For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുളിക്കാന്‍ ഇഷ്ടമില്ലാത്ത ആമിര്‍, സോപ്പ് ശേഖരിക്കുന്ന സല്‍മാനും; സൂപ്പര്‍താരങ്ങളുടെ വിചിത്ര ശീലങ്ങള്‍

  |

  ലോകമെമ്പാടും ആരാധകരുള്ള താരങ്ങളാണ് ബോളിവുഡിലേയും ഹോളിവുഡിലേയും താരങ്ങള്‍. തങ്ങുടെ ഇഷ്ടപ്പെട്ട താരത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് അറിയാന്‍ ഏത് ആരാധകര്‍ക്കും ആകാംഷയുണ്ടാകും. സ്‌ക്രീനില്‍ കാണുന്നവരുടെ ജീവിതം അടുത്തറിയാനായി അവര്‍ ആഗ്രഹിക്കും. ഇന്ന് സോഷ്യല്‍മീഡിയയുടെ കാലത്തത് തങ്ങളുടെ ജീവിതത്തിലെ ചെറിയ വിഷയങ്ങള്‍ പോലും ആരാധകരുമായി നേരിട്ട് പങ്കുവെക്കാന്‍ താരങ്ങള്‍ക്ക് സാധിക്കുകയും ചെയ്യാറുണ്ട്.

  അതീവ ഗ്ലാമറസായി ദുല്‍ഖറിന്റെ നായിക; എക്‌സ്ട്രാ ഹോട്ട് എന്ന് ആരാധകര്‍

  എന്നാല്‍ ചില കാര്യങ്ങള്‍ താരങ്ങള്‍ പോലും രഹസ്യമായി സൂക്ഷിക്കുന്നവയാണ്. അവയില്‍ ചിലതാണ് താരങ്ങളുടെ വിചിത്രമായ ശീലങ്ങള്‍. തങ്ങളുടെ അധികമാര്‍ക്കും അറിയാത്ത, കേട്ടാല്‍ ആരും നെറ്റിച്ചുളിക്കുന്ന ശീലങ്ങള്‍ പലപ്പോഴും താരങ്ങള്‍ തുറന്നു പറയാറില്ല. ഇവിടെയിതാ ബോളിവുഡിലേയും ഹോളിവുഡിലേയും ചില താരങ്ങളുടെ ജീവിതത്തിലെ ചില വിചിത്രമായ ശീലങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

  ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. ആക്ഷന്‍ ചിത്രങ്ങളിലൂടെ താരരാജാവായി മാറിയ നടന്‍. അന്നും ഇന്നും ബോളിവുഡിന്റെ ഭായ്ജാന്‍ ആണ് സല്‍മാന്‍ ഖാന്‍. ഓരോ സിനിമ പിന്നിടുമ്പോഴും പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് സല്‍മാന്‍. രസകരമായൊരു ശീലമുണ്ട് സല്‍മാന്‍ ഖാന്. സോപ്പുകള്‍ ശേഖരിക്കുകയാണ് സല്‍മാന്‍ ഖാന്റെ വിചിത്രമായ ശീലം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിലകൂടി സോപ്പുകള്‍ സല്‍മാന്‍ ഇങ്ങനെ ശേഖരിക്കാറുണ്ട്. പഴത്തിന്റേയേും പച്ചക്കറികളുടേയും സത്ത് ചേര്‍ത്ത സോപ്പുകളോടാണ് സല്‍മാന്‍ ഖാന് പ്രിയം.

  രാധെ ആണ് സല്‍മാന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഈ സിനിമ വന്‍ പരാജയമായിരുന്നു. പ്രദുദേവയായിരുന്നു സിനിമയുടെ സംവിധാനം. ടൈഗര്‍ പരമ്പരയിലെ ടൈഗര്‍ 3യിലാണ് സല്‍മാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. മൂന്നാം ഭാഗത്തിലും കത്രീന കൈഫ് തന്നെയാണ് നായിക. ചിത്രത്തിന്റെ ചിത്രീകരണം ഓസ്ട്രിയയില്‍ പുരോഗമിച്ച് വരികയാണ്. അതേസമയം അന്തിം ആണ് സല്‍മാന്റെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ.

  ഇന്ത്യന്‍ സിനിമയുടെ ബിഗ് ബിയാണ് അമിതാഭ് ബച്ചന്‍. അതിലും വലിയൊരു ഇന്ത്യന്‍ സിനിമയില്‍ ഇതുവരെയില്ല, ഇനിയിട്ട് ഉണ്ടാവുകയുമില്ല. പതിറ്റാണ്ടുകളായി അദ്ദേഹം ബോളിവുഡിനെ മുന്നില്‍ നിന്ന് നയിക്കുകയാണ്. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ, കാലത്തിനൊത്ത് തന്നിലെ നടനേയും മാറ്റിയ അതുല്യ പ്രതിഭ. രണ്ട് വാച്ചുകള്‍ കെട്ടുന്ന ശീലമുണ്ട് അമിതാഭ് ബച്ചന്. പ്രത്യേകിച്ചും തന്‍െ വീട്ടില്‍ നിന്നാരെങ്കിലും വിദേശ യാത്ര നടത്തുകയാണെങ്കില്‍ ബച്ചന്‍ ഇങ്ങനെ ചെയ്യാറുണ്ട്. ഐശ്വര്യയും അഭിഷേകും വിദേശ യാത്ര നടത്തുമ്പോള്‍ ബച്ചനിത് പതിവാണ്.

  ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആണ് ആമിര്‍ ഖാന്‍. എല്ലാം പെര്‍ഫെക്ട് ആയിരിക്കണമെന്നും വൃത്തിയോടെ ആയിരിക്കണമെന്നും നിര്‍ബന്ധമുള്ള താരം. എന്നാല്‍ ആമിറിന്റെ ശീലം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നത്. മുന്‍ ഭാര്യ കിരണ്‍ റാവു തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. എല്ലാ ദിവസവും കുളിക്കുന്നതിനോട് ആമിര്‍ ഖാന് താല്‍പര്യമില്ലെന്നാണ് കിരണ്‍ ഒരിക്കല്‍ പറഞ്ഞത്. കാര്യം താരമൊക്കെ ആണെങ്കില്‍ കുളിയുടെ കാര്യത്തില്‍ മടിയനാണ് ആമിര്‍ എന്നാണ് കിരണ്‍ പറയുന്നത്.

  Also Read: അയാൾ പറഞ്ഞത് ഒരുപാട് വേദനിപ്പിച്ചു, അങ്ങനെ ഞാൻ ചെയ്യില്ല, വെളിപ്പെടുത്തി മൗനരാഗം സീരിയൽ താരം

  SS Rajamouli refused to work with Salman Khan, here’s why? | FilmiBeat Malayalam

  ബോളിവുഡിലെ ഇതിഹാസ താരം ജിതേന്ദ്രയുടെ ശീലം പക്ഷെ അതിലും അമ്പരപ്പിക്കുന്നതാണ്. വാഷ് റൂമില്‍ പോകുമ്പോള്‍ ഒരു പാത്രം നിറയെ പപ്പായ കൊണ്ടു പോകുന്ന പതിവുണ്ട് ജിതേന്ദ്രയ്ക്ക്. വീട്ടില്‍ ടവ്വല്‍ മാത്രം ധരിക്കുന്ന സ്വഭാവത്തിന് ഉടമയാണ് താനെന്ന് ബോളിവുഡിലെ ഇതിഹാസ ഗായകന്‍ ഉദിത് നാരായണന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഹോളിവുഡ് താരം ബ്രാഡ് പിറ്റിനുമുണ്ട് ഒരു വിചിത്ര സ്വഭാവം. സോപ്പ് ഉപയോഗിക്കുന്നതിനോടാണ് ബ്രാഡ് പിറ്റിന് വിയോജിപ്പ്. സോപ്പ് ഉപയോഗിച്ചാല്‍ പെട്ടെന്ന് പ്രായം തോന്നിക്കുമെന്നാണ് പിറ്റ് പറയുന്നത്. സോപ്പ് പ്രകൃതിയ്ക്ക് ദോഷമാണെന്നും ഈ ഓസ്‌കാര്‍ ജേതാവ് അഭിപ്രായപ്പെടുന്നു.

  English summary
  No Regular Showering By Aamir Khan To Wearing Two Wristwatches By Bachchan, Weired Habbit Of Bollywood Stars
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X