For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെയ്ഫുമായുള്ള ബന്ധം ഉപേക്ഷിക്കാൻ സുഹൃത്തുക്കൾ പോലും ഉപദേശിച്ചിരുന്നുവെന്ന് കരീന

  |

  സെയ്ഫ് അലി ഖാൻ-കരീന കപൂർ ജോഡി എന്നും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. ആദ്യ ഭാര്യ അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം കരീനയുമായി സെയ്ഫ് വിവാഹത്തിനൊരുങ്ങിയപ്പോൾ ഈ ബന്ധം അധികനാൾ നീളില്ലെന്ന് വിധിയെഴുതിയവരുണ്ടായിരുന്നു. എന്നാൽ വിവാഹ ജീവിതത്തെ പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കാൻ പോകുന്ന ഇരുവരും ബോളിവുഡിലെ മറ്റ് താരങ്ങൾ പോലും മാതൃകയാക്കാൻ ശ്രമിക്കുന്ന ദമ്പതികളാണ്. പരസ്പര ധാരണയും, സ്നേഹവും, ബഹുമാനവുമാണ് തങ്ങളുടെ ജീവിത്തിന്റെ അടിത്തറയെന്ന് പലപ്പോഴും കരീന തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

  Also Read: 'വണ്ണം എപ്പോൾ വേണമെങ്കിലും കൂടാം കുറയാം, ഉപദേശിക്കുന്നവർക്ക് വിശദീകരണം നൽകേണ്ട ആവശ്യമില്ല'-സമീറ റെഡ്ഡി

  2012ലാണ് കരീനയും സെയ്ഫ് അലി ഖാനും വിവാഹിതരായത്. ഏറെ നാൾ ഇരുവരും പ്രണയിച്ചശേഷമാണ് വിവാഹത്തിലേക്ക് എത്തിയത്. വിവാഹത്തിന് മുമ്പ് ഇരുവരും ലിവിങ് ടു​ഗെതറായിരുന്നു. സെയ്ഫ് അലി ഖാനുമായുള്ള ബന്ധം അറിഞ്ഞപ്പോൾ മുതൽ അടുത്ത സുഹൃത്തുക്കൾ അടക്കം നിരവധി പേർ തന്നെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ കരീന. അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

  Also Read: 'പട്ടിണിയായിരുന്നു... നിർത്താതെ കരഞ്ഞു, സോംബിയെ പോലെയായി', പരിണീതി ചോപ്ര

  തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്ന് പറയാൻ ഒട്ടും താൽപര്യമില്ലാത്ത താരമാണ് കരീന കപൂർ. എന്നാൽ കരീനയുടെ പല സുഹൃത്തുക്കൾക്കും സെയ്ഫുമായുള്ള ബന്ധവും സെയ്ഫിനേയും ഇഷ്ടമല്ലായിരുന്നുവെന്നും പലരും അത് തന്നോട് നേരിട്ട് പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നുമാണ് കരീന പറഞ്ഞത്. പലരും മോശം അഭിപ്രായങ്ങൾ ഈ ബന്ധത്തിൽ തുടരുന്നതിനെ കുറിച്ച് പറഞ്ഞപ്പോഴും മനസ് പറയുന്നത് കേൾക്കാനാണ് ശ്രമിച്ചതെന്നും അതുകൊണ്ടാണ് സെയ്ഫുമൊത്തുള്ള ജീവിതം സാധ്യമായതെന്നും കരീന പറയുന്നു. സെയ്ഫുമായുള്ള ബന്ധത്തിൽ തുടരുന്നതിന് നിരവധി പേർ താൽപര്യമില്ലായ്മ പ്രകടിപ്പിച്ചപ്പോഴും ആ ബന്ധം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടപ്പോഴും തൻരെ മനസ് അതിനോട് യോജിച്ചിരുന്നില്ലെന്നും തന്റെ ഹൃദയം പറയുന്നതിന് അനുസരിച്ചാണ് അന്നും ഇന്നും നീങ്ങുന്നതെന്നും കരീന കൂട്ടിച്ചേർത്തു.

  കരീനയുടെ തീരുമാനം ശരിയായിരുന്നുവെന്നാണ് അവർ ഇപ്പോൾ സുഖകരമായ ദമ്പത്യ ജീവിതത്തിലൂടെ പരിഹസിച്ചവരെ നോക്കി പറയുന്നത്. സ്നേഹനിധിയായ ഭർത്താവിനും തന്റെ രണ്ട് ആൺമക്കൾക്കും ഒപ്പം സുഖമായി കഴിയുകയാണ് ഇപ്പോൾ കരീന. ഒപ്പം ഏറെ ഇഷ്ടപ്പെടുന്ന സിനിമാ ജീവിതവും കരീന ഒപ്പം കൊണ്ടുപോകുന്നുണ്ട്. ഇന്ന് കരീന പട്ടൗഡി രാജകുടുംബത്തിലെ അം​ഗമാണ്. ​ഗർഭകാലത്തും പ്രസവത്തിന് ശേഷവും മാത്രമാണ് കരീന സിനിമാ ജീവിത്തിന് അവധി നൽകിയത്. ഫെബ്രുവരിയിലാണ് സെയ്ഫ്-കരീന ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ജെഹാം​ഗീർ എന്ന് പേര് നൽകിയിരിക്കുന്ന മകനെ ജേ എന്നാണ് കരീനയും കുടുംബവും ഓമനിച്ച് വിളിക്കുന്നത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  എല്ലാ സെലിബ്രിറ്റികളെയും പോലെ വളരെ ആ​ഘോഷമായി നാടൊട്ടുക്കും വിവാഹ ക്ഷണം നടത്തിയല്ല കരീന-സെയ്ഫ് വിവാഹം നടന്നത്. സ്വകാര്യമായി അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തിൽ വിവാഹം നടത്തണമെന്നത് കരീനയുടെ മാത്രം നിർബന്ധമായിരുന്നു. സെയ്ഫും കരീനയുടെ തീരുമാനത്തെ പിന്തുണച്ചു. മകളുടെ വിവാ​ഹം ഉത്സവം പോലെ നടത്താനായിരുന്നു പിതാവ് രൺധീർ കപൂർ ആ​ഗ്രഹിച്ചിരുന്നതെങ്കിലും കരീന അതിന് തടസം നിന്നു. 2012ലായിരുന്നു ഇരുവരുടേയും വിവാഹം. ആദ്യ ഭാര്യ അമൃതയുമായും സെയ്ഫ് അലി ഖാന്റേത് പ്രണയ വിവാഹമായിരുന്നു. പതിമൂന്ന് വർഷം മാത്രമാണ് ആ ദാമ്പത്യ ജീവിതത്തിന് ആയുസ്സുണ്ടായിരുന്നത്. 2004 ഇരുവരും വിവാ​ഹമോചനം നേടിയെങ്കിലും സെയ്ഫ് ഉടൻ തന്നെ മറ്റൊരു വിവാഹത്തിന് തയ്യാറായിരുന്നില്ല. കരീന പ്രസവ ശേഷം വീണ്ടും സിനിമകളുമായി ലൈംലൈറ്റിൽ സജീവമാണ്. ഇനി റിലീസിനെത്താനുള്ളത് ലാൽ സിങ് ഛദ്ദ എന്ന ആമിർ ഖാൻ ചിത്രമാണ്. സോനം കപൂർ, സ്വര ഭാസ്കർ, ശിഖ തൽസാനിയ എന്നിവർക്കൊപ്പം വീര ദി വെഡ്ഡിങ് എന്ന ചിത്രത്തിലും കരീന അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ അണിയറ ജോലികളും പുരോ​ഗമിക്കുകയാണ്.

  Read more about: kareena kapoor saif ali khan
  English summary
  Move Away, Here's What Kareena Faced When She Was In A live-in Relationship With Saif
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X