For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിറവയര്‍ കാണിച്ച് വീണ്ടും അനുഷ്‌ക; ഇത്തവണ വോഗ് മാഗസിന്റെ മുഖചിത്രമായി നടി, അടുത്ത മാസം കുഞ്ഞതിഥി എത്തും

  |

  ആദ്യ കണ്മണിയെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് താരം വീരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും. മാസങ്ങള്‍ക്ക് മുന്‍പ് അനുഷ്‌ക ഗര്‍ഭിണിയാണെന്നുള്ള വിവരം പറഞ്ഞത് മുതല്‍ താരദമ്പതിമാരുടെ പിന്നാലെയായിരുന്നു ക്യാമറകണ്ണുകള്‍. സിനിമയുടെ സെറ്റിലും ക്രിക്കറ്റ് സ്റ്റേഡിയത്തിലുമൊക്കെ നിറവയറുമായി എത്തിയ അനുഷ്‌കയുടെ ചിത്രങ്ങള്‍ വൈറലാണ്.

  ഇപ്പോഴിതാ വോഗ് മാഗസിന്റെ കവര്‍ ചിത്രമായി വീണ്ടും അനുഷ്‌ക എത്തിയെന്നുള്ള വിശേഷമാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയുന്നത്. ഓഫ് വൈറ്റ് നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് അനുഷ്‌ക പ്രത്യക്ഷപ്പെടുന്നത്. നീളമുള്ള ജാക്കറ്റ് ധരിച്ചെങ്കിലും നിറവയര്‍ വ്യക്തമായി കാണിച്ചുള്ള ചിത്രമാണ് കവര്‍ പേജിലേത്. 'അനുഷ്‌ക ശര്‍മ്മയുടെ പുതിയ തുടക്കം' എന്ന് കൂടി പേജില്‍ സൂചിപ്പിച്ചിട്ടുണ്ട്.

   anushka

  2017 ഡിസംബറിലാണ് അനുഷ്‌കയും വീരാടും വിവാഹിതരാവുന്നത്. അതീവ രഹസ്യമായി ഇറ്റലിയില്‍ വെച്ച് നടത്തിയ വിവാഹം ഇന്ത്യയില്‍ വളരെയധികം ചര്‍ച്ചയാക്കപ്പെട്ടിരുന്നു. വിവാഹം കഴിഞ്ഞ് മൂന്നാം വാര്‍ഷികം അടുത്തിടൊയണ് ഇരുവരും ചേര്‍ന്ന് ആഘോഷിച്ചത്. ഇത്തവണ കുഞ്ഞ് കൂടി വരുന്നതിന്റെ സന്തോഷത്തിലായിരുന്നു. ആഗസ്റ്റിലാണ് താന്‍ ഗര്‍ഭിണിയാണെന്നുള്ള കാര്യം അനുഷ്‌ക പുറംലോകത്തോട് വിളിച്ച് പറയുന്നത്.

  ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

  ജനുവരിയിലാണ് ഡേറ്റ്. മൂന്നാമതൊരാള്‍ കൂടി താരകുടുംബത്തിലേക്ക് വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്നുള്ളു. അതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍. ഗര്‍ഭിണിയാണെന്ന് പറഞ്ഞ അന്ന് മുതല്‍ തന്റെ വിശേഷങ്ങള്‍ ഓരോന്നായി നടി തന്നെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുണ്ട്. ഒരുവിധം എല്ലാ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടെങ്കിലും വിമര്‍ശനം കിട്ടിയതും കൂട്ടത്തിലുണ്ടായിരുന്നു.

   anushka

  ഗര്‍ഭകാലത്ത് വ്യായമം ചെയ്യുന്ന ഫോട്ടോ പങ്കുവെച്ചതോടെയാണ് അനുഷ്‌കയ്ക്ക് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നത്. ഭര്‍ത്താവിന്റെ പിന്തുണയോടെ ശീര്‍ഷാസനം ചെയ്യുന്ന ചിത്രം നടി തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത് ഇന്റര്‍നെറ്റില്‍ തരംഗമായി. ഈ സമയത്തും തലകുത്തി നില്‍ക്കാന്‍ കാണിച്ച അനുഷ്‌കയുടെ ധൈര്യത്തിനായിരുന്നു കൂടുതല്‍ കൈയടി കിട്ടിയത്.

  എന്നാല്‍ ചെറിയൊരു അശ്രദ്ധ കൊണ്ട് വലിയ അപകടമുണ്ടാവുമെന്നുള്ള മുന്നറിയിപ്പും പിന്നാലെ വന്നു. അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ അപകടം സംഭവിക്കാവുന്ന വ്യായമങ്ങളില്‍ ഒന്നാണ് ശീര്‍ഷാസനമെന്നാണ് ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങളില്‍ കൂടുതലും. തന്റെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചായിരുന്നുവെന്ന് നടി വ്യക്തമാക്കിയിരുന്നു.

  English summary
  Pregnant Anushka Sharma Is The Cover Star Of Vogue Magazine's Latest Edition
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X