For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിനെ എങ്ങനെ എടുക്കണമെന്ന് കരീനയ്ക്ക് ഇപ്പോഴും അറിയില്ല, നടിയെ ട്രോളി നെറ്റിസണ്‍സ്‌

  |

  ബോളിവുഡ് സിനിമാപ്രേമികളുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് നടി കരീന കപൂര്‍. നടിയെ സംബന്ധിച്ച് വരുന്ന ഏത് റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഗര്‍ഭിണിയായ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു കരീന. ആമിര്‍ ഖാന്റെ ലാല്‍സിംഗ് ഛദ്ദയിലെ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നടി ബോളിവുഡില്‍ നിന്നും ബ്രേക്ക് എടുത്തത്. തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് രണ്ടാമത്തെ മകന്‍ ജെഹ് കരീനയുടെയും സെയ്ഫിന്‌റെയും ജീവിതത്തിലേക്ക് എത്തിയത്. കുഞ്ഞിന്‌റെ ചിത്രങ്ങള്‍ ആദ്യം താരകുടുംബം അധികം പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ അടുത്തിടെ സെയ്ഫിന്‌റെ മകള്‍ സാറ അലി ഖാന്‍ കരീനയ്ക്കും കുഞ്ഞിനുമൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചു.

  kareena

  ജനിച്ച സമയം മുതല്‍ കരീനയുടെ രണ്ടാമത്തെ മകന്‍ ജെഹ് സോഷ്യല്‍ മീഡിയയില്‍ താരമാണ്. തൈമൂറിന് പിന്നാലെ ജെഹിന്‌റെ വിശേഷങ്ങള്‍ അറിയാനാണ് ഇപ്പോള്‍ എല്ലാവരും കാത്തിരിക്കാറുളളത്. ബോളിവുഡില്‍ ഏറെ ആരാധകരുളള താരകുടുംബം കൂടിയാണ് കരീനയുടെത്. അതേസമയം ജെഹിനെ കൈയില്‍ പിടിച്ചുളള കരീനയുടെ എറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മുംബൈയിലെ ബാന്ദ്രയിലുളള നടിയുടെ വീട്ടില്‍ നിന്നുളള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നത്. ഏഴ് മാസം പ്രായമുളള ജെഹിനൊപ്പമുളള കരീന കപൂറിന്‌റെ മനോഹര ചിത്രങ്ങളാണ് ഇറങ്ങിയിരിക്കുന്നത്.

  എന്നാല്‍ ചിലര്‍ നടിയുടെയും മകന്‌റെയും ചിത്രങ്ങള്‍ക്ക് പിന്നാലെ ട്രോളുകളും വിമര്‍ശനങ്ങളുമായി എത്തി. കരീനയ്ക്ക് ഇപ്പോഴും സ്വന്തം കുഞ്ഞിനെ എങ്ങനെയാണ് കൈയ്യില്‍ എടുക്കേണ്ടത് എന്ന് അറിയില്ല എന്നാണ് നെറ്റിസണ്‍സ് പറയുന്നത്. അങ്ങനെ എടുക്കുമ്പോള്‍ ജെഹ് അസ്വസ്ഥനാവുന്നുണ്ട് എന്നും ചിലര്‍ കുറ്റപ്പെടുത്തുന്നു. സ്വന്തം കുഞ്ഞിനെ എങ്ങനെ പിടിക്കണം എന്നതിനെ കുറിച്ച് കരീന ഇനിയും കുറെ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട് എന്നാണ് കരീനയുടെ പുതിയ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകള്‍ വന്നത്. കൂടാതെ ടൈറ്റായിട്ടുളള അത്തരം വസ്ത്രങ്ങള്‍ കുഞ്ഞിനെ ധരിപ്പിച്ചതിനും നടിയെ ചിലര്‍ വിമര്‍ശിക്കുന്നു.

  എന്‌റെ കാലില്‍ തൊടാതെ ആ എഡിറ്ററുടെ കാല് പോയി പിടിക്കാന്‍ പ്രിയന്‍ ചേട്ടന്‍ പറഞ്ഞു, അനുഭവം പറഞ്ഞ് നന്ദു

  കുറച്ച് ലൂസായിട്ടുളള വസ്ത്രങ്ങള്‍ കുഞ്ഞിനെ ധരിപ്പിക്കാന്‍ നടിയോട് ഇവര്‍ ആവശ്യപ്പെടുന്നു. അതേസമയം ട്രോളുകളോട് കരീന അധികം പ്രതികരിക്കാറില്ല. അടുത്തിടെ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നെഗറ്റീവിറ്റി ഇല്ലാതാവാന്‍ താന്‍ മെഡിറ്റേഷന്‍ ചെയ്യാറുണ്ടെന്ന് നടി പറഞ്ഞിരുന്നു. ഇപ്പോള്‍ വേറെ വഴിയില്ല. എനിക്ക് ധ്യാനം തുടങ്ങണം. ഈ സമയത്ത് നാല് ചുവരുകള്‍ക്കുളളില്‍ ഒതുങ്ങിയത് കൊണ്ടാണ് അങ്ങനെ. ഇപ്പോള്‍ ഞാന്‍ ഒകെയാണ് എന്ന് സ്വയം പറഞ്ഞുകൊണ്ടാണ് മുന്നോട്ടുപോവുന്നത്. ഒരു നാണയത്തിന് രണ്ട് വശങ്ങളുണ്ട്. അതുകൊണ്ട് കുഴപ്പമില്ല. പോസിറ്റീവിറ്റി ഉണ്ടെങ്കില്‍ നെഗറ്റീവിറ്റി ഉണ്ട്. എന്നിരുന്നാലും സന്തോഷത്തോടെയും പോസിറ്റീവായും തുടരുമെന്നും കരീന പറഞ്ഞു.

  അതേസമയം കരീനയുടെ പുതിയ ചിത്രം ലാല്‍സിംഗ് ഛദ്ദയ്ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ആമിര്‍ ഖാന്റെ ബിഗ് ബഡ്ജറ്റ് ചിത്രം വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ടോം ഹാങ്ക്‌സിന്‌റെ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‌റെ ഔദ്യോഗിക റീമേക്ക് കൂടിയാണ് ലാല്‍സിംഗ് ഛദ്ദ. സിനിമയില്‍ ആമിറും കരീനയും ഒരുമിച്ചുളള രംഗങ്ങള്‍ മുന്‍പ് ചിത്രീകരണം പൂര്‍ത്തിയായതാണ്. തെലുങ്ക് താരം നാഗചൈതന്യയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ആംഗ്രേസി മീഡിയമാണ് കരീനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 2020 മാര്‍ച്ചിലാണ് സിനിമ റിലീസ് ചെയ്തത്. ഇര്‍ഫാന്‍ ഖാന്‍ ആണ് നായകവേഷത്തില്‍ എത്തിയത്. ഇരുപത് വര്‍ഷത്തിലധികമായി ബോളിവുഡിലുളള താരമാണ് കരീന കപൂര്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലും തിളങ്ങിയിട്ടുണ്ട് താരം. ബോളിവുഡിലെ ഖാന്‍ ത്രയങ്ങളുടെ എല്ലാം നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് കരീന.

  സ്‌ക്രിപ്റ്റില്ലാതെ ചെയ്ത മോഹന്‍ലാലിന്‌റെ സൂപ്പര്‍ഹിറ്റ് സിനിമ, അനുഭവകഥ പറഞ്ഞ് പ്രിയദര്‍ശന്‍

  English summary
  Netizens Trolled Kareena Kapoor Khan For Holding Her New Born Baby 'Jeh' Wrongly
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X