For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ അകപ്പെട്ടപോലെയായിരുന്നു, ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടി'; വെളിപ്പെടുത്തി നടി

  |

  ടെലിവിഷൻ സീരിയലുകളിലൂടെ ബോളിവുഡിലേക്ക് എത്തിയ ശ്രദ്ധനേടിയ നടിയും മോഡലുമാണ് നുസ്രത്ത് ബറൂച്ച. ബിസിനസുകാരനായ യൂസഫ് ബറൂച്ചയുടേയും തസ്നീ ബറൂച്ചയുടേയും ഏക മകളായ നുസ്രത്ത് ബറൂച്ച ബോംബെയിലാണ് ജനിച്ച് വളർന്നത്. 2002ൽ കിറ്റി പാർട്ടി എന്ന ടെലിവിഷൻ സീരിസിലൂടെ അഭിനയം ആരംഭിച്ച ബറൂച്ച പിന്നീട് 2006ൽ ജയ് സന്തോഷി മാ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തി. പിന്നീട് 2009ൽ കൽ കിസ്നേ ദേക്ക എന്ന സിനിമയിൽ അഭിനയിച്ചു. 2010ൽ ആയിരുന്നു താരത്തിന്റെ മൂന്നാമത്തെ സിനിമ റിലീസിനെത്തിയത്. ദിബാകർ ബാനർജി സംവിധാനം ചെയ്ത ലവ് സെക്സ് ഓർ ദോക്കയായിരുന്നു നാലാമത്തെ സിനിമ. പിന്നീട് 2011ൽ പ്യാർ കാ പൂഞ്ച്നാമ എന്ന സിനിമയിൽ കാർത്തിക്ക് ആര്യന്റെ നായികയായി.

  Also Read: 'റിഷിയെ ഇല്ലാതാക്കാൻ ജ​ഗന്നാഥൻ, മിത്രയ്ക്ക് റിഷിയെ നേടികൊടുക്കാൻ പദ്ധതിയൊരുക്കി റാണിയമ്മ'

  ശേഷം പുറത്തിറങ്ങിയ ചില സിനിമകൾ ബോക്സ് ഓഫീസിൽ വലിയ പരാജയങ്ങളായിരുന്നു. പിന്നീട് പ്യാർ കാ പൂഞ്ചനാമ 2 വന്നപ്പോഴാണ് നുസ്രത്ത് വീണ്ടും ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. സീരിസിന്റെ രണ്ടാം പതിപ്പിലും കാർത്തിക് ആര്യൻ തന്നെയായിരുന്നു നായകൻ. ശേഷം 2018ൽ ആണ് വീണ്ടും കാർത്തിക് ആര്യന്റെ നായികയായി നുസ്രത്ത് എത്തിയത്. സോനു കേ ടിറ്റു കി സ്വീറ്റിയായി ചിത്രം. സിനിമ മോശമില്ലാത്ത അഭിപ്രായം തിയേറ്റുകളിൽ നിന്നും നടിയതോടെ ബോക്സ് ഓഫീസിൽ വിജയമാകാനും സിനിമയ്ക്ക് സാധിച്ചു. വാലിഭ രാജ എന്ന തമിഴ് സിനിമയിലും നുസ്രത്ത് നായികയായിരുന്നു. ചില തെലുങ്ക് സിനിമകളിലും നുസ്രത്ത് അഭിനയിച്ചിട്ടുണ്ട്.

  Also Read: സഹനടിയായി തെന്നിന്ത്യയിൽ തിളങ്ങിയ 'കോട്ടയംകാരി', കാണാമറയത്തായിരുന്ന താരത്തെ കണ്ടെത്തി ആരാധകർ

  കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചോരി എന്ന സിനിമയാണ് നുസ്രത്തിന്റെ ഏറ്റവും പുതിയ സിനിമ. ​ഗർഭിണിയായ ഒരു യുവതി ഒരു ഒഴിഞ്ഞ ​ഗ്രാമത്തിൽ അകപ്പെട്ട് പോകുന്നതും അവിടെ നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. വിഷാൽ ഫ്യൂരിയ സംവിധാനം ചെയ്ത സിനിമ ഒരു ഹൊറർ ത്രില്ലറാണ്. 2017ൽ റിലീസ് ചെയ്ത മറാത്തി സിനിമ ലാപച്ചപിയുടെ ബോളിവുഡ് റിമേക്കാണ് ചോരി. എട്ട് മാസം ​ഗർഭിണിയായ സാക്ഷി എന്ന യുവതിയായിട്ടാണ് നുസ്രത്ത് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ഭർത്താവിനൊപ്പം ന​ഗരത്തിൽ നിന്നും ഏറെ ഉള്ളിലേക്കുള്ള ഒരു ​​ഗ്രാമത്തിലേക്ക് സാക്ഷി എത്തിയതാണ്. പിന്നീട് അവിടുത്തെ ചുറ്റുപാടിൽ നടക്കുന്ന ചില അസാധാരണ സംഭവങ്ങൾ സാക്ഷിയെ അപകടങ്ങളിൽ കൊണ്ടെത്തിക്കുന്നു. അവിടെ നിന്ന് രക്ഷപ്പെടാൻ സാക്ഷി എന്ന യുവതി നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ പ്രമേയം.

  ഒരിക്കൽ ഷൂട്ടിങിന് വേണ്ടി ഡൽഹിയിൽ എത്തിയപ്പോൾ ചോരി സിനിമയുടെ കഥയിൽ പറയും പോലെ തനിക്കും ചില അസാധരാണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിരിക്കുകയാണിപ്പോൾ നുസ്രത്ത് ബറൂച്ച. ഇ-ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഡൽഹിയിലെ ഹോട്ടലിൽ താമസിക്കവെ അദൃശ്യ ശക്തികളുടെ സാന്നിധ്യം താൻ അനുഭവിച്ചതിനെ കുറിച്ച് നുശ്രത്ത് വെളിപ്പെടുത്തിയത്. 'ഷൂട്ടിങിന് വേണ്ടി പോയപ്പോഴാണ് ഡൽഹിയിലെ ഹോട്ടലിൽ വെച്ച് ഒരു അസാധാരണ അനുഭവമുണ്ടായത്. ഹോട്ടൽ മുറിയിൽ എത്തിയശേഷം സ്യൂട്ട്കേസ് തുറന്ന് നോക്കിയ ശേഷം മേശപ്പുറത്ത് വെച്ച് ഉറങ്ങാൻ കിടന്നു. എന്നാൽ പിന്നീട് എഴുന്നേറ്റ് നോക്കിയപ്പോൾ സ്യൂട്ടികേസ് തറയിൽ കിടക്കുന്നതായാണ് കണ്ടത്. വസത്രങ്ങളെല്ലാം പുറത്തേക്ക് വലിച്ചിട്ട നിലയിലായിരുന്നു. അതെങ്ങനെ സംഭവിച്ചുവെന്ന് എനിക്ക് ഇന്നും മനസിലായിട്ടില്ല. ഞാൻ മാത്രമാണ് ആ മുറിയിൽ ഉണ്ടായിരുന്നത്' നുസ്രത്ത് പറഞ്ഞു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അവിടെ അസാധാരണമായി എന്തോ ഒന്ന് ഉണ്ടായിരുന്നപോലെ തനിക്ക് അനുഭവപ്പെട്ടുവെന്നും ഉടൻ തന്നെ പ്രാണരക്ഷാർത്ഥം മുറി വിട്ട് ഓടിയെന്നും 30 സെക്കൻഡിനുള്ളിൽ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയെന്നും നുസ്രത്ത് പറയുന്നു. വല്ലാത്തൊരു അനുഭവമായിരുന്നു അതെന്നും നുസ്രത്ത് വെളിപ്പെടുത്തി. മിത വസിഷ്ട്, രാജേഷ് ജെയ്സ്, സൗരഭ് ഗോയൽ, യാനിയ ഭരദ്വാജ് എന്നിവരാണ് നുസ്രത്തിന് പുറമെ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  Read more about: bollywood actress
  English summary
  Nushrratt Bharuccha Opens Up A Weird Experience She Faced From A Delhi Hotel
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X