നിന്നാണ് സൂരജ് നമ്പ്യാർ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബാംഗ്ലൂരിലാണ് ഇപ്പോൾ സ്ഥിരതാമസം. കൂച്ച് ബിഹാറിലും മൗനി റോയിയും സൂരജ് നമ്പ്യാറും റിസപ്ഷൻ വെക്കുന്നുണ്ട്. മൗനിയുടെ സ്വദേശം അതാണ്.

  Also Read: 'ഭർത്താവിനിഷ്ടം പെൺകുഞ്ഞിനെ', ദൈവം തരുന്നതിനെ കൈനീട്ടി വാങ്ങാൻ ആതിരയെ ആശംസിച്ച് ആരാധകർ

  Read more about: actress
  English summary
  mouni Roy and sooraj tie the knot at the same hotel where Chaisam's wedding happend
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion