For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭർത്താവ് എന്നെക്കാള്‍ 10 വയസിന് ഇളയതാണ്; ഭര്‍ത്താവിനെ പൊതുവേദിയില്‍ വെച്ച് പൊരിച്ച് പ്രിയങ്ക ചോപ്ര

  |

  നടി പ്രിയങ്ക ചോപ്രയുടെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നടി ഭര്‍ത്താവിന്റെ പേര് മാറ്റിയതുമായി ബന്ധപ്പെട്ടാണ് അത്തരം കിംവദന്തികള്‍ പ്രചരിച്ചത്. വാര്‍ത്തയില്‍ യാതൊരു സത്യവുമില്ലെന്ന് വ്യക്തമായെങ്കിലും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിച്ച് കൊണ്ടേ ഇരിക്കുകയാണ്. നിലവില്‍ പ്രിയങ്കയുടെ ഭര്‍ത്താവും അമേരിക്കന്‍ ഗായകന്‍ നിക് ജോണ്‍സും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നാണ് പുതിയ വീഡിയോകളില്‍ നിന്നും വ്യക്തമാവുന്നത്.

  നിക്കിന്റെ സഹോദരന്മാര്‍ ചേര്‍ന്നുള്ള പുതിയ ടെലിവിഷന്‍ പ്രേഗ്രാം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു താരങ്ങള്‍. ഇതിനിടിയലാണ് അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കി പ്രിയങ്കയുടെ സോഷ്യല്‍ മീഡിയയിലെ പേര് മാറ്റം വരുന്നത്. എന്തായാലും താരങ്ങളുടെ സംഗീതത്തിന് വലിയൊരു പ്രൊമോഷന്‍ ഇതിലൂടെ ലഭിച്ചിരിക്കുകയാണ്. ഇതിനിടെ നടിയുടെ പ്രഗ്നന്‍സിയുമായി ബന്ധപ്പെട്ട ചില രസകരമായ സംഭവങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. വിശദമായി വായിക്കാം...

  ജോണ്‍സ് ബ്രദേഴ്‌സ് ഫാമിലി റോസ്റ്റ് എന്ന പേരിലാണ് സഹോദരന്മാരെല്ലാം ചേര്‍ന്ന് ടെലിവിഷന്‍ ഷോ അവതരിപ്പിക്കുന്നത്. നവംബര്‍ ഇരുപത്തിമൂന്ന് മുതല്‍ ഇത് നെറ്റ്ഫ്‌ളിക്‌സിലൂടെ സംപ്രേക്ഷണം ആരംഭിക്കുകയും ചെയ്തു. ജോണ്‍സ് ബ്രദേഴ്‌സ് ഫാമിലി റോസ്റ്റില്‍ പ്രഖ്യാപിച്ചത് പോലെ പ്രിയങ്ക ഗര്‍ഭിണിയാണോ എന്ന കാര്യത്തില്‍ അവര്‍ വ്യക്തത വരുത്തിയിരുന്നു. ഇതോടെയാണ് നടിയുടെ ഭര്‍ത്താവായ നിക്കിന്റെ ഹൃദയമിടിപ്പ് അവസാനിപ്പിച്ചതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്ത സത്യമായിരിക്കണമെന്ന് ആരാധകരടക്കം ആഗ്രഹിക്കുന്ന സമയത്താണ് തമാശരൂപേണയുള്ള കാര്യങ്ങള്‍ പുറത്ത് വരുന്നത്.

  കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ജോനസ് ബ്രദര്‍ ഫാമിലി റോസ്റ്റില്‍ സഹോദരന്മാരെ പ്രിയങ്ക വേദിയിലേക്ക് ക്ഷണിച്ചിരുന്നു. ശേഷം വ്യാജ ഗര്‍ഭത്തിന്റെ പേരില്‍ അവരെ ഒന്ന് പൊരിച്ചെടുക്കാന്‍ തന്നെയാണ് നടി ശ്രമിച്ചതും. 'ഞങ്ങള്‍ ശരിക്കും അത് പ്രതീക്ഷിക്കുന്നുണ്ട്. വാര്‍ത്ത കേട്ട് നിക്ക് ശരിക്കുമൊന്ന് ഞെട്ടി എങ്കിലും പെട്ടെന്ന് താന്‍ അദ്ദേഹത്തെ മാറ്റി എടുത്തു. ഇന്ന് രാത്രിയില്‍ തന്നെ ഞങ്ങളൊരു പാര്‍ട്ടി നടത്തുമെന്നും പറഞ്ഞ് പ്രിയങ്ക കാണികളായി ഇരിക്കുന്നവരെ ആവേശത്തിലാക്കിയിരുന്നു.

  അയാളൊരു ചാരിറ്റി തട്ടിപ്പുകാരനാണെന്ന് താരങ്ങൾ വെച്ച് കാച്ചുന്നു, പക്ഷേ ക്ലൈമാക്സ് മാറി പോയെന്ന് കിടിലം ഫിറോസ്

  ഞാനിന്ന് വളരെ സന്തോഷവതിയാണ്. ഇവിടെ വന്നതിന് ശേഷം എന്റെ ഭര്‍ത്താവ് നിക്ക് ജോനസിനെ ഒന്ന് പൊരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ സഹോദരന്മാരുടെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. ഞാന്‍ ഇന്ത്യയില്‍ നിന്ന് വന്നതാണ്. കള്‍ച്ചര്‍, മ്യൂസിക്, എന്റര്‍ടെയിന്‍മെന്റ് എന്നിവയില്‍ എന്റെ രാജ്യം സമ്പന്നമാണ്. ജോണസ് സഹോദരന്മാര്‍ക്ക് അതിനെ മറികടക്കുക എന്നത് സാധ്യമല്ല. നിക്കും ഞാനും തമ്മില്‍ പത്ത് വയസിന്റെ വ്യത്യാസമുണ്ട്. തൊണ്ണൂറുകളിലെ പല കാര്യങ്ങളും അദ്ദേഹത്തിന് അറിയില്ല. അതൊക്കെ ഞാനാണ് പറഞ്ഞ് കൊടുക്കുന്നത്. മാത്രമല്ല ഞങ്ങള്‍ പരസ്പരം അറിയല്ലാത്തത് പഠിപ്പിച്ച് കൊടുക്കാറുമുണ്ട്.

  ബാലൻ ഭയന്നത് ഹരിയുടെ കാര്യത്തിൽ നടക്കുന്നു, കരുക്കൾ നീക്കി തമ്പി, പുതിയ കഥാഗതിയിൽ സാന്ത്വനം...

  Priyanka chopra's natural hair mask

  അതിനൊരു ഉദാഹരണം പറഞ്ഞാല്‍, ടിക് ടോക് എങ്ങനെ യൂസ് ചെയ്യണെന്ന് അദ്ദേഹമാണ് എനിക്ക് പറഞ്ഞ് തന്നത്. എന്നാല്‍ എങ്ങനെയാണ് വിജയകരമായൊരു അഭിനയ ജീവിതം കൊണ്ട് പോകാമെന്ന് ഞാന്‍ കാണിച്ച് കൊടുത്തു. എന്നുമാണ് പുറത്ത് വന്ന വീഡിയോയില്‍ പ്രിയങ്ക പറയുന്നത്. ഇന്ന് ഡിന്നറിന് ഭര്‍ത്താവിനും സഹോദരന്മാര്‍ക്കുമായി ഞാനൊരു റോസ്റ്റ് കൊണ്ട് വന്നു എന്ന ക്യാപ്ഷനാണ് വീഡിയോയ്ക്ക് പ്രിയങ്ക കൊടുത്തത്. 'ഇതുവരെ കുട്ടികളില്ലാത്ത ഒരേയൊരു ദമ്പതികള്‍ ഞങ്ങളാണ്, അതുകൊണ്ടാണ് ഈ പ്രഖ്യാപനം നടത്താന്‍ ഞാന്‍ ആവേശഭരിതഷകുന്നത്. പക്ഷേ കുട്ടി ഞങ്ങളോട് ക്ഷമിക്കണം. ഞാനും നിക്കും നിന്നെ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ ഇന്ന് രാത്രി ഞങ്ങള്‍ മദ്യപിച്ച് നാളെ ഉറങ്ങാന്‍ ആണ് തീരുമാനിച്ചിരിക്കുന്നതെന്നും പ്രിയങ്ക പറയുന്നു.

  'കുഞ്ഞിനായി കാത്തിരിക്കുമ്പോൾ, സൗഭാ​​ഗ്യയേയും അർജുനേയും തേടിയ എത്തിയ പുതിയ സന്തോഷം!

  English summary
  Priyanka Chopara Announces Pregnancy In 'The Jonas Brothers Family Roast' Has Some Twist
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X