For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്റെ ദിവസമാണ്!! കാൻസർ ശസ്ത്രക്രിയയുടെ പാടുകൾ പങ്കുവെച്ച് താരപത്നി, കാണൂ

|

എല്ലാവരും പേടിയോടെ വീക്ഷിക്കുന്ന രോഗമാണ് കാൻസർ. ശാസ്ത്രവും ആരോഗ്യരംഗവും പുരോഗതി പ്രാപിക്കും മുൻപ് കാൻസർ എന്ന രോഗത്തെ വേരോടെ പറിച്ചു കളയുക എന്നത് വളരെ ബുദ്ധിമുട്ടുള്ള സംഗതിയായിരുന്നു. ഇത് എത്രത്തോളം പ്രാവർത്തികമാകും എന്നുള്ളത് തന്നെ ഒരു ചോദ്യ ചിഹ്നമായിരുന്നു. എന്നാൽ ഇന്ന് ആ അവസ്ഥ മുഴുവൻ മാറിയിരിക്കുകയാണ്. കാൻസർ എന്ന മഹാവിപത്തിനെ പിടിച്ച് കെട്ടിയിരിക്കുകയാണ്.

tahira kashyap

ഇതാണ് സൂപ്പർ 10 ഇയർ ചലഞ്ച്!! ക്യാൻസർ ദിന ചിത്രം പങ്കുവെച്ച് നടി മംമ്ത മോഹൻദാസ്.. കാണൂ

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കാൻസർ പോരാട്ടത്തിൽ നിന്ന് പൊരുതി വിജയം നേടിയ നടിമാരുടെ അനുഭവങ്ങളാണ്. ലോക അർബുധ ദിനമായ ഫെബ്രുവരി 4 ന് താരങ്ങൾ തങ്ങളുടെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി സൊനാലിയയുടേയും നടൻ ആയിഷ്മാൻ ഖുരാനയുടെ ഭാര്യ താഹിറ കശ്യപിന്റേയും സോഷ്യൽ മീഡിയ പോസ്റ്റാണ്. ഇവരുടെ കുറിപ്പുകൾ കാൻസറിനോട് പോരാടുന്നവർക്ക് ശക്തി പകരും എന്നത് നിസംശയം പറയാം. താരങ്ങൾ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. കാണൂ

അസുഖം വന്നാൽ മുടി തീർന്നു!!കാൻസർ രോഗികള്‍ക്ക് മുടി നല്‍കി ഭാഗ്യലക്ഷ്മി, പുതിയ ലുക്ക് വൈറലാകുന്നു

ആശംസകൾ

കാൻസർ ദിന ആശംസകൾ പങ്കുവെച്ചു കൊണ്ടാണ് താര പത്നി ഇൻസ്റ്റഗ്രാം പോസ്റ്റ് ആരംഭിക്കുന്നത്. എല്ലാവർക്കും എന്റെ സന്തോഷം നിറഞ്ഞ കാൻസർ ദിനശംസകൽ നേരുന്നു. നമ്മൾ എല്ലാവരും കാൻസർ ദിനത്തെ വളരെ പോസിറ്റീവായിട്ടാണ് ആഘോഷിക്കേണ്ടത്. എനിയ്ക്ക് കിട്ടിയ ആദരവിന്റെ അടയാളമായിട്ടാണ് ശരീരത്തിലെ ഓരോ പാടുകളേയും കാണുന്നതെന്നും താഹിറ പറഞ്ഞു. പോസ്റ്റിനോടൊപ്പ ശസ്ത്രക്രിയയുടെ പാടുകളുടെ ചിത്രവും താഹിറ പങ്കുവെച്ചിട്ടുണ്ട്.

നീ പ്രചോദിപ്പിക്കുന്നു

നിന്റെ പാടുകൾ മനോഹരമാണ് . നീ പുതുവഴി വെട്ടിത്തെളിച്ചവളാണ്. അർബുദം ഉണ്ടെന്ന് അറിയുമ്പോൾ തളർന്ന് പോകുന്ന ലക്ഷക്കണക്കിന് പോരെ നീ പ്രചോദിപ്പിക്കുന്നു എന്ന് ആയുഷ്മാൻ ഭാര്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ കമന്റ് ചെയ്ത്. അയുഷ്മാൻ മാത്രമല്ല നിരവധി പേർ താഹിറയ്ക്ക് അഭിനന്ദനവും പിന്തുണയും പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചികിത്സയിലെ ഓരോ ഘട്ടങ്ങളും നടി പങ്കുവെച്ചിരുന്നു.

ചിത്രം പോസ്റ്റ് ചെയ്യാനുളള കാരണം

നിങ്ങൾ തന്നെ സ്വീകരിക്കുന്നതിലൂടെയാണ് സന്തോഷമുണ്ടാകുന്നത്. തന്നെ സംബന്ധിച്ചടത്തോളം ഇത് വളരെ കഠിമാണ്. ഈ ചിത്രത്തിലൂടെ തനിയ്ക്ക് ആഘോഷിക്കേണ്ടത് രോഗത്തെയല്ല. പക്ഷെ അതിനെ സഹിക്കാൻ താൻ ആർജ്ജിച്ച പ്രസരിപ്പിനെയാണെന്നും താഹിറ പോസ്റ്റിൽ പറയുന്നു. താഹിറയുടെ ഇൻസ്റ്റഗ്രം പോസ്റ്റിന് പിന്തുണ പ്രഖ്യാപിച്ച് ഭർത്താവ് ആയുഷ്മാൻ ഖുറാന രംഗത്തെത്തിയിട്ടുണ്ട്.

മൊട്ട അടിച്ച രൂപം

ചികിത്സയുടെ ഭാഗമായി മുടി മുഴുവനും കളഞ്ഞ താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരത്തിന്റെ പുതിയ ഗെറ്റപ്പ് എല്ലാവരേയും ഞെട്ടിച്ചിരുന്നു. ചിത്രം താഹിറ തന്നെയായിരുന്നു പങ്കുവെച്ചത്. ഇനി പുതിയ രൂപം അടക്കി വയ്ക്കാൻ പറ്റില്ല. ഇത് തനിയ്ക്ക് കൂടുതൽ സ്വാതന്ത്ര്യം തരുന്നതായും താഹിറ കുറിച്ചിരുന്നു. ഇതിനു മുൻപ് ആശുപത്രി വാസ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

View this post on Instagram

Today is my day! Wish you all a happy #worldcancerday and hope each one of us celebrates this day in an embracing way. That we remove any stigma or taboo associated with it. That we spread awareness about it and that we have self love no matter what. I truly embrace all my scars as they are my badges of honour. There is nothing known as perfect. Happiness lies in truly accepting yourself. This was a tough one for me. But this picture was my decision as I want to celebrate not the disease but the spirit with which I endured. To quote my mentor, Diasaku Ikeda, “Leading an undefeated life is eternal victory. Not being defeated, never giving up, is actually a greater victory than winning, not being defeated means having the courage to rise to the challenge. However many times we’re knocked down, the important thing is we keep getting up and taking one step-even a half step- forward” #worldcancerday #breastcancerawareness #breastcancerwarrior #turningkarmaintomission #boddhisatva Thanks @atulkasbekar for this one❤️

A post shared by tahirakashyapkhurrana (@tahirakashyap) on

English summary
On World Cancer Day, Tahira Kashyap Posts Powerful Pic Of Her Surgery Scar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more