For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഫാഷൻ ഡിസൈനർക്ക് ആഷിനോട് വെറുപ്പുണ്ടോ...?', ട്രോളുകൾ വാരിക്കൂട്ടി താരത്തിന്റെ ജാക്കറ്റ് ലുക്ക്

  |

  ഇന്ത്യൻ സിനിമയില ഫാഷൻ സങ്കൽപങ്ങളെല്ലാം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഐശ്വര്യ റായ് ബച്ചൻ എന്ന പേരിലാണ്. അത്രത്തോളം ഫാഷൻ സെൻസുള്ള നടിയാണ് ഐശ്വര്യ റായി. ബോളിവുഡ് ദിവയുടെ ഫാഷൻ സെൻസിന് ഇന്ത്യയിൽ മാത്രമല്ല ലോകത്തെമ്പാടും ആരാധകരുണ്ട്.

  Also Read: 'ഓർമിപ്പിക്കല്ലേ....', ട്രോളുകളോട് പ്രതികരിച്ച് നടൻ ശരത്ത്

  1994ൽ ലോകസുന്ദരി പട്ടം നേടിയ ശേഷം ഐശ്വര്യ റായ് ബച്ചന് തിരി‍ഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിന്നീട് അവരെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീകളിൽ ഒരാളായിട്ടാണ് പരാമർശിക്കാറുള്ളത്. ബോളിവുഡിലും സൗത്ത് ഇന്ത്യൻ സിനിമയിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുക മാത്രമല്ല ലോകത്തിൽ ഏറ്റവും കൂടുതൽ പ്രസിന്ധി നേടിയ ഇന്ത്യൻ താരങ്ങളിൽ ഒരാൾ കൂടിയാണ് ഐശ്വര്യ. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും പ്രൗഡവുമായി കാൻ ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം ഇന്ത്യൻ സാന്നിധ്യം കൂടിയാണ് ഐശ്വര്യ റായ്. പലപ്പോഴും ഐശ്വര്യയുടെ ഫാഷൻ സെൻസ് ലോകത്തിലെ മറ്റ് താരങ്ങളെ അസൂയാലുക്കളാക്കാറുണ്ട്.

  Also Read: 'സോറി കല്യാണി... മഞ്ജു വന്നാൽ പിന്നെ ചുറ്റുവുള്ളതൊന്നും കാണാൻ പറ്റില്ല...'

  ഇപ്പോൾ കുടുംബത്തോടൊപ്പം പാരിസ് ഫാഷൻ വീക്കിൽ പങ്കെടുക്കുകയാണ് താരം. എല്ലാ വർഷവും പാരിസിൽ ലേകത്തെമ്പാടുമുള്ള പ്ര​ഗത്ഭരായ ഫാഷൻ ഡിസൈനർമാർക്ക് ശോഭിക്കാൻ അവസരമൊരുക്കുന്ന ഫാഷൻ വീക്ക് സംഘടിപ്പിക്കാറുണ്ട്. ഫ്രഞ്ച് ഫാഷൻ ഫെഡറേഷനാണ് തീയതികൾ നിശ്ചയിക്കുന്നത്. പാരീസ് ഫാഷൻ വീക്ക് നഗരത്തിലുടനീളമുള്ള വേദികളിലാണ് നടക്കുക. റെഡി-ടു-വെയർ ഷോകൾക്ക് പുറമെ പുരുഷ-ഹൗട്ട് കോച്ചർ ഷോകളും ഉണ്ട്. ആ​ഗോള തലത്തിൽ നടക്കുന്ന ഏറ്റവും പ്രസിദ്ധമായ നാല് ഷോകളിൽ ഒന്ന് കൂടിയാണ് പാരിസ് ഫാഷൻ വീക്ക്. പ്രമുഖ ഫാഷൻ ബ്രാൻഡുകളായ ചാനൽ, ക്രിസ്റ്റ്യൻ ഡിയർ തുടങ്ങി നൂറിലധികം ബ്രാൻഡുകൾ ഷോയുടെ ഭാ​ഗമാകുന്നുണ്ട്. ഐശ്വര്യ റായ് ബച്ചൻ പാരീസ് ഫാഷൻ വീക്കിലെ സ്ഥിരസാന്നിധ്യമാണ്. ലോറിയലിന്റെ ബ്രാൻഡ് അംബാസഡറായാണ് റാംപിൽ എത്താറുള്ളത്. വര്‍ഷങ്ങളോളം ലോറിയല്‍ പാരീസ് ബ്രാന്‍ഡിന്റെ അംബാസിഡറായിരുന്നു ഐശ്വര്യ. ഇപ്പോള്‍ വീണ്ടും ഇതേ ബ്രാന്‍ഡിന് വേണ്ടി നാല്‍പത്തിയേഴാം വയസിലും വേദിയിലെത്തിയിരിക്കുകയാണ് താരം.

  'അത് ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു, ഇതുപോലൊരു പുരുഷനെ ഇനി കണ്ടുമുട്ടിലെന്ന് തോന്നി'-നമ്രദ ശിരോദ്കർ

  മോഡലുകളും നടിമാരും ഗായകരുമടക്കം സമ്പന്നമായ വേദിയിലാണ് ഐശ്വര്യയും തന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയയായത്. വെളുത്ത നിറത്തിലുള്ള മുഴുനീള ഗൗണായിരുന്നു ഐശ്വര്യ ആദ്യം അണിഞ്ഞ വേഷം. കാര്യമായി മറ്റ് ആക്‌സസറികളൊന്നും തന്നെ ഉപയോഗിച്ചിരുന്നില്ല. വസ്ത്രത്തിന് കോണ്‍ട്രാസ്റ്റ് ലുക്ക് നല്‍കുന്നതിന് ബ്രൈറ്റ് റെഡ് നിറത്തിലുള്ള ലിപ് കളറാണ് ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം തന്നെ സ്‌മോക്ക്ഡ് ലുക്കോട് കൂടിയ ഐ മേക്കപ്പും താരം ഉപയോ​​ഗിച്ചിരുന്നു. ബ്രിട്ടീഷ് താരമായ ഹെലന്‍ മിറെന്‍, ഗായികയും നടിയുമായ കാമില കാബെല്ലോ, ഓസ്‌ട്രേലിയന്‍ താരം കാതെറിന്‍ ലാംഗ്‌ഫോര്ഡ്, നടി നവോമി കിംഗ്, ഹോളിവുഡ് താരം ആംബെര്‍ ഹേര്‍ഡ്, ഗെയിം ഓഫ് തോണ്‍സ് താരം നികോളാസ് വാള്‍ഡേ എന്നിവര്‍ക്കൊപ്പമാണ് ഐശ്വര്യ വേദി പങ്കിട്ടത്.

  'ഒരു പൂ ചോദിച്ചു... ഞാൻ പൂക്കാലം കൊടുത്തു, അയാൾ എരന്ന് വാങ്ങിയതാണ്'- സന്തോഷ് പണ്ഡിറ്റ്

  അച്ഛനും മകനും ഒരുപോലെയുണ്ടെന്ന് ആരാധകര്‍ | FIlmiBeat Malayalam

  ഒക്ടോബർ 4 ന് ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ, ആരാധ്യ ബച്ചൻ എന്നിവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരുന്നു. ചിത്രങ്ങളിൽ ഐശ്വര്യ മനോഹരമായ നീല നിറത്തലുള്ള ​ലോങ് ജാക്കറ്റാണ് ധരിച്ചിരുന്നത്. ജാക്കറ്റിനൊപ്പം നീല നിറത്തുള്ള ജീൻസായിരുന്നു താരം ധരിച്ചിരുന്നത്. രാഹുൽ മിശ്രയാണ് വസ്ത്രം ഡിസൈൻ ചെയ്തത്. ഹാൻഡ് എംബ്രോയിഡറിയാണ് ജാക്കറ്റിന്റെ പ്രധാന പ്രത്യേകത. നിയോൺ പിങ്ക് ലിപ്സ്റ്റിക്കായിരുന്നു ജാക്കറ്റിന് ഒപ്പം ഐശ്വര്യ ഉപയോ​ഗിച്ചിരുന്നത്. എന്നാൽ ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടതോടെ ഐശ്വര്യയ്ക്ക് ട്രോൾ മഴയാണ്. എന്തിനാണ് ഡിസൈനർ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ നൽകി ഐശ്വര്യയുടെ ഭം​ഗി ഇല്ലാതാക്കുന്നത് എന്നതായിരുന്നു പ്രധാന കമന്റുകൾ. 1,49,500 രൂപ വിലമതിക്കുന്നതാണ് ഐശ്വര്യ ധരിച്ച ഈ കോട്ട് രൂപത്തിലുള്ള വസ്ത്രമെന്നാണ് റിപ്പോർട്ടുകൾ. അഭിഷേക് നീളമുള്ള കറുത്ത കോട്ട് ധരിച്ചാണ് ഫാഷൻ വീക്കിൽ പങ്കെടുക്കാനെത്തിയത്. ഫ്ലോറൽ പ്രിന്റുള്ള ​ഗൗണാണ് ആരാധ്യ ധരിച്ചിരുന്നത്.

  'ഞാനും കരഞ്ഞുപോയി, പലരേയും ആ രം​ഗം സ്പർശിച്ചു'-ജയസൂര്യ

  English summary
  Netizens Trolled Aishwarya Rai Bachchan For Wearing An Embroidered Jacket, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X