For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത് ഞങ്ങളുടെ ദീപികയല്ല!! ആ ചിത്രത്തിൽ അഭിനയിക്കരുത്.. ദീപിക പദുകോണിനെതിരെ ഫാൻസ്

|

ഇന്ത്യൻ സിനിമ ലോകത്ത് കൈ നിറയെ ആരാധകരുളള താരമാണ് ദീപിക പദുകോൺ. ചെറിയ സമയത്തിനുള്ളിൽ ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്താൻ ദീപികയ്ക്ക് കഴിഞ്ഞിരുന്നു. ബോളിവുഡ് താരമായ ദീപികയ്ക്ക് തെന്നിന്ത്യയിലും ആരാധകർക്ക് ഒരു കുറവുമില്ല. താരത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളും സൗത്തിന്ത്യയിലും സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്.

ശക്തമായ സ്ത്രീകഥാപാത്രങ്ങൾക്കാണ് ദീപിക ജീവൻ നൽകുന്നത്. സിനിമയെ പോലെ തന്നെയാണ് ജീവിതത്തിലും. പലപ്പോഴും താരത്തിന്റെ ഇടപെടലുകളും അഭിപ്രായ പ്രകടനങ്ങളും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിത പ്രിയ താരത്തിനെ പ്രേക്ഷകർ രംഗത്തെത്തിയിരിക്കുകയാണ്. ബോൾഡൻ സ്ത്രീകഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിനെതിരെ പ്രേക്ഷകർ രംഗത്തെത്തിയിരിക്കുന്നത് സിനിമയുടെ പേരിൽ തന്നെയാണ്. താരത്തിനെതിരെ ട്വിറ്ററിൽ നോട്ട് മൈ ദീപിക എന്ന ഹാഷ്ചടാഗ് ഉയരുന്നുണ്ട്.

പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിലാഴ്ത്തി വിനയൻ! ആകാശഗംഗ 2, ടീസർ പുറത്ത്

ബോളിവുഡിലെ എവർഗ്രീൻ താരജോഡികളാണ് രൺബീർ കപൂർ- ദീപിക പദുകോൺ. വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിച്ച് എത്തുകയാണ്. പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് താരങ്ങൾ സംവിധായകൻ ലവ് രഞ്ജനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്..

ലവ് രഞ്ജനുമായുളേള കൂടിക്കാഴ്ചയ്ക്ക് ശേഷം ദീപികയ്ക്ക് നേരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സംവിധായകന്റെ വീട്ടിലെത്തിയായിരുന്നു താരങ്ങളുടെ കൂടിക്കാഴ്ച. മണിക്കൂറുകൾ കഴിയുമ്പോൾ തന്നെ താരത്തിനെതിരെ ട്വിറ്ററിൽ ക്യാംപെയ്ൻ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു. നോട്ട് മൈ ദീപിക എന്ന ഹാഷ്ടാഗിലാണ് താരത്തിനെതിര ക്യാംപെയ്ൻ ഉടലെടുക്കുന്നത്. ലവ് രഞ്ജൻ ചിത്രത്തിൽ അഭിനയിക്കുന്നതിനുള്ള അതൃപ്തിയാണ് ക്യാംപെയ്നിന്റെ ആധാരം. ദീപികയോട് ചിത്രത്തിൽ നിന്ന് പിൻമാറണമെന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ട്.

 ലൈംഗികാരോപണം

ലൈംഗികാരോപണം

ലൈംഗികാരോപണ കേസിലെ പ്രതിയുടെ ചിത്രത്തിൽഅഭിനയിക്കരുതെന്നാണ് ദീപികയോട് ആരാധകർക്ക് പറയാനുള്ളത്. സ്ത്രീകളെ ബഹുമാനിക്കാത്ത ആൺ അഹന്തയുടെ ചിത്രങ്ങൾ ചെയ്യുന്ന സംവിധായകനാണ് ലവ് രഞ്ജൻ എന്ന് നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. സംവിധായകന്റെ അവസാനം പുറത്തു ഇറങ്ങിയ ചിത്രമായ സോനു കെ ടിറ്റു കി സ്വീറ്റി എന്ന ചിത്രം സ്ത്രീ വിരുദ്ധതയുടെ അങ്ങേയറ്റമാണെന്നാണ് നിരൂപകവാദം.

റാണയ്ക്ക് വൃക്ക രോഗം? അമേരിക്കയിൽ ചികിത്സയില്‍! അമ്മ വൃക്ക ദാനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

 മീടു ആരോപണം

മീടു ആരോപണം

കഴിഞ്ഞ ഒക്ടോബറിലാണ് ലവ് രഞ്ജനെതിരെ മീടൂ ആരോപണവുമായി നടി രംഗത്തെത്തിയിരുന്നു. പേര് വെലിപ്പെടുത്താതെയായിരുന്നു സംവിധായകനെതിരെയുള്ള ആരോപണം. 'പ്യാര്‍ കെ പഞ്ച്‌നാമ' എന്ന ചിത്രത്തിന്റെ ഓഡിഷനില്‍ പങ്കെടുക്കവെ തനിക്ക് ദുരനുഭവം ഉണ്ടായെന്നായിരുന്നു ഇവർ വെളിപ്പെടുത്തി. എന്നാല്‍ ആരോപണം നിഷേധിച്ച് ലവ് രഞ്ജന്‍ രംഗത്തെത്തിയിരുന്നു. തുടർന്ന് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും പ്രസ്താവനയിറക്കിയിരുന്നു.

രശ്മികയ്ക്ക് ഏറെ ഇഷ്ടം ദുൽഖറിനെ!! അതിന് കാരണമുണ്ട്... വെളിപ്പെടുത്തി നടി

deepika 1

deepika 2

English summary
NotMyDeepika Trends online Fanse says Deepika no Luv Ranjan Movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more