twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പദ്മാവത് പോലെ പ്രതിസന്ധികളെ മറികടന്ന് വിജയിച്ച സംവിധായകന്റെ ഇതിഹാസ സിനിമകൾ...

    |

    ബോളിവുഡിലെ പ്രശസ്തനായ സംവീധായകനാണ് സഞ്ചയ് ലീലാ ബൻസാലി. സംവിധാനത്തിനൊപ്പം തിരക്കഥാകൃത്തായും, സംഗീത സംവിധായകനായും, നിർമ്മാതാവായും എല്ലാം സുപരിചിതൻ.വാണിജ്യ സിനിമകളിലും കലാമൂല്യം കാത്തു സൂക്ഷിക്കുന്ന കലാകാരൻ.

    ബിഗ് ബജറ്റ് ചിത്രങ്ങളോടാണ് ഇദ്ദേഹത്തിനു കൂടുതൽ താൽപര്യം.ഒരു ഗാനരംഗത്തിൽ തന്നെ ഒരുപാട് കലാകാരൻമാരെയാണ് ഇദ്ദേഹം അണിനിരത്താറുള്ളത്, കൂടാതെ ഷൂട്ടിങ് ലൊക്കെഷൻ തിരഞ്ഞെടുക്കുന്നതിലും പ്രത്യേകം ശ്രദ്ദിക്കാറുണ്ട്. അതിനാൽ തന്നെ ബൻസാലി സിനിമകൾ പ്രേക്ഷകന്‌ ഒരു വിരുന്ന് തന്നെയാണ്.

    നസ്രിയ ശരിക്കും പൃഥ്വിയുടെ കുഞ്ഞനുജത്തി തന്നെ, ഇങ്ങനെ ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ, ഇത് കാണൂ! നസ്രിയ ശരിക്കും പൃഥ്വിയുടെ കുഞ്ഞനുജത്തി തന്നെ, ഇങ്ങനെ ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ, ഇത് കാണൂ!

    നിരവധി ദേശീയ പുരസ്കാരങ്ങളും

    നിരവധി ദേശീയ പുരസ്കാരങ്ങളും

    2015ൽ പത്മശ്രീ നല്കി രാജ്യം ആദരിച്ച സംവിധായകന്റെ സിനിമകൾക്ക് നിരവധി ദേശീയ പുരസ്കാരങ്ങളും, ഫിലിംഫെയർ പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്.
    സഞ്ചയ് ലീലാ ബൻസാലിയുടെ മൂന്ന് സുപ്പർ ഹിറ്റ് ചിത്രങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്, ദീപിക - രൺവീർ ജോഡികൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മൂന്ന് ചിത്രങ്ങൾ.

    രാംലീല - 2013

    രാംലീല - 2013

    പേരിനെ ചൊല്ലി വിവാദത്തിലായ സിനിമയാണ് രാംലീല. ദീപാവലി - ദശറ ആഘോഷങ്ങളോടനുബന്ധിച്ച് വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ പതിവുള്ള നാടൻ കലയാണ് രാംലീല. രാമകഥ പാട്ടുകൾ കോർത്തിണക്കി അഭിനയിച്ച് കാട്ടുന്ന കല. ലോക പ്രശസ്ത നാടകം റോമിയോ - ജൂലിയറ്റിനെ ആസ്പദമാക്കി 88 കോടി മുതൽമുടക്കിൽ നിർമ്മിച്ച റൊമാന്റിക് ക്രൈം ത്രില്ലറായിരുന്നു സിനിമ. ചിത്രത്തിൽ ദീപിക - രൺവീർ ഇഴുകിച്ചേർന്ന് അഭിനയിച്ച ഒട്ടേറെ രംഗങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും ഉണ്ടായിരുന്നു, ഇതായിരുന്നു വിവാദങ്ങൾക്ക് വഴിതെളിച്ചത്. 2013 നവംബര്‍ 15 ന് റിലീസ് പ്രഖ്യാപിച്ച സിനിമയെ ഡെൽഹി ഹൈകോർട്ട് സ്റ്റേ ചെയ്തിരുന്നു. പിന്നീട് ഗോളിയോം കി രാസലീല രാംലീല - എന്ന് പേരു മാറ്റിയതിനു ശേഷമാണ് ചിത്രം അതേ ദിവസം റിലീസ് ചെയ്യാൻ സാധിച്ചത്. മികച്ച പ്രേക്ഷക അഭിപ്രായവും, ബോക്സ് ഓഫീസിൽ 220 കോടിയിലധികം കളക്ഷനും നേടാൻ രാംലീലക്ക് കഴിഞ്ഞു.

    ബാജിറാവു മസ്താനി - 2015

    ബാജിറാവു മസ്താനി - 2015

    1700- 1740 എ.ഡി. യിൽ ജീവിച്ചിരുന്ന മറാഠ പേഷ്വ ബാജിറാവു ഒന്നാമന്റെയും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ മസ്താനിയുടേയും കഥ പറഞ്ഞ സിനിമ 2013 - ഡിസംബർ 18നാണ് എത്തിയത്, രൺവീർ സിംഗും ദീപിക പദുകോണും തന്നെയാണ് ഈ വേഷങ്ങൾ അവതരിപ്പിച്ചതും. നീണ്ട പതിനൊന്നു വർഷത്തെ റിസർച്ചിനു ശേഷം 2014 - ലി ലാണ് സംവിധായകൻ സഞ്ചയ് ലീലാ ബൻസാലി ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചത്.
    ചരിത്ര സിനിമയായത്കൊണ്ടു തന്നെ ഒട്ടേറെ ആരോപണങ്ങൾ സിനിമക്കെതിരെ ഉയർന്നിരുന്നു. ചിത്രം ചരിത്രം വളച്ചാടിക്കുന്നു, പലരേയും മോശമായി ചിത്രീകരിച്ചിരിക്കു എന്നൊക്കെ കുറ്റപ്പെടുത്തി പല സംഘടനകളും പ്രദർശനം തടയാൻ രംഗത്തുണ്ടായിരുന്നു. 145 കോടി മുടക്കി നിർമ്മിച്ച ഈ ചിത്രവും പ്രതിസന്ധികളെ അതിജീവിച്ച് 356 കോടിക്കു മുകളിൽ കളക്ഷൻ നേടി വൻ വിജയമായി.കൂടാതെ, മികച്ച സംവിധാനത്തിനടക്കം ഏഴ് ദേശീയ പുരസ്കാരങ്ങളും, 14 നോമിനേഷനുകളിലൂടെ 9 ഫിലിം ഫെയർ പുരസ്കാരങ്ങളും ചിത്രം നേടി.

    നിരന്തരം വേട്ടയാടിയിട്ടും തളരാതെ പദ്മാവത്!

    നിരന്തരം വേട്ടയാടിയിട്ടും തളരാതെ പദ്മാവത്!

    1540 ലെ മാലിക് മുഹമ്മദ് ജയാസി എന്ന സൂഫി കലാകാരന്റെ പദ്മാവത് എന്ന രചനയെ ആസ്പദമാക്കി വീണ്ടുമൊരു ഇതിഹാസ സിനിമയുമായാണ് ഇത്തവണയും സഞ്ചയ്‌ ലീലാ ബൻസാലി എത്തിയത്.
    തുടർച്ചയായി മൂന്നാം തവണയും ദീപിക - രൺവീർ എന്നിവർ തന്നെയാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്, ഒപ്പം ഷാഹിദ് കപൂറും. ഇത്തവണ പ്രതിനായകനായാണ് രൺവീർ സിംഗ് എത്തിയത്‌. 13-14 നുറ്റാണ്ടിലെ കഥയാണ് ചിത്രം പറയുന്നത്. അതീവ സുന്ദരിയും, ജ്ഞാനമുള്ളവളുമായ സിൻഗാൾ ദേശത്തെ (ഇന്നത്തെ ശ്രീലങ്ക) പദ്മാവതിയെ രാജ്പുത്
    ഭരണാധികാരിയായ രത്തൻ സെൻ വിവാഹം കഴിച്ച ചിറ്റോർ കോട്ടയിലേക്ക് കൊണ്ടുവരുന്നതും, റാണി പദ്മാവതിയുടെ സൗന്ദര്യത്തേക്കുറിച്ചറിഞ്ഞ ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജി പദ്മാവതിയെ സ്വന്തമാക്കാൻ നടത്തുന്ന ഗൂഡ നീക്കങ്ങളുമൊക്കെയാണ് സിനിമയിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ചില ഹിന്ദു - മുസ്ലിം സംഘടനകൾ പ്രതിക്ഷേധവുമായി എത്തിയതു കാരണം ചിത്രത്തിന്റെ റിലീസ് ഒന്നര മാസത്തിലതികം നീണ്ടു പോയി.കൂടാതെ പദ്മാവതി എന്ന പേര് മാറ്റി പദ്മാവത് ആക്കേണ്ടിയും വന്നു.

    വ്യാപകമായ അക്രമണങ്ങളായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്ന തീയറ്ററുകൾക്കെതിരെ ഉണ്ടായത്.

    വ്യാപകമായ അക്രമണങ്ങളായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്ന തീയറ്ററുകൾക്കെതിരെ ഉണ്ടായത്.

    റിലീസ് ചെയ്ത് ആദ്യ പതിനൊന്ന് ദിവസം കൊണ്ടു തന്നെ 200 കോടിയിലധികം സിനിമ കളക്ഷൻ നേടിക്കഴിഞ്ഞു, 215 കോടിയാണ് മുതൽ മുടക്ക്. ദീപിക, രൺവീർ ,ഷാഹിദ് എന്നിവരുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങൾ എന്നാണ് ആരാധകരും നിരുപകരും അഭിപ്രായപ്പെട്ടത്. ഇപ്പോഴും പല സ്ഥലങ്ങളിലും തീയറ്ററുകൾക്കെതിരെ അക്രമണങ്ങളും, വെല്ലുവിളികളും തുടരുകയാണ്.
    ഒരു കലാസൃഷ്ടിയ്ക്കതിരെ നമ്മുടെ സമൂഹത്തിൽ ഒരു വിഭാഗം ഇത്തരത്തിൽ പ്രവർത്തിക്കുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കാവുന്ന കാര്യമല്ല. ഇത് കലയ്ക്കും കലാകാരൻമാർക്കും എതിരെയുള്ള പ്രവർത്തനം എന്നതിലുപരി ഭരണഘടനാ ലംഘനമായി തന്നെ കാണണം. പദ്മാവത് സിനിമയോടുള്ള ജനങ്ങളുടെ പിന്തുണ ചിത്രത്തിന്റെ വിജയം നമുക്ക് കാട്ടി തരുന്നുണ്ട്. അതിനാൽ തന്നെ ഇതുപോലുള്ള ഇതിഹാസ സിനിമകൾക്കായ് നമുക്ക് കാത്തിരിക്കാം, സിനിമയെ സിനിമയായി കാണുന്ന സമൂഹമാണ് വേണ്ടത്.

    English summary
    padmavat director's legendary films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X