For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്‍ബീറിന് പകരം രണ്‍വീര്‍ സിംഗിന്റെ പേര് പറഞ്ഞ് ഫോട്ടോഗ്രാഫര്‍; പോയി കിടന്നുറങ്ങൂവെന്ന് കലിപ്പായി ആലിയ

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആലിയ ഭട്ട്. സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളായി സിനിമയിലെത്തിയ ആലിയ വളരെ പെട്ടെന്നു തന്നെ തന്നിലെ പ്രതിഭയെ അടയാളപ്പെടുത്തുകയായിരുന്നു. അഭിനയ മികവുള്ള കഥാപാത്രങ്ങളും സിനിമകളും സമ്മാനിച്ച് സൂപ്പര്‍ നായികയായി മാറുകയായിരുന്നു ആലിയ. ഇന്ന് സ്വന്തമായി ഒരു സിനിമ ഹിറ്റാക്കാന്‍ സാധിക്കുന്ന അപൂര്‍വ്വം നായികമാരില്‍ ഒരാളാണ് ആലിയ. യുവനടന്‍ രണ്‍ബീര്‍ കപൂറാണ് ആലിയയുടെ കാമുകന്‍.

  നവവധുവായി അണിഞ്ഞൊരുങ്ങി സാനിയ; ചിത്രങ്ങള്‍ വൈറല്‍

  തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട രണ്ട് യുവതാരങ്ങള്‍ തമ്മിലുള്ള പ്രണയം ആരാധകരും ആഘോഷമാക്കുന്നതാണ്. ആലിയയും രണ്‍ബീറും തമ്മിലുള്ള പ്രണയം എപ്പോഴും ആരാധകര്‍ ആവേശത്തോടെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളിലൊന്നാണ്. താര കുടുംബങ്ങളില്‍ നിന്നുമുള്ള രണ്ട് സൂപ്പര്‍ താരങ്ങള്‍ ആയത് കൊണ്ട് തന്നെ ഈ ജോഡി വളരെ പെട്ടെന്നു തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. ആലിയയും രണ്‍ബീറും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

  ഇപ്പോഴിതാ ആലിയയുടെ രസകരമായൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് വരുന്ന ആലിയയുടെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. വീഡിയോയില്‍ കറുപ്പണിഞ്ഞാണ് ആലിയ എത്തിയിരിക്കുന്നത്. ഇതിന് പുറമെ കറുത്ത തൊപ്പിയും മാസ്‌ക്കും ധരിച്ചിട്ടുണ്ട് താരം. ആലിയയുടെ തൊപ്പി രണ്‍ബീറിനെ ഓര്‍മ്മിപ്പിക്കുന്നതാണ്. ആലിയയുടെ വീഡിയോ എടുക്കാന്‍ കാത്തു നിന്ന ഫോട്ടോഗ്രാഫര്‍മാരുടെ മനസിലേക്കും ഇത് കടന്നു. എന്നാല്‍ ഇതിലൊരാള്‍ അബദ്ധത്തില്‍ രണ്‍ബീര്‍ കപൂര്‍ എന്നതിന് പകരം പറഞ്ഞത് രണ്‍വീര്‍ സിംഗ് എന്നായിരുന്നു.

  പുറത്തേക്ക് വന്ന ആലിയയോട് സുഖമാണോ ആലിയ ജീ എന്നാണ് ഫോട്ടോഗ്രാഫര്‍ ആദ്യം ചോദിക്കുന്നത്. ഞാന്‍ നന്നായിട്ട് ഇരിക്കുന്നുവെന്ന് മറുപടി നല്‍കി കൊണ്ട് ആലിയ മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടെ പിന്നില്‍ നിന്നുമൊരാള്‍ നിങ്ങളെ കാണാന്‍ രണ്‍വീര്‍ സിംഗിനെ പോലെ തന്നെയുണ്ടെന്ന് പറഞ്ഞു. ഇത് കേട്ടതും അമ്പരപ്പോടെ ആലിയ തിരിഞ്ഞ് നില്‍ക്കുകയും രണ്‍വീര്‍ സിംഗോ എന്ന് ചോദിക്കുകയുമായിരുന്നു. ഇതോടെ അബദ്ധം മനസിലായ ഫോട്ടോഗ്രാഫര്‍ തിരുത്തി. ഇതോടെ ആലിയ ഗുഡ് നൈറ്റ് പോയിക്കിടുന്നുറങ്ങൂ എന്ന് പറഞ്ഞ് അവിടെ നിന്നും പോവുകയായിരുന്നു.

  രസകരമായ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഫോട്ടോഗ്രാഫര്‍ക്ക് പറ്റിയ അബദ്ധവും ആലിയയുടെ പ്രതികരണവുമെല്ലാം ഇതിനോടകം ഷെയര്‍ ചെയ്തിരിക്കുന്നത്.

  അതേസമയം ആലിയയും രണ്‍ബീറും വിവാഹിതരാവുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. രണ്ടു പേരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നതിനിടെയായിരുന്നു സംഭവം. ആലിയുടേയും രണ്‍ബീറിന്റേയും കുടുംബങ്ങള്‍ കൂടിക്കാഴ്ചകള്‍ നടത്തിയതോടെയാണ് വിവാഹത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇതുവരേയും ഇത് സംബന്ധിച്ച് സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

  ആലിയയും രണ്‍ബീറും ഇതുവരേയും ഒരുമിച്ചൊരു സിനിമയില്‍ അഭിനയിച്ചിട്ടില്ല. ഇതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാസ്ത്രയിലൂടെയാണ് ആലിയയും രണ്‍ബീറും ഒരുമിച്ച് അഭിനയിക്കുന്നത്. ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അമിതാഭ് ബച്ചനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമ പുറത്തിറങ്ങാനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

  Also Read: ദീപികയോട് പ്രസവത്തെ കുറിച്ച് നിരന്തരം ചോദിച്ച് ശല്യപ്പെടുത്തി, സൽമാൻ ഖാൻ പരസ്യമായി അപമാനിച്ച നടിമാർ

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  നിരവധി സിനിമകളാണ് ആലിയയുടേതായി പുറത്തിറങ്ങാനുളളത്. ആലിയ സഹ നിര്‍മ്മാതാവായ ഡാര്‍ലിംസാണ് പുതിയ സിനിമകളിലൊന്ന്. മലയാളി താരം റോഷന്‍ മാത്യുവും ഈ ചിത്രത്തിലുണ്ട്. സഞ്ജയ് ലീലാ ബന്‍സാലിയുടെ ഗംഗുബായ് കത്തിയാവാഡിയും റിലീസ് കാത്തു നില്‍ക്കുകയാണ്. എസ്എസ് രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രം ആര്‍ആര്‍ആറിലൂടെ ആലിയ തെലുങ്കിലേക്കും എത്തുകയാണ്. ചിത്രത്തില്‍ സീതയായാണ് ആലിയ അഭിനയിക്കുന്നത്. രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് ചിത്രത്തിലെ നായകന്മാര്‍.

  Read more about: alia bhatt
  English summary
  Photographer Says Ranveer Singh Instead Ranbir Kapoor Alia Bhatt Gets Angry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X