Don't Miss!
- News
തൃക്കാക്കര തിരഞ്ഞെടുപ്പ്: വ്യാജ വീഡിയോ പ്രചാരണത്തില്‍ ജോയുടെ ഭാര്യക്കൊപ്പം: ഉമ തോമസ്
- Sports
IPL 2022: കമോണ്ട്രാ സഞ്ജൂ... കപ്പുയര്‍ത്താന്‍ റോയല്‍സും ജിടിയും- ഫൈനല്‍ പ്രിവ്യു, സാധ്യതാ ടീം
- Finance
ആകെ ചെലവ് 5,000 രൂപ മാത്രം, പോസ്റ്റ് ഓഫീസ് തരും വരുമാനം; നോക്കുന്നോ
- Technology
അസൂസ് ബിആർ1100 ലാപ്ടോപ്പ് റിവ്യൂ: കുറഞ്ഞ വിലയിൽ കരുത്തൻ ബിൽഡ്
- Automobiles
Bajaj CT100-നെ പിന്‍വലിച്ചു; പ്രൊഡക്ഷനും അവസാനിപ്പിച്ചു
- Travel
അന്താരാഷ്ട്ര എവറസ്റ്റ് ദിനം: ചരിത്രത്തിലെ സാഹസിക ദിനങ്ങളിലൊന്ന്.. പരിചയപ്പെടാം
- Lifestyle
ഉയരത്തില്‍ നിന്ന് വീഴുന്നതായി സ്വപ്നം കണ്ടിട്ടുണ്ടോ? അതിനര്‍ത്ഥം ഇതാണ്
ലൈംഗിക ദാഹിയായി, ഇനി നിന്നെ പരിശുദ്ധയായി ആരും കാണില്ല; മുന്നറിയിപ്പുകളെക്കുറിച്ച് പ്രിയങ്ക
ലോകമെമ്പാടും ആരാധകരുള്ള താര റാണിയാണ് പ്രിയങ്ക ചോപ്ര ഇന്ന്. ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തുകയും സ്വന്തമായൊരു ഇടം നേടുകയും ചെയ്ത താരം. തന്റെ കരിയറിന്റെ തുടക്കം മുതല്ക്കു തന്നെ നടപ്പുരീതികളോട് കലഹിച്ചായിരുന്നു പ്രിയങ്ക മുന്നോട്ട് നീങ്ങിയത്. എയ്ത്രാസ് എന്ന സിനിമയില്‍ നെഗറ്റീവ് കഥാപാത്രം ചെയ്തു കൊണ്ടായിരുന്നു പ്രിയങ്ക അരങ്ങേറ്റം കുറിച്ചത്. അന്ന് താന്‍ ആ കഥാപാത്രം തിരഞ്ഞെടുത്തപ്പോള്‍ ആളുകള്‍ തന്നോട് പറഞ്ഞതിനെക്കുറിച്ച് പ്രിയങ്ക ഇപ്പോള്‍ മനസ് തുറന്നിരിക്കുകയാണ്.
അരങ്ങേറ്റ സിനിമയില്‍ അഭിനയിക്കുമ്പോള്‍ പ്രിയങ്കയുടെ പ്രായം 22 ലെത്തിയിരുന്നില്ല. ചിത്രത്തിലെ വില്ലത്തി വേഷമായിരുന്നു പ്രിയങ്ക അവതരിപ്പിച്ചത്. അക്ഷയ് കുമാറായിരുന്നു ചിത്രത്തിലെ നായകന്. അന്ന് തന്നോട് പലരും പറഞ്ഞ വാക്കുകള്‍ വാനിറ്റി ഫെയര്‍ മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുകയാണ് പ്രിയങ്ക ചോപ്ര.

''അന്നത്തെക്കാലത്ത് മുഖ്യധാര സിനിയിലെ നായിക എന്നാല്‍ നാണംകുണുങ്ങിയും വിനയമുള്ളവളും പരിശുദ്ധിയുള്ളവളുമായിരുന്നു. എന്റെ കഥാപാത്രം നേരെ വിപരീതമായിരുന്നു. അന്നത്തെ കാലത്ത് അത് വലിയ കാര്യമായിരുന്നു. എന്റെ കഥാപാത്രം ലൈംഗിക ദാഹിയുടേതായിരുന്നു. എനിക്ക് 21-22 വയസായതിനാല്‍ ആളുകള്‍ പറയുമായിരുന്നു, നീ ഇതുപോലൊരു കഥാപാത്രം ചെയ്താല്‍ പിന്നെ ആളുകള്‍ നിന്നെ സ്വപ്നസുന്ദരിയായ പരിശുദ്ധയായ നായികയായി കാണില്ലെന്ന്. അച്ഛനേയും അമ്മയേയും കാണിക്കാന്‍ കൊണ്ടു പോകുന്ന പെണ്‍കുട്ടി. അതയാത് നിങ്ങളുടെ കിടപ്പറയിലേക്ക് കൊണ്ടു പോകുന്ന പെണ്ണ്'' പ്രിയങ്ക ചോപ്ര പറയുന്നു.

എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ എല്ലാവരും തന്നെ അഭിനന്ദിക്കുകയാണ് ചെയ്തതെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും പ്രിയങ്ക പറയുന്നു. വലിയ താരനിരയുണ്ടായിരുന്ന ചിത്രമായിരുന്നിട്ടും തന്നെപ്പോലൊരു അരങ്ങേറ്റക്കാരിയെ ആളുകള്‍ അഭിനന്ദിച്ചത് ഞെട്ടിച്ചുവെന്നാണ് പ്രിയങ്ക പറയുന്നത്. അതേസമയം പ്രിയങ്ക പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു മേരി കോം. ഇന്ത്യന്‍ ബോക്സിംഗ് ഇതിഹാസം മേരി കോമിന്റെ ജീവിതം പറഞ്ഞ സിനിമയായിരുന്നു അത്. ഈ ചിത്രത്തില്‍ താന്‍ ആയിരുന്നില്ല നായികയാകേണ്ടിയിരുന്നതെന്നും നോര്‍ത്ത് ഈസ്റ്റ് ഭാഗത്തു നിന്നുള്ള നടിയായിരുന്നു കൂടുതല്‍ ചേരുകയെന്നും പ്രിയങ്ക തുറന്നു പറയുന്നുണ്ട്.

''സത്യത്തില്‍ ആ കഥാപാത്രം നോര്‍ത്ത് ഈസ്റ്റില്‍ നിന്നുമുള്ള ആരെങ്കിലുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷെ അഭിനേതാവ് എന്ന നിലയില്‍ എനിക്ക് ആര്‍ത്തി തോന്നുകയായിരുന്നു. എന്റെ ജീവിതത്തില്‍ ഒരുപാട് സ്വാധീനമുണ്ടാക്കിയൊരു സ്ത്രീയുടെ കഥ പറയാനുള്ള ആവേശത്തിലായിരുന്നു ഞാന്‍'' എന്നാണ് പ്രിയങ്ക പറഞ്ഞത്. ചിത്രം ഇറങ്ങിയ സമയത്ത് തന്നെ പ്രിയങ്ക മേരി കോം ആയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രത്തില്‍ അഭിനയിച്ച നടി ലിന് ലയ്ഷ്രാം അടക്കം ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. നോര്‍ത്ത് ഈസ്റ്റ് സ്വദേശിയല്ലാത്ത പ്രിയങ്ക മേരി കോമിനെ അവതരിപ്പിക്കുന്നത് കാണുന്നത് ഹൃദയഭേദകമായിരുന്നുവെന്നായിരുന്നു ലിന് പറഞ്ഞത്.

അതേസമയം മെട്രിക്സ് ഫോര്‍ ആണ് പ്രിയങ്കയുടെ അവസാനം റിലീസ് ചെയ്ത ചിത്രം. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ചൊരു വിജയം നേടാന്‍ സാധിച്ചില്ല. ദ സ്കൈ ഈസ് പിങ്ക് ആയിരുന്നു പ്രിയങ്കയുടെ അവസാനം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം. ഫര്ഹാന് അക്തറായിരുന്നു ചിത്രത്തിലെ നായകന്. ചിത്രം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പ്രിയങ്ക ബോളിവുഡിലേക്കുള്ള തിരിച്ചുവരവിന്റെ തയ്യാറെടുപ്പിലാണ്. ജീ ലേ സരയാണ് തിരിച്ചുവരവ് ചിത്രം. ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവരും സിനിമയിലുണ്ട്. ഫര്ഹാന് അക്തറാണ് സിനിമയുടെ സംവിധാനം. റോഡ് മൂവിയാണ് ജീ ലേ സര. നാളുകളായി ആരാധകര്‍ ആവശ്യപ്പെടുന്ന ഒന്നാണ് നായികമാരുടെ റോഡ് മൂവി എന്നത്. സംവിധായക സോയ അക്തറും ചിത്രത്തിന്റെ പിന്നണിയിലുണ്ട്.
-
'റോബിന്റെ വാക്കും പ്രവൃത്തിയും മഹാമോശം' ; ഡോക്ടര്‍ എന്ന് ഒരിക്കലും വിളിക്കില്ലെന്ന് മുഖത്തടിച്ചപോലെ സുചിത്ര
-
സംസ്ഥാന ചലച്ചിത്ര പുരസ്കാരം: ജോജുവും ബിജു മേനോനും മികച്ച നടന്മാര്, രേവതി മികച്ച നടി
-
കുറെ നാളുകള്‍ക്ക് ശേഷമാണ് ഒരു പെണ്ണ് വസ്ത്രം അഴിക്കാന്‍ പറയുന്നത്, ഹൗസില്‍ നടന്ന സംഭവത്തെ കുറിച്ച് ജാസ്മിന്