For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉണരുമ്പോൾ നിക്കിന് അത് നിർബന്ധമാണ്! ജീവിതത്തിലെ പ്രണയ നിമിഷത്തെ കുറിച്ച് താര സുന്ദരി

|

ഏറെ വിവാദങ്ങളും വിമർശനങ്ങളും സൃഷ്ടിച്ച വിവാഹമായിരുന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടേയും ഹോളിവുഡ് ഗായകൻ നിക് ജോനാസിന്റേയും. 2018 ഡിസംസബർ 1 നായിരുന്നു ഇവരുടെ വിവാഹം. ഹിന്ദു-ക്രൈസ്തവ ആചാരവിധി പ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. വിവാഹത്തിനു ശേഷവും ഇവർക്കെതിരെ വിമർശനങ്ങളും പ്രിയങ്കയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതെല്ലാം കാറ്റിൽപ്പറത്തി കൊണ്ട് ഇരുവരു ജീവിതം ആഘോഷമാക്കുകയാണ്.

‌സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രിയങ്കയും നിക്കും. ആഘോഷങ്ങളുടേയും യാത്രയുടേയും ഛിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിത കുടുംബ ജീവിതത്തിലെ ഏറ്റവും മധുരമായ നിമിഷം പങ്കുവെയ്ക്കുകയാണ് പ്രിയങ്ക. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പെർഫക്ട് ഹസ്ബൻഡ് എന്നാണ് പ്രിയങ്ക നിക്കിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ജോലിയിൽ മുഴുകി കുടുംബ ജീവിതം മിസ് ചെയ്യുന്നവർക്ക് ഈ താരദമ്പികൾ ഉത്തമ ഉദാഹരണമാണ്. ജോലിത്തിരക്കുകൾക്കിടയിലും തമ്മിലുളള പ്രണയം കാത്തുസൂക്ഷിക്കുന്നുണ്ട്. പ്രിയങ്കയ്ക്കെതിരെ വിമർശനങ്ങൾ അണപ്പെട്ടുമ്പോഴും നിക്ക് പ്രിയതമയെ ചേർത്തു പിടിക്കുന്നുണ്ട്. ബെറ്റർ ഹാഫാണ് പ്രിയങ്ക എന്ന് പറയുന്ന നിക്കുമായുളള രസകരമായ ജീവിതത്തെ കുറിച്ച് പ്രിയങ്ക വെളിപ്പെടുത്തുകയാണ്. ജീവിതത്തിലുളല മനോഹരമായ നിമിഷമാണ് താരം പങ്കുവെയ്ക്കുന്നത്.

എല്ലാ ദിവസവും താൻ ഉണരുമ്പോൾ നിക്ക് എന്റെ മുഖത്ത് നോക്കിയിരിക്കും. ശരിയ്ക്കും ഇത് ആലോസരപ്പെടുത്തുന്ന കാര്യമാണ്. എന്നാൽ അദ്ദേഹത്തിന് ഇത് നിർബന്ധമാണെന്നും പ്രിയങ്ക പറഞ്ഞു. ആലോസരപ്പെടുത്തുന്ന കാര്യങ്ങളെല്ലാം ചില അവസരങ്ങളിൽ ഏറെ മാധൂര്യമുള്ളതാണ്. നിക്ക് എന്റെ മുഖത്ത് നോക്കിയിരിക്കുമ്പോൾ ഞാൻ പറയാറുണ്ട്. ഒരു നിമിഷം കാത്തിരിക്കു മസ്ക്കാരയും മേക്കപ്പും ഇട്ടിട്ട് വരാം, ഇപ്പോൾ ആകെ ഉറക്കം തൂങ്ങിയിരിക്കുകയാണെന്ന്.

ഇതാണ് ശരിക്കും ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്നത് . ഇത് തനിയ്ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ടായിരുന്നു. എന്നാൽ നിക്ക് പറയുന്നത്. നീ ഉണരുന്നത് വരെ ഞാന്‍ നിന്നെ നോക്കി ഇരുന്നോട്ടെ എന്നാണ് . ഇത് തമാശയായി പറയുന്ന കാര്യമല്ല. ജീവിതത്തിൽ വളരെ മനോഹരമായ സന്ദർഭമാണെന്നും താരം കൂട്ടിച്ചേർത്തു.

600 മില്യണ്‍ കാഴ്ചക്കാരുമായി റൗഡി ബേബി! പുതിയ റെക്കോഡ് സ്വന്തമാക്കി ഗാനം...

ജീവിതത്തെ പോലെ തന്നെ കരിയറിനും ഇരുവരും പ്രധാന്യം കൊടുക്കുന്നുണ്ട്. തിരക്കേറിയ ജീവിതത്തിൽ ഒരുമിച്ചിരിക്കാനും നല്ല നിമിഷങ്ങൾ പങ്കുവെയ്ക്കാനും ഇവർ സമയം കണ്ടെത്താറുണ്ട്. ഇതിനെ കുറിച്ച് പ്രിയങ്ക പറയുന്നത് ഇങ്ങനെയാണ്. തങ്ങൾക്കിടയിൽ ഒരു നിയമമുണ്ട്. ഒരാഴ്ചയിൽ കൂടുതൽ മാറി ഇരിക്കാറില്ല. വ്യത്യസ്തമായ കരിയറുള്ളവരാണെങ്കിലും ഒന്നിച്ചിരിക്കാനുള്ള സമയം മനഃപ്പൂർവ്വം കണ്ടെത്താറുണ്ട്.

ഭാര്യക്കൊപ്പം റൊമാന്റിക് നൃത്തം ചെയ്ത് കെജിഎഫ് താരം! ഗലി ഗലി മേം... വീഡിയോ വൈറൽ

വിവാഹ ശേഷം പ്രിയഹ്ക സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ്. നിക്കുമായുള്ള മനോഹരമായ നിമിഷങ്ങളാണ് പ്രിയങ്ക പങ്കുവെയ്ക്കാറുള്ളത്. താരങ്ങളുടെ അവധിക്കാ ആഘോഷ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും സിനിമകോളങ്ങളിലും വൈറലാകാറുണ്ട്. നടി എന്നതിലുപരി ഒരു ഭാര്യയുടെ കൃത്യമായ കടമ പ്രിയങ്ക നിർവഹിക്കുന്നുണ്ട്. ഭർത്താവ് നിക്കിന്റെ സംഗീത പരിപാടികളിൽ സ്ഥിരം സാന്നിധ്യമാണ് പ്രിയങ്ക. വേദിയ്ക്ക് പുറത്ത് എല്ലാ പിന്തുണയും നൽകി പ്രിയങ്ക മുൻനിരയിൽ തന്നെ നിൽക്കാറുണ്ട്. നിക്കിന്റെ പാട്ടിന് വേദിയ്ക്ക് പുറത്ത് ചവട് വയ്ക്കുന്ന താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

English summary
Priyanka Chopra says Nick Jonas likes to stare at her face each morning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more