twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാദങ്ങള്‍ ആളിക്കത്തുമ്പോള്‍ വന്ന പത്മാവത്; ആദ്യ ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട്

    By Aswini
    |

    വിവാദങ്ങള്‍പെരുമഴയായി പെയ്യുന്നതിനിടെയാണ് പത്മാവത് തിയേറ്ററിലെത്തിത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവത് ഇന്ത്യയില്‍ ആകെ 4,800 തിയേറ്ററുകളിലായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ആദ്യ ഷോ കഴിഞ്ഞത് മുതല്‍ പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്.

    വിവാദങ്ങളൊന്നുമില്ല, ദീപികയും ഷാഹിദും രണ്‍വീറും മരിച്ചഭിനയിക്കുകയാണ്; പത്മാവത് ഓഡിയന്‍സ് റിവ്യുവിവാദങ്ങളൊന്നുമില്ല, ദീപികയും ഷാഹിദും രണ്‍വീറും മരിച്ചഭിനയിക്കുകയാണ്; പത്മാവത് ഓഡിയന്‍സ് റിവ്യു

    ബോക്‌സോഫീസില്‍ ചിത്രം ചരിത്ര വിജയം നേടുമെന്ന് ചിത്രത്തിന്റെ പ്രിവ്യു കണ്ട ശേഷം നായിക ദീപിക പദുക്കോണ്‍ പറഞ്ഞിരുന്നു. 25 കോടി മുതല്‍ 30 കോടി വരെയാണ് ചിത്രത്തിന് ഫസ്റ്റ് ഡേ കലക്ഷന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ പ്രിവ്യു ഷോ കഴിഞ്ഞത് മുതല്‍ കാര്യങ്ങള്‍ അല്പം നിരാശയാണ്.

     padmaavat

    ജനുവരി 24, ബുധനാഴ്ച നടത്തിയ പ്രിവ്യു ഷോ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രിവ്യു ഷോയിലൂടെ ലഭിച്ചത് അഞ്ച് കോടി രൂപയാണ്. 25 ന് റിലീസ് ചെയ്ത ചിത്രത്തിന്റെ യഥാര്‍ത്ഥ റിപ്പോര്‍ട്ട് ഇനിയും പുറത്ത് വന്നിട്ടില്ല.

    ചിത്രീകരണം തുടങ്ങിയതു മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രമാണ് പത്മാവത്. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയും പദ്മാവതിയും തമ്മിലുള്ള പ്രണയ രംഗങ്ങളുണ്ടെന്ന അഭ്യൂഹം രജപുത്ര സമുദായത്തെ ചൊടിപ്പിച്ചു.

    ഖില്‍ജിക്കു മുമ്പില്‍ കീഴടങ്ങാതെ ജീവത്യാഗം ചെയ്ത പദ്മാവതിയെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണവുമായാണ് രാജസ്ഥാനിലെ രജപുത് കര്‍ണി സേന പോലുള്ള സംഘടനകള്‍ പ്രതിഷേധവുമായി മുന്നോട്ടുവരികയായിരുന്നു. എന്നാല്‍ ഈ പറഞ്ഞ പ്രശ്‌നങ്ങളൊന്നും ചിത്രത്തിലില്ല എന്നതാണ് വാസ്തവം

    English summary
    Padmaavat First Day (Opening) Box Office Collection! Deepika's Film Gets A FANTASTIC RESPONSE
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X