twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്‍ഗേജ്മെന്റ് പാര്‍ട്ടിയില്‍ നിക്കിനൊപ്പം തിളങ്ങി പ്രിയങ്കാ ചോപ്ര! ചിത്രങ്ങള്‍ വൈറല്‍! കാണൂ

    By Midhun
    |

    പ്രിയങ്കാ ചോപ്രയും നിക്ക് ജോഹ്നാസും തമ്മിലുളള വിവാഹത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രിയങ്കയും നിക്കും തമ്മിലുളള പ്രണയം ബോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ചര്‍ച്ച ചെയ്‌തൊരു കാര്യമായിരുന്നു. പല സ്വകാര്യ ചടങ്ങുകളിലും ഒരുമിച്ച് പങ്കെടുത്തതോടെയായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത എല്ലാവരും സ്ഥിരീകരിച്ചിരുന്നത്. ആരാധകരുടെ ഏറെ നാളത്തെ ആകാംക്ഷകള്‍ക്ക് വിരാമമിട്ടായിരുന്നു താരജോഡികളുടെ എന്‍ഗേജ്‌മെന്റ് നടന്നിരുന്നത്.

    ഉപ്പും മുളകില്‍ നിന്ന് വീണ്ടും മുങ്ങി ഭാസി! ഇത്തവണ ബാലുവിന്റെ വാച്ചുംകൊണ്ട്! വീഡിയോ വൈറല്‍! കാണൂഉപ്പും മുളകില്‍ നിന്ന് വീണ്ടും മുങ്ങി ഭാസി! ഇത്തവണ ബാലുവിന്റെ വാച്ചുംകൊണ്ട്! വീഡിയോ വൈറല്‍! കാണൂ

    ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായിരുന്നു ഇവരുടെ എന്‍ഗേജ്‌മെന്റില്‍ പങ്കെടുത്തിരുന്നത്. പ്രിയങ്കയുടെയും നിക്കിന്റെയും എന്‍ഗേജ്‌മെന്റ് ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വിവാഹ നിശ്ചയത്തിനു ശേഷം അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി ഡിന്നര്‍ പാര്‍ട്ടിയും പ്രിയങ്ക സംഘടിപ്പിച്ചിരുന്നു. ഡിന്നര്‍ പാര്‍ട്ടിയില്‍ വെച്ചെടുത്ത പ്രിയങ്കയുടെയും നിക്കിന്റെയും സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

    വിവാഹ നിശ്ചയം കഴിഞ്ഞു

    വിവാഹ നിശ്ചയം കഴിഞ്ഞു

    ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലായിരുന്നു പ്രിയങ്ക യുടെയും നിക്കിന്റെ വിവാഹ നിശ്ചയം നടന്നിരുന്നത്. എന്‍ഗേജ്‌മെന്റ് ചിത്രങ്ങളെല്ലാം ലീക്കായതോടെയാണ് പ്രമുഖ മാധ്യമങ്ങളെല്ലാം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതീവ രഹസ്യമായിട്ടായിരുന്നു എന്‍ഗേജ്‌മെന്റ് നടത്താനുദ്ദേശിച്ചതെങ്കിലും ചിത്രങ്ങള്‍ പുറത്തുവന്നതോടെ എല്ലാവരും അറിയുകയായിരുന്നു. ആരാധകരുടെ എല്ലാവിധ ആകാംക്ഷകള്‍ക്കും വിരാമമിട്ടുകൊണ്ടായിരുന്നു ഇരുവരുടെയും എന്‍ഗേജ്‌മെന്റ് നടന്നിരുന്നത്.

    ചിത്രങ്ങള്‍ വൈറല്‍

    ചിത്രങ്ങള്‍ വൈറല്‍

    വിവാഹ നിശ്ചയത്തില്‍ പരമ്പരാഗത രീതിയിലുളള വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു നിക്കും പ്രിയങ്കയും ചടങ്ങിനെത്തിയിരുന്നത്. കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഇരുവരുടെയും എന്‍ഗേജ്‌മെന്റ്‌
    ചടങ്ങുകള്‍ നടന്നിരുന്നത്. വിവാഹ നിശ്ചയ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പ്രിയങ്കയ്‌ക്കൊപ്പം പരമ്പരാഗത രീതിയിലുളള വസ്ത്രങ്ങളണിഞ്ഞായിരുന്നു നിക്കും ചടങ്ങിനെത്തിയിരുന്നത്.

    ഡിന്നര്‍ പാര്‍ട്ടി

    ഡിന്നര്‍ പാര്‍ട്ടി

    വിവാഹ നിശ്ചയ രാത്രി ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമായി ഇവര്‍ ഡിന്നര്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. പ്രിയങ്കയുടെ വീട്ടില്‍ വെച്ചായിരുന്നു എല്ലാവര്‍ക്കുമായി വിരുന്ന് നല്‍കിയിരുന്നത്. പ്രിയങ്കയുടെ നിക്കിന്റെയും കുടുംബവും സുഹൃത്തുക്കളുമെല്ലാം തന്നെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

    സെല്‍ഫി പിക് വൈറല്‍

    സെല്‍ഫി പിക് വൈറല്‍

    ഡിന്നര്‍ പാര്‍ട്ടിയ്ക്കിടെ സുഹൃത്തിനൊപ്പം ചേര്‍ന്ന് പ്രിയങ്കയും നിക്കുമെടുത്ത സെല്‍ഫിയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. താരജോഡികള്‍ക്ക് ആശംസ നേര്‍ന്ന് മുഷ്താഖ് എന്ന സുഹൃത്തായിരുന്നു ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഡിന്നര്‍ പാര്‍ട്ടിയ്ക്കിടെ എടുത്ത മറ്റു ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

    വിവാഹം ഹവായില്‍?

    വിവാഹം ഹവായില്‍?

    എന്‍ഗേജ്‌മെന്റ് കഴിഞ്ഞതോടെ താരജോഡികളുടെ വിവാഹം എന്നു നടക്കുമെന്നുളള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹം ഹവായില്‍ വെച്ച് നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് വിവാഹ തിയ്യതിയും സ്ഥലവും സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമായില്ലെന്ന രീതിയിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആര്‍ഭാടമായുളള ഒരു വിവാഹമായിരിക്കും താരജോഡികളുടെതായി നടക്കുകായെന്നാണ് അറിയുന്നത്.

    പ്രിയങ്കയുടെ അമ്മ പറഞ്ഞത്

    പ്രിയങ്കയുടെ അമ്മ പറഞ്ഞത്

    പരമ്പരാഗത രീതിയിലുളള ഒരു വിവാഹമാണ് നടത്തേണ്ടതെന്ന് പ്രിയങ്കയുടെ അമ്മ അഗ്രഹം പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തന്റെ ആകെയുളള ആഗ്രഹം അതാണെന്നും ഇതിന്റെ ഭാഗമായി പൂജാ ചടങ്ങുകള്‍ നടത്തുമെന്നും പ്രിയങ്കയുടെ അമ്മ മധു ചോപ്ര പറഞ്ഞിരുന്നു. കാലം മാറിയെങ്കിലും താന്‍ ഇപ്പോഴും പഴമയെ ഇഷ്ടപ്പെടുന്നുവെന്നും പ്രിയങ്കയുടെ അമ്മ പറഞ്ഞിരുന്നു.

    കമല്‍ഹാസന്‍ അന്ന് പറഞ്ഞ വാക്കുകള്‍ ആത്മവിശ്വാസം കൂടുവാന്‍ കാരണമായി! തുറന്ന് പറഞ്ഞ് റാണി മുഖര്‍ജികമല്‍ഹാസന്‍ അന്ന് പറഞ്ഞ വാക്കുകള്‍ ആത്മവിശ്വാസം കൂടുവാന്‍ കാരണമായി! തുറന്ന് പറഞ്ഞ് റാണി മുഖര്‍ജി

    ചെക്ക ചിവന്ത വാനത്തില്‍ പാര്‍വതിയായി അതിഥി റാവു എത്തുന്നു! ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്! കാണൂചെക്ക ചിവന്ത വാനത്തില്‍ പാര്‍വതിയായി അതിഥി റാവു എത്തുന്നു! ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്! കാണൂ

    English summary
    priyanka chopra-nick johnas pictures viral in social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X