For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാന്‍ ഐശ്വര്യയ്ക്ക് വെല്ലുവിളിയല്ല'; അഭിഷേകുമായുള്ള പ്രണയ വാര്‍ത്തകളോട് പ്രിയങ്ക പറഞ്ഞത്‌

  |

  ബോളിവുഡിലെ സൂപ്പര്‍ നായികമാരാണ് ഐശ്വര്യ റായ് ബച്ചനും പ്രിയങ്ക ചോപ്ര ജൊനാസും. ഇരുവരുടേയും കരിയറില്‍ ചില സമാനതകള്‍ പോലുമുണ്ട്. രണ്ടു പേരും ലോകസുന്ദരി പട്ടം നേടിയ താരങ്ങളാണ്. ഇരുവരും കരിയര്‍ ആരംഭിച്ചതും തമിഴിലൂടെ. പിന്നീട് ബോളിവുഡിലെ താരറാണിമാരായി മാറുകയും ചെയ്തു. ലോകമെമ്പാടും ആരാധകരുള്ള താരങ്ങളാണ് ഐശ്വര്യയും പ്രിയങ്കയും. ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തുകയും സ്വന്തമായൊരു ഇടം നേടുകയും ചെയ്തു പ്രിയങ്ക.

  അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  ബോളിവുഡില്‍ ഗോസിപ്പുകള്‍ക്ക് യാതൊരു പഞ്ഞവും ഇല്ല. മിക്ക താരങ്ങളുടേയും പേര് മറ്റേതെങ്കിലും താരത്തോടൊപ്പം ചേര്‍ത്തുവെക്കപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ ഒരിക്കല്‍ പ്രിയങ്കയുടെ പേര് ചേര്‍ത്തുവെക്കപ്പെട്ടത് ഇന്ന് ഐശ്വര്യയുടെ ഭര്‍ത്താവായ നടന്‍ അഭിഷേക് ബച്ചനുമായാണ്. ഈ ഗോസിപ്പുകള്‍ കാരണം ഐശ്വര്യ മാധ്യമങ്ങളെ കാണാന്‍ പോലും മടിച്ചിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  സംഭവം നടക്കുമ്പോള്‍ ഐശ്വര്യും അഭിഷേകും തമ്മിലുള്ള വിവാഹം നടന്നിരുന്നില്ല. താന്‍ അഭിനയിക്കുന്ന സിനിമകളിലെ നായികയായി ഐശ്വര്യയുടെ പേര് നിര്‍ദ്ദേശിക്കുന്ന ശീലമുണ്ടായിരുന്നു അഭിഷേകിനെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് അറിഞ്ഞപ്പോള്‍ വിഷമം തോന്നിയിരുന്നുവോ എന്ന് 2006 ല്‍ നല്‍കിയ സ്റ്റാര്‍ഡസ്റ്റ് അഭിമുഖത്തില്‍ പ്രിയങ്കയോട് ചോദിക്കുന്നുണ്ട്. എന്നാല്‍ അതില്‍ തനിക്ക് യതൊരു കുഴപ്പവുമില്ലെന്നും ഐശ്വര്യ വളരെയധികം കഴിവുള്ളതും സുന്ദരിയുമായ നടിയാണെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

  ''ഇല്ല. ഐശ്വര്യ എന്നെ ഒരു വെല്ലുവിളിയായി കാണുന്നില്ല. നിങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ക്ക് വിരുദ്ധമായി ഐശ്വര്യയും അഭിഷേകും എന്നോട് വളരെ അടുപ്പത്തോടെയാണ് പെരുമാറുന്നത്. അദ്ദേഹം നടത്തിയ പാര്‍ട്ടിയില്‍ എന്നോട് നല്ല രീതിയിലാണ് പെരുമാറിയത്. അവള്‍ എന്നോട് സ്‌നേഹത്തോടെയാണ് ഇടപെട്ടത്. അവളില്‍ നിന്നും ഒരു നെഗറ്റീവ് വൈബും എനിക്ക് കിട്ടിയിരുന്നില്ല'' എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. എന്തായാലും ആ ഗോസിപ്പുകളും അധികം വൈകാതെ കെട്ടടങ്ങി. 2007 ല്‍ ഐശ്വര്യയും അഭിഷേകും തമ്മില്‍ വിവാഹം കഴിക്കുകയും ചെയ്തു.

  എന്നാല്‍ പിന്നീടും ഐശ്വര്യയും പ്രിയങ്കയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. പ്രിയങ്കയ്ക്ക് ഫാഷനിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഐഫ പുരസ്‌കാരം ലഭിച്ചപ്പോഴായിരുന്നു ഇത്. അതേ വര്‍ഷം പുറത്തിറങ്ങിയ ജോദാ അക്ബറിലൂടെ ഐശ്വര്യയും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഐശ്വര്യയ്ക്ക് പുരസ്‌കാരം ലഭിച്ചില്ല. ഇതിനെതിരെ ചിത്രത്തിന്റെ സംവിധായകനായ ആഷുതോഷ് ഗൊവാരിക്കര്‍ അതേ വേദിയില്‍ തന്നെ രംഗത്ത് എത്തുകയായിരുന്നു. ഐശ്വര്യയുള്ളപ്പോള്‍ പ്രിയങ്കയ്ക്ക് എങ്ങനെ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചെന്ന് തനിക്ക് മനസിലാകുന്നില്ലെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

  Also Read: ആത്മാര്‍ത്ഥതക്ക് മെഡലുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് തന്നെ കിട്ടും; ഭര്‍ത്താവിന് ആശംസകള്‍ അറിയിച്ച് സിത്താര

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  പിന്നീട് മുതിര്‍ന്ന നടിയും അഭിഷേക് ബച്ചന്റെ അമ്മയുമായ ജയ ബച്ചനും ഇതേ ആരോപണവുമായി രംഗത്ത് എത്തുകയുണ്ടായി. ഇതെല്ലാം ഇന്ന് പഴങ്കഥകളാണ്. ഐശ്വര്യയും അഭിഷേകും മകള്‍ ആരാധ്യയ്‌ക്കൊപ്പം മനോഹരമായൊരു ജീവിതം നയിക്കുകയാണ്. പ്രിയങ്കയാകട്ടെ പോപ്പ് താരം നിക്ക് ജൊനാസിനെ വിവാഹം കഴിക്കുകയും ചെയ്തു. ഹോളിവുഡില്‍ ഒരുപിടി സിനിമകളാണ് പ്രിയങ്കയുടേതായി പുറത്തിറങ്ങാനുള്ളത്. ഇതിനിടെ ജീ ലേ സരയിലൂടെ പ്രിയങ്ക ബോളിവുഡിലേക്ക് മടങ്ങിയെത്തുകയാണ്. കത്രീന കൈഫും ആലിയ ഭട്ടുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഫര്‍ഹാന്‍ അക്തര്‍ സംവിധായകന്‍ ആകുന്ന ചിത്രമാണിത്.

  English summary
  Priyanka Chopra Reacted To Link Up Rumours With Abhishek Bachchan And Making Aishwarya Upset
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X