For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാജ് കുന്ദ്ര ശില്‍പയെ കല്യാണത്തിന് സമ്മതിപ്പിച്ചത് കാശെറിഞ്ഞ്; കളിയാക്കി അനില്‍ കപൂര്‍

  |

  കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും. നിലച്ചിത്ര നിര്‍മ്മാണക്കേസില്‍ രാജ് അകത്താകുന്നതോടെയാണ് ഇരുവരുടേയും പേര് വാര്‍ത്തകളില്‍ നിറഞ്ഞത്. രാജ് കുന്ദ്ര അകത്തായതോടെ ശില്‍പയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ആക്രമണമുണ്ടായിരുന്നു. ഇതോടെ താരം വിധി കര്‍ത്താവായി എത്തുന്ന റിയാലിറ്റി ഷോയില്‍ നിന്നും ഇടവേളയെടുക്കുകയും ചെയ്തിരുന്നു. പിന്നീട് താരം തിരികെ വരികയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു രാജ് കുന്ദ്ര മോചിതനായത്.

  എന്നാണ് നായികയാകുന്നത്? സാരിയില്‍ സുന്ദരിയായി നന്ദന, ചിത്രങ്ങള്‍

  ഇതിനിടെ ഇപ്പോഴിതാ ശില്‍പയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അനില്‍ കപൂറിനൊപ്പമുള്ള വീഡിയോയാണ് വൈറലാകുന്നത്. വീഡിയോയില്‍ വിവാഹ ജീവിതത്തെക്കുറിച്ച് തമാശ പറഞ്ഞ് ചിരിക്കുകയാണ് അനില്‍ കപൂറും ശില്‍പ ഷെട്ടിയും. 2020 ലേതാണ് വീഡിയോ. ഫറ ഖാന്‍ അവതാരകയായി എത്തുന്ന പരിപാടിയില്‍ നിന്നുമുള്ള ഭാഗമാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. രാജ് എങ്ങനെയാണ് ശില്‍പയെ കല്യാണത്തിന് സമ്മതിപ്പിച്ചത് എന്നാണ് ഫറ ഖാന്‍ ചോദിക്കുന്നത്.

  ഇതിന് ശില്‍പ മറുപടി നല്‍കുമ്പോഴേക്കും അനില്‍ കപൂര്‍ ഇടപെടുകയായിരുന്നു. പൈസ വിതറിയെന്നായിരുന്നു അനിലിന്റെ മറുപടി. ഇത് കേട്ടതും ശില്‍പ പൊട്ടിച്ചിരിക്കുകയായിരുന്നു. ചിരി നിര്‍ത്തിയ ശേഷം ശില്‍പ തന്റെ മറുപടി നല്‍കുകയും ചെയ്തു. പൈസയ്ക്ക് പുറമെ കരങ്ങള്‍ വിരിച്ച് പിടിക്കുകയും ചെയ്തിരുന്നുവെന്നായിരുന്നു ശില്‍പ പറഞ്ഞത്. ആ കൈകളിലും പൈസയായിരുന്നുവെന്ന് ഇതിന് അനില്‍ കപൂര്‍ മറുപടി നല്‍കുന്നുണ്ട്. ഇതോടെ മൂവരും വീണ്ടും പൊട്ടിച്ചിരിയിലേക്ക് കടക്കുകയാണ്.

  നേരത്തെ, ജയില്‍ മോചിതനായി എത്തിയ ശേഷം രാജ് കുന്ദ്ര തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തിരുന്നു. ജയില്‍ മോചിതനായ ശേഷം രാജ് കുന്ദ്രയെ മറ്റ് പൊതുപരിപാടികളിലൊന്നും തന്നെ കാണാറില്ല. മാധ്യമങ്ങളില്‍ നിന്നുമെല്ലാം രാജ് കുന്ദ്ര അകന്ന് നില്‍ക്കുകയാണ്. ജയില്‍ മോചിതനായ ശേഷം ശില്‍പയെ കാണാനും രാജ് കുന്ദ്ര എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും പരസ്പരം അകന്ന് കഴിയുകയാണ്. ഇതിനിടെ ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായും ബോളിവുഡില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  എന്നാല്‍ ഇതിനിടെ വന്ന കര്‍വാ ചൗത്ത് ചടങ്ങ് ശില്‍പ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്കായി എടുക്കുന്ന വ്രതമാണിത്. പിന്നാലെ രാജ് കുന്ദ്രയുടെ അമ്മ നല്‍കിയ സമ്മാനങ്ങളുടെ ചിത്രവും ശില്‍പ പങ്കുവച്ചിരുന്നു. അതേസമയം ഹംഗാമ ടുവിലൂടെയാണ് ഈയ്യടുത്ത് ശില്‍പ സിനിമയിലേക്ക് മടങ്ങിയെത്തിയത്. ടെലിവിഷന്‍ റിയാലിറ്റി ഷോ വിധി കര്‍ത്താവായി താരം തിരികെ വന്നിരുന്നു. സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളില്‍ ശില്‍പയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ എത്തിയിരുന്നു.

  Also Read: വലിയ നഷ്ടങ്ങള്‍ വലിയ പാഠങ്ങള്‍ പഠിപ്പിക്കും; ഭര്‍ത്താവ് സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചതിന് പിന്നാലെ ശില്‍പ

  Shilpa Shetty planning to separate from Raj Kundra amid his arrest | FilmiBeat Malayalam

  ഇന്നലെ ശില്‍പയുടെ സോഷ്യല്‍ മീഡിയ സ്‌റ്റോറിയും വാര്‍ത്തയായിരുന്നു. ഒരു പുസ്തകത്തിന്റെ പേജിന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ''നിങ്ങള്‍ സുഖമായിരിക്കുന്ന ഇടത്തു നിന്നും പുറപ്പെടണം, നിങ്ങളുടെ മനസ് പറയുന്ന വന്യതയിലേക്ക് പോകണം. നിങ്ങള്‍ കണ്ടെത്തുന്നത് മനോഹരമായ കാര്യമായിരിക്കും. നിങ്ങള്‍ക്ക് നിങ്ങളെ തന്നെ കണ്ടെത്താനാകും'' എന്ന വാക്കുകളാണ് താരം പങ്കുവച്ചിരിക്കുന്നത്. ജീവിതത്തിലുണ്ടാകുന്ന വലിയ നഷ്ടങ്ങള്‍ക്ക് നിങ്ങളെ വലിയ പാഠങ്ങള്‍ പഠിപ്പിക്കാന്‍ സാധിക്കുമെന്നും വാചകത്തിലുണ്ടായിരുന്നു. നേരത്തെ രാജ് കുന്ദ്ര അകത്തായ സമയത്തും സമാനമായ രീതിയില്‍ ശില്‍പയുടെ സ്്‌റ്റോറികള്‍ ചര്‍ച്ചയായിരുന്നു.

  Read more about: shilpa shetty anil kapoor
  English summary
  ‘Paise phalaiye the’ This How Anil Kapoor Made Fun Of Shilpa Shetty Marrying Raj Kundra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X