For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാപ്പരാസികളെ കണ്ട് കയര്‍ത്ത് തൈമൂര്‍, ഒന്നും മിണ്ടാതെ കരീന, വിമര്‍ശനവുമായി നെറ്റിസണ്‍സ്‌

  |

  ബോളിവുഡ് താരസുന്ദരി കരീന കപൂറിനെ കുറിച്ചുളള വാര്‍ത്തകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കരീനയുടെയും സെയ്ഫിന്‌റെയും ജീവിതത്തിലേക്ക് രണ്ടാമത്തെ മകന്‍ ജെഹ് എത്തിയത്. കരീനയുടെ മൂത്തമകന്‍ തൈമൂര്‍ ജനനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ താരപുത്രനാണ്. തൈമൂറിന്‌റെ വിശേഷങ്ങള്‍ അറിയാന്‍ പാപ്പരാസികള്‍ എപ്പോഴും താരകുടുംബത്തിന്‌റെ പിന്നാലെ പോവാറുണ്ട്. കരീനയുടെ മകന്റെ ചിത്രങ്ങള്‍ എടുക്കാനായി ബോളിവുഡ് മാധ്യമങ്ങള്‍ എപ്പോഴും എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലെ താരമാണ് ഇപ്പോള്‍ തൈമൂര്‍ അലി ഖാന്‍.

  kareena-taimur-

  തെെമൂറിനെ ആദ്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിക്കാന്‍ കരീനയും സെയ്ഫും തയ്യാറായിരുന്നില്ല. എന്നാല്‍ മകന്‍ കുറച്ച് വലുതായ ശേഷം തൈമൂറിന്‌റെ ചിത്രങ്ങളും വീഡിയോസും എടുക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയിരുന്നില്ല കരീന. തൈമൂറിനെ നോക്കാന്‍ മുന്‍പ് ഒരു ആയയെ കരീന വീട്ടില്‍ നിര്‍ത്തിയിരുന്നു. ഒരു ലക്ഷത്തിന് മുകളിലാണ് ഇവര്‍ക്ക് മാസ ശമ്പളം നല്‍കിയിരുന്നത്. കരീനയ്ക്ക് ഷൂട്ടിംഗ് തിരക്കുളള സമയത്ത് തൈമൂറിനെ ഇവരെ ഏല്‍പ്പിച്ചാണ് നടി പോകാറുളളത്. അതേസമയം തൈമൂറിനും ഇളയമകന്‍ ജെഹിനുമൊപ്പം പുറത്തിറങ്ങിയപ്പോഴുളള കരീന കപൂറിന്‌റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

  അഭിഷേകും ഐശ്വര്യയും ക്യാമറയ്ക്ക് മുന്‍പില്‍ ഉമ്മ വെക്കാതിരുന്നതിന് കാരണം, നടന്‌റെ മറുപടി

  ജെഹിന്‌റെ ചിത്രങ്ങള്‍ എടുക്കാനായി കരീനയോട് തിരിഞ്ഞുനില്‍ക്കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതിനിടെ പാപ്പരാസികളോട് കയര്‍ക്കുന്ന തൈമൂറിനെയും വീഡിയോയില്‍ കാണാം. ക്യാമറകള്‍ക്ക് പോസ് ചെയ്യാതെ മക്കള്‍ക്കൊപ്പം പെട്ടെന്ന് കാറില്‍ കയറുന്ന നടിയെ ആണ് കാണിക്കുന്നത്. സഹോദരി കരിഷ്മ കപൂറിനെ കാണാന്‍ മുംബൈയിലെ ബാന്ദ്രയിലുളള വസന്തിയില്‍ എത്തിയതായിരുന്നു കരീന. ഇതിനിടെ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. തൈമൂറിന്‌റെ ദൃശ്യങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് താരകുടുംബത്തിനെതിരെ വിമര്‍ശനങ്ങളുമായി എത്തിയത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  മുതിര്‍ന്ന ആളുകളോട് എങ്ങനെ പെരുമാറണമെന്ന് തൈമൂറിനെ പഠിപ്പിക്കണമെന്ന് കരീനയോട് നെറ്റിസണ്‍സ് പറയുന്നു. തൈമൂര്‍ വളരെ വികൃതിയായ കുട്ടിയാണ്. മുതിര്‍ന്ന ആളുകളോട് എങ്ങനെ പെരുമാറണം എന്നത് അവനെ പഠിപ്പിക്കുക. സ്വന്തം നാനിയോട് പോലും തൈമൂര്‍ പെരുമാറുന്ന രീതി ശരിയല്ല. അവനൊരു കുട്ടിയാണ് എന്ന് എല്ലാവര്‍ക്കും അറിയാം, അതുകൊണ്ടാണ് ഇങ്ങനെയുളള കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ പഠിപ്പിച്ചുകൊടുക്കണം എന്ന് പറയുന്നത്. ഇല്ലെങ്കില്‍ സെയഫും കരീനയും ഭാവിയില്‍ പല പ്രത്യാഘാതങ്ങളും നേരിടേണ്ടി വരും, നെറ്റിസണ്‍സ് കുറിച്ചു.

  തരംഗമായ ആ കഥാപാത്രത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത മമ്മൂട്ടി, അനുഭവം പങ്കുവെച്ച് അടൂര്‍

  അതേസമയം പാപ്പരാസികള്‍ നിരന്തരം തന്നെ പിന്തുടരുന്നതിന്‌റെ രോഷമാണ് തൈമൂര്‍ പ്രകടിപ്പിച്ചത്. സമാനമായ രീതിയില്‍ ഇതിന് മുന്‍പും അഞ്ചര വയസുകാരനായ തൈമൂര്‍ മാധ്യമങ്ങളോട് പെരുമാറിയിട്ടുണ്ട്. അതേസമയം മാധ്യമങ്ങള്‍ എപ്പോഴും തൈമൂറിന് പിന്നാലെ വരുന്നതിലുളള ആശങ്ക കരീനയും സെയ്ഫും മുന്‍പ് പങ്കുവെച്ചിരുന്നു. മകന്‍ പോവുന്നിടത്തെല്ലാം മാധ്യമങ്ങള്‍ ഇങ്ങനെ പിന്തുടരുന്നത് ശരിയല്ലെന്നാണ് കരീന പറഞ്ഞത്. അവനെയും ഒരു സാധാരണ കുട്ടിയെ പോലെ കാണണം. മകനെ നിരന്തരം പിന്തുടരുന്ന ക്യാമകള്‍ തന്നെ വല്ലാതെ ഭയപ്പെടുത്തുന്നു എന്നാണ് നടി പറഞ്ഞത്.

  തൈമൂറിന് ഒരു സാധാരണ ജീവിതമുണ്ടാകണം എന്നാണ് മാതാപിതാക്കളായ ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അവനും മറ്റു കുട്ടികളെ പോലെ പുറത്തുപോവാനും, കളിക്കാനും, സ്ട്രീറ്റിലൂടെ നടക്കാനും കഴിയണം. എപ്പോഴും ദൂരെനിന്ന് അവന്‌റെ ചിത്രങ്ങള്‍ പകര്‍ത്തുന്നവര്‍ക്ക് ആ സമയത്ത് മറ്റാരുടെ എങ്കിലും ചിത്രം എടുത്തുകൂടെ. രണ്‍വീര്‍ സിംഗിനെ പോലുളളവരെ പോയി ക്ലിക്ക് ചെയ്യൂ എന്നാണ് കരീന കപൂര്‍ മുന്‍പ് പാപ്പരാസികളോട് പറഞ്ഞത്.

  താരസിംഹാസനത്തില്‍ നിന്നും മാറികൊടുത്തൂടെ? ചോദ്യം ചോദിച്ച ആള്‍ക്ക് മമ്മൂട്ടി നല്‍കിയ മറുപടി

  വീഡിയോ

  Read more about: kareena kapoor
  English summary
  netizens reaction on kareena kapoor's son taimur ali khan's angry behavioru to papparazis
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X