For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ ബഹളത്തിനെന്തിന് അമിത പ്രാധാന്യം നല്‍കുന്നു! വിവാഹമോചന വാര്‍ത്തകളോട് പ്രിയങ്ക

  |

  ആരാധകരുടെ പ്രിയപ്പെട്ട താര ജോഡിയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തി ഗ്ലോബല്‍ ഐക്കണായി മാറിയ നായികയാണ് പ്രിയങ്ക ചോപ്ര. നിക്ക് ആകട്ടെ ലോകമെമ്പാടും ആരാധകരുള്ള പോപ്പ് ഗായകനും. തന്നേക്കാള്‍ പത്ത് വയസ് കുറവുള്ള പോപ്പ് ഗായകന്‍ നിക്ക് ജൊനാസിനെ പ്രിയങ്ക പ്രണയിച്ചതും വിവാഹം കഴിച്ചതും വലിയ വാര്‍ത്തയായിരുന്നു.

  പ്രായ വ്യത്യാസത്തിന്റെ പേരില്‍ പ്രിയങ്കയും നിക്കും പലപ്പോഴും സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങള്‍ക്ക് ഇരയാകാറുണ്ട്. എന്നാല്‍ പ്രായം വെറും അക്കം മാത്രമാണെന്ന് അവരെ ഓര്‍മ്മപ്പെടുത്തി കൊണ്ട് ഒരുമിച്ച് ജീവിക്കുകയാണ് പ്രിയങ്കയും നിക്കും.

  ഇതിനിടെ ഈയ്യടുത്ത് പ്രിയങ്കയും നിക്കും പിരിയുന്നതായി ചില റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. പ്രിയങ്ക ചോപ്ര തന്റെ സോഷ്യല്‍ മീഡിയയിലെ പേരില്‍ നിന്നും നിക്കിന്റെ സര്‍ നെയിം എടുത്ത് മാറ്റിയതായിരുന്നു അഭ്യൂഹങ്ങളുടെ ഉറവിടം. നാളുകള്‍ക്ക് മുമ്പ് സമാന്തയും നാഗ ചൈതന്യയും തമ്മില്‍ വിവാഹ ബന്ധം അവസാനിപ്പിച്ച വിവരം പുറത്ത് വിടും മുമ്പ് സമാന്തയും സമാനമായ രീതിയില്‍ സര്‍ നെയിം മാറ്റിയിരുന്നു. ഇതോടെയാണ് പ്രിയങ്കയും നിക്കും പിരിയുകയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.

  Priyanka Chopra

  എന്നാല്‍ പ്രിയങ്കയുടെ അമ്മ മധു ചോപ്ര പെട്ടെന്നു തന്നെ പ്രതികരണവുമായി എത്തുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും പ്രിയങ്കയും നിക്കും തങ്ങളുടെ വിവാഹ ജീവിത്തതില്‍ സന്തുഷ്ടരാണെന്നും മധു അറിയിച്ചതോടെയാണ് ആരാധകര്‍ ഒന്നടങ്ങിയത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രിയങ്ക തന്നെ പ്രതികരിച്ചിരിക്കുകയാണ്. വാനിറ്റി ഫെയര്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക ചോപ്ര മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഇന്ന് സോഷ്യല്‍ മീഡിയയിലെ ബഹളങ്ങള്‍ക്ക് അമിതമായ പ്രാധാന്യം നല്‍കുന്നുണ്ടെന്നാണ് പ്രിയങ്ക പറയുന്നത്. താനൊരു ചിത്രം പോസ്റ്റ് ചെയ്താല്‍ പോലും അത് സൂം ചെയ്ത് എന്തെങ്കിലും കണ്ടു പിടിക്കുമെന്നും പിന്നെ അതേക്കുറിച്ചാകും ചര്‍ച്ചയെന്നും പ്രിയങ്ക പറയുന്നു. സോഷ്യല്‍ മീഡിയിലെ സാന്നിധ്യം സാധാരണയാണെന്നും എന്നാല്‍ വളരെ പെട്ടെന്നു തന്നെ തെറ്റിദ്ധാരണങ്ങള്‍ പ്രചരിക്കുമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

  ''ഇതൊരു പ്രൊഫഷണല്‍ കടമ്പയാണ്. സോഷ്യല്‍ മീഡിയയിലെ ബഹളം കാരണം, നമ്മുടെ ജീവിതത്തില്‍ അതിനുള്ള പ്രാധാന്യം കാരണം വലിയൊരു കാര്യമായാണ് അതിനെ കാണുന്നത്. ജീവിതത്തില്‍ ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം നമ്മളതിന് നല്‍കുന്നുണ്ട്'' എന്നാണ് പ്രിയങ്ക പറഞ്ഞത്. ചാദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് പ്രിയങ്ക. അതേസമയം കുട്ടികളെക്കുറിച്ച് തനിക്കും നിക്കിനുമുള്ള ഭാവി പ്ലാനുകളെക്കുറിച്ചും അഭിമുഖത്തില്‍ പ്രിയങ്ക മനസ് തുറക്കുന്നുണ്ട്.

  ''ഞങ്ങളുടെ ഭാവി ജീവിതത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളില്‍ വളരെ പ്രധാനപ്പെട്ടൊരു ഭാഗമാണ് അവര്‍. ദൈവാനുഗ്രഹത്താല്‍ അത് സംഭവിക്കുമ്പോള്‍ സംഭവിക്കും'' എന്നാണ് പ്രിയങ്ക പറഞ്ഞത്. മാതാപിതാക്കള്‍ ആയാല്‍ കരിയറിലെ തിരക്കുകള്‍ കുറക്കുന്നതിന് താനും നിക്കും തയ്യാറാണെന്നും പ്രിയങ്ക പറയുന്നു. നേരത്തെ ജൊനാസ് ബ്രദേഴ്‌സ് ഫാമിലി റോസ്റ്റ് എന്ന പരിപാടിയില്‍ പ്രിയങ്ക ഗര്‍ഭിണിയാകുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇതോടെ പ്രിയങ്കയും നിക്കും കുട്ടിയുടെ വരവിനായി കാത്തിരിക്കുകയാണെന്ന പ്രചരണങ്ങള്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ പിന്നീടിത് അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാവുകയായിരുന്നു.

  Priyanka chopra's natural hair mask

  അതേസമയം മെട്രിക്‌സ് ഫോര്‍ ആണ് പ്രിയങ്കയുടെ അവസാനം റിലീസ് ചെയ്ത ചിത്രം. ചിത്രത്തിന് പ്രതീക്ഷിച്ചൊരു വിജയം നേടാന്‍ സാധിച്ചില്ല. ഇപ്പോള്‍ പ്രിയങ്ക ബോളിവുഡിലേക്കുള്ള തിരിച്ചുവരവിന്റെ തയ്യാറെടുപ്പിലാണ്. ജീ ലേ സരയാണ് തിരിച്ചുവരവ് ചിത്രം. ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവരും സിനിമയിലുണ്ട്. ഫര്‍ഹാന്‍ അക്തറാണ് സിനിമയുടെ സംവിധാനം.

  Read more about: priyanka chopra
  English summary
  Priyanka Chopra reacts to rumours of getting divorce from Husband Nick Jonas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X