For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയെ വെല്ലുന്നതാണ് ഈ ബോളിവുഡ് താരങ്ങൾ തമ്മിലുള്ള വഴക്കുകൾ

  |

  സുഹൃത്തിക്കൾക്കിടയിൽ വഴക്കുകൾ ഉണ്ടാവുന്നത് വളരെ സ്വാഭാവികമാണ് എന്നാൽ സുഹൃത്തികൾ സെലിബ്രിറ്റികളാവുമ്പോൾ അവർക്കിടയിൽ ഉണ്ടാവുന്ന വഴക്കുകൾ ലോകം മുഴുവനും അറിയുകയും ശ്രദ്ധിക്കുകയും ചെയ്യും. ബോളിവുഡ് താരങ്ങൾക്കിടയിലും സൗഹൃദങ്ങളും വഴക്കുകളും ഉണ്ടാവാറുണ്ട്.

  പ്രശസ്തി നേടുന്ന ഒരു താരം തന്റെ യാത്രയിൽ പലതരം ആളുകളെയും കാണും അതിൽ ചിലർ ഏറ്റവും അടുത്ത സുഹൃത്തിക്കൾ ആവുമ്പോൾ മറ്റുചിലർ പിന്നിൽ നിന്നും കുത്തുന്നു. അതുകൊണ്ട് തന്നെ ബോളിവുഡിൽ സൗഹൃദങ്ങൾ കെട്ടിപൊക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.

  ബോളിവുഡിൽ കാലങ്ങളായി നിലനിൽക്കുന്നതാണ് താരങ്ങൾ തമ്മിലുള്ള വഴക്കുകളും പിണക്കങ്ങളും. ഒരു വിവാദ പ്രസ്താവനയോ അപവാദമോ ചാറ്റ് ഷോകളിലെ സംഭാഷണങ്ങളോ ആവാം ബോളിവുഡ് സൗഹൃദങ്ങൾ താഴെവീണുടയാൻ കാരണമാവുന്നത്.

  തങ്ങളുടെ കരിയറിലെ ചില ഘട്ടങ്ങളിൽ മികച്ച സൗഹൃദം പുലർത്തിയിരുന്ന ഏതാനും ബോളിവുഡ് സെലിബ്രിറ്റികൾ ഇന്ന് സ്ഥിര വൈരികളാണ് അവരിൽ ചിലരെയും അവർ പിരിയാൻ ഉണ്ടായ കാരണങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

  1999ൽ, ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ, സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുത്തു.

  അധികം വൈകാതെ ഇരുവരും തമ്മിൽ ഡേറ്റിംഗിലാണെന്ന വാർത്തകൾ പ്രചരിച്ചു. എന്നാൽ അത് അധികനാൾ നീണ്ടുനിന്നില്ല, പീഡനാരോപണങ്ങളുടെ അടിസ്ഥാനത്തിൽ നടി സൽമാൻഖാനുമായുള്ള ബന്ധം വേർപെടുത്തി.

  ഈ സമയത്ത്, വിവേക് ഒബ്‌റോയ് ഐശ്വര്യയുടെ ജീവിതത്തിലേക്ക് കടന്നുവന്നു, തുടർന്ന് ഐശ്വര്യ റായിക്ക് പിന്തുണ നൽകികൊണ്ട് വിവേക് ഒബ്‌റോയ് സൽമാൻ ഖാനെ കുറ്റപ്പെടുത്തി.

  ഈ പ്രശ്നം സൽമാനും വിവേകിനും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കി എന്നുമാത്രമല്ല വിവേകിന്റെ കാരിയാറിനെയും ദോഷകരമായി ബാധിച്ചു . കുറച്ച് വർഷങ്ങൾക്ക് ശേഷം വിവേകും ഐശ്വര്യയും വേർപിരിഞ്ഞു.

  ബോളിവുഡിലെ താര സുന്ദരിമാരാണ് സോനം കപൂറും ദീപിക പദുകോണും. ഇരുവരും അഗാധമായ സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നവരാണ്.

  സോനം കപൂറിന്റെ ആദ്യ ചിത്രം ദീപികയുടെ മുൻ കാമുകൻ രൺബീറുമായുള്ള സാവരിയ ആയിരുന്നു. ദീപികയുടെയും സോനത്തിന്റെയും സൗഹൃദത്തിനിടയിൽ വിള്ളൽ വീണത് കരണിന്റെ ചാറ്റ് ഷോ കാരണമാണ്.

  കോഫീ വിത്ത് കരൺ എന്ന ചാറ്റ് ഷോയിൽ ദീപികയുടെ ഫാഷൻ ബോധത്തെ സോനം വിമർശിച്ചു. തന്റെ മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിച്ച ദീപിക നടത്തിയത് ഒരു സോഷ്യൽ മീഡിയ സ്റ്റണ്ടാണെന്ന് പറഞ്ഞ് സോനം വിമർശിച്ചിരുന്നു.

  ഈ സംഭവത്തിനു ശേഷം ഇരുവരും അകലുകയായിരുന്നു.

  സൗഹൃദങ്ങളെ വളരെ പൊസസീവായി കാണുന്ന വ്യക്തിയാണ് സൽമാൻ ഖാൻ. ഇത് സൽമാൻഖാൻ പലപ്പോഴും പ്രശ്നങ്ങളിൽ കൊണ്ട് ചാടിച്ചിട്ടുണ്ട്.

  സൽമാനും സംവിധായകൻ സഞ്ജയ് ലീല ബൻസാലിയും വർഷങ്ങളായി സുഹൃത്തുക്കളാണ്, സഞ്ജയ് ചിത്രങ്ങളായ ഖാമോഷി, ഹം ദിൽ ദേ ചുകേ സനം, സാവരിയ എന്നിവയിൽ അദ്ദേഹം അഭിനയിച്ചിട്ടും ഉണ്ട്.

  എന്നാൽ പ്രസ്റ്റീജ് എന്ന ക്രിസ്റ്റഫർ നോളൻ ചിത്രം സൽമാൻ അദ്ദേഹത്തെ കാണിക്കുകയും സഞ്ജയ് ആ ചിത്രം ഹൃത്വിക്കിന് നൽകുകയും ചെയ്തതോടെ കാര്യങ്ങൾ വഷളാകാൻ തുടങ്ങി.

  ഒരു അവാർഡ് ദാന ചടങ്ങിനിടെ, ഗുസാരിഷ് എന്ന സിനിമയിൽ ശാരീരിക വെല്ലുവിളി നേരിടുന്ന ഒരു വേഷം ചെയ്തതിന് സൽമാൻ ഹൃത്വിക്കിനെതിരെ ആഞ്ഞടിച്ചു. ശാരീരിക വൈകല്യമുള്ളവരെ കുറിച്ച് ഒരു സിനിമ ചെയ്യാൻ കഴിയുമോ എന്ന് ഒരു പെൺകുട്ടി അദ്ദേഹത്തോട് ചോദിച്ചപ്പോൾ

  "അയാളെ കാണാൻ പോകൂ അയാൾ നിങ്ങളുടെ ചിത്രം ഉണ്ടാക്കും ധാരാളം സമ്പാദിക്കും പക്ഷേ നിങ്ങൾക്ക് ഒന്നും തരില്ല" എന്നാണ് ഹൃതിക്കിനെ പറ്റി പറഞ്ഞത്. ഇതിൽ പിന്നെ ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു.

  ട്വിങ്കിൾ ഖന്നയും ശിൽപ ഷെട്ടിയും തമ്മിൽ ഉണ്ടായിരുന്നതും അഗാധമായ സൗഹൃദമായിരുന്നു. ഈ സൗഹൃദത്തിന് വിള്ളൽ വീഴാൻ കാരണമായത് അക്ഷയ് കുമാറാണ്.

  ട്വിങ്കിളിനെ വിവാഹം കഴിച്ച അക്ഷയ് ശിൽപയുമായി ഡേറ്റിംഗ് നടത്തിയപ്പോൾ അയാൾ തന്നെ ചതിച്ചുവെന്നാണ് ട്വിങ്കിൾ ഖന്ന പറഞ്ഞത്.

  ശിൽപ ഷെട്ടിയും രവീണ ടണ്ടനും തുടക്കത്തിൽ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നില്ലെങ്കിലും പതുക്കെ അവർ പരസ്പരം അകന്നു.അതിനും കാരണക്കാരൻ അക്ഷയ് കുമാറായിരുന്നു.

  ഒരു ഘട്ടത്തിൽ അക്ഷയ് രണ്ട് നടിമാരുമായും ഡേറ്റിംഗ് നടത്തിയിരുന്നു. രവീണയുമായുള്ള വിവാഹ നിശ്ചയ വേളയിൽ ശിൽപയോടുള്ള തന്റെ പ്രണയം അദ്ദേഹം പ്രകടിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

  ഇത് അന്ന് ഇരു നടിമാരും തമ്മിലുള്ള ബന്ധം തകർക്കുകയായിരുന്നു. പക്ഷേ, ഇപ്പോൾ അവർ തങ്ങളുടെ ഭൂതകാലത്തെ മറന്ന് പരസ്പരം മികച്ച രീതിയിൽ സൗഹൃദം പങ്കിടുകയാണ്.

  ഫറ ഖാനും ഷാരൂഖ് ഖാനും വളരെ നല്ല സൗഹൃദമാണ് പങ്കുവച്ചിരുന്നത്. എന്നാൽ ഇരുവരുടെയും സുഹൃത്ത് ബന്ധത്തിൽ വിള്ളൽ ഉണ്ടാവാൻ കാരണമായത് ഫറ ഖാന്റെ ഭർത്താവ് ശിരീഷ് കുന്ദറാണ്.

  സഞ്ജയ് ദത്തിന്റെ ആഡംബര പാർട്ടികളിലൊന്നിൽ, ഷാരൂഖിന്റെ ചിത്രമായ റാ വൺ പരാജയപ്പെട്ടതിനെക്കുറിച്ചുള്ള ചൂടേറിയ സംഭാഷണത്തിൽ ഷാരൂഖും കുന്ദറും പങ്കെടുത്തു.

  ശിരീഷ് ഷാരൂഖിന്റെ സിനിമയെക്കുറിച്ച് മോശം കമന്റ് പാസാക്കുകയും ഇതേ തുടർന്ന് ഷാരൂഖ് ശിരീഷിനെ മർദ്ദിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

  കരൺ ജോഹറും കജോളും നല്ല രീതിയിൽ സൗഹൃദം പങ്കിട്ടിരുന്നവരാണ്, എന്നാൽ കരൺ ജോഹറിന്റെ ചിത്രമായ ഏ ദിൽ ഹേ മുഷ്‌കിലും കജോളിന്റെ ഭർത്താവായ അജയ് ദേവ്ഗൺ ചിത്രമായ ശിവായായും ഒരേ ദിവസം റിലീസ് ചെയ്തത് കാജോളിനെ ചൊടിപ്പിച്ചു.

  അജയ്‌യുടെ സിനിമയെ അട്ടിമറിക്കാൻ കരൺ വൻതുക നൽകിയെന്ന് വരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ആ സമയത്ത് കാജോളും കരൺ ജോഹറും തമ്മിൽ പിണക്കത്തിലായിരുനെങ്കിലും ഇപ്പോൾ, അവരെല്ലാം നല്ല സുഹൃത്തിക്കളാണ്.

  വർഷങ്ങളായി, സെലിബ്രിറ്റികൾക്കിടയിൽ നിരവധി സൗഹൃദങ്ങൾ പൂവണിയുകയും തകരുകയും ചെയ്യുന്നു.

  സിനിമ കഥകളേക്കാൾ രസകരമാണ് താരങ്ങളുടെ യഥാർത്ഥ ജീവിതത്തിലെ ഈ വഴക്കുകൾ. എങ്കിലും, ക്യാമറകൾക്ക് മുന്നിൽ അവർ സൗഹാർദ്ദപരമായ ബന്ധങ്ങൾ നിലനിർത്തുന്നു.

  English summary
  Nasty real-life fights of Bollywood celebrities: These are the reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X