For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്ലൗസ് ലെസ് സാരി ധരിക്കുന്നത് എന്തിന്!!പാവാടയുടെ ഇറക്കം കുറഞ്ഞാൽ എന്ത്, ജീവിത പാഠങ്ങളുമായി പ്രിയങ്ക

|

കഴിഞ്ഞ കുറച്ചു നാളുകളായി നടി പ്രിയങ്ക ചോപ്രയെ ചുറ്റിപ്പറ്റി വിവാദങ്ങൾ വട്ടമിട്ട് കറങ്ങുകയാണ് ഹോളിവുഡ് ഗായകൻ നിക്കുമായുള്ള വിവാഹത്തിനു ശേഷമാണ് പ്രിയങ്കയ്ക്കെതിരെ വിമർശനങ്ങൾ ഉയരുന്നത്. വിവാഹാനന്തരം ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന താരം ഒരു പക്ഷെ പ്രിയങ്കയായിരിക്കും നിക്കിനെക്കാൽ 10 വയസ് മുതിർന്നതാണ് പ്രിയങ്ക. ഇതു ചൂണ്ടി കാണിച്ചായിരുന്നു ആദ്യ വിമർശനം. പിന്നീട് താരത്തിന്റെ വസ്ത്രധാരണത്തിലും മറ്റും കുറ്റം കണ്ടു പിടിക്കാൻ തുടങ്ങുകയായിരുന്നു.

അമ്മയുടെ മകൾ തന്നെ!! ഇതാണ് ബെല്ലി ഡാൻസ്, താരപുത്രിയുടെ വീഡിയോ വൈറലാകുന്നു...

പ്രിയങ്ക ചോപ്രയുടെ ഫോട്ടോ ഷൂട്ടുകളൊക്കെ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലും ചർച്ച വിഷയമാകുന്നത് പ്രിയങ്കയുടെ ഫോട്ടോ ഷൂട്ടാണ്. ഹോളിവുഡ് മാസികയായ ഇൻസ്റ്റൈലിനു നൽകിയ ഫോട്ടോ ഷൂട്ട് ചർച്ചയായിരുന്നു. ഫോട്ടോ ഷൂട്ടിലെ ഓരോ ചിത്രത്തിനും ഓരോ അർഥമുണ്ട്. അത് തുറന്ന് പറഞ്ഞ് . ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വിമർശകർക്ക് താരം മറുപടി നൽകിയിരിക്കുന്നത്.

മോഹൻലാലിനെ കണ്ട ആവേശത്തിൽ മതിമറന്ന് ആരാധകർ!! രൂക്ഷ വിമർശനവുമായി പിണറായി.. പ്രതികരിക്കാതെ താരം..

 പാവാടയെക്കാൽ വലുതായിരിക്കണം

പാവാടയെക്കാൽ വലുതായിരിക്കണം

സാരിയിലും പാവാടയിലുമായുള്ള വ്യത്യസ്ത ഗെറ്റപ്പിലുളള ചിത്രങ്ങളായിരുന്നു പ്രിയങ്ക പങ്കുവെച്ചത്. ഇൻ സ്റ്റൈലന്റെ ഫോട്ടോ ഷൂട്ട് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു. എപ്പോഴും നിങ്ങളുട പാവാടയെക്കാലും വലുതായിരിക്കുക എന്നാണ് നടി ആദ്യമായി പറയുന്നത്. പാവാട ധരിച്ചുള്ള ചിത്രം പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

 മറച്ചു വയ്ക്കാനായി ഒന്നും ഉണ്ടാകരുത്

മറച്ചു വയ്ക്കാനായി ഒന്നും ഉണ്ടാകരുത്

ഇൻസ്റ്റൈൽ ഫോട്ടോ ഷൂട്ടിൽ വളരെയധികം വിമർശനം കേൾക്കേണ്ടി വന്നത് നടിയുടെ ടോപ്പ് ലെസ് സാരിയായിരുന്നു ബ്ലൗസിടാതെ സാരി ധരിച്ചെത്തിയ പ്രിയങ്കയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ ചിത്രമായിരുന്നു മാസികയുടെ മുഖ ചിത്രവും. ഇത് വളരെയധികം വിമർശനങ്ങൾ കേട്ടിരുന്നു. . മറച്ചു വയ്ക്കാനായി ഒന്നും ഉണ്ടാവരുതെന്നാണ് ഇതിലൂടെ പ്രിയങ്ക സമർത്ഥിക്കുന്നത്. തന്റെ ആ ബാക്ക് ലെസ്സ് ഗെറ്റപ്പിൽ തന്നെയാണ് ഇത് പറയുന്നതും. ജൂലൈയ് ലക്കത്തിലെ മാസികയിലാണ് പ്രിയങ്കയുടെ കവർ ചിത്രം വരുന്നത്.

സാരിയിൽ ഹോട്ട്

സാരിയിൽ ഹോട്ട്

സാരിയിൽ ഹോട്ട് ലുക്കിൽ നടിമാർ പ്രത്യക്ഷപ്പെടാറുണ്ട്. ഇത് പലപ്പോഴും വിമർശനങ്ങൾ വഴിവെയ്ക്കാറുമുണ്ട്. ഇവിടെ സാരി ധരിക്കുന്നതിനെ കുറിച്ച് നടി പറയുകയാണ്. സാരി ഉടുക്കുക. സോറി ആരോടും പറയേണ്ട എന്നാണ് ആരാധകർക്കുള്ള മൂന്നാമത്തെ പാഠം. സാരിയിൽ സെലിബ്രിറ്റികൾ മാത്രമല്ല സാധാരണക്കാരും വിമർശനത്തിന് ഇരയാകാറുണ്ട്. ഇവർക്കും കൂടിയുള്ള താരത്തിന്റെ ഉപദേശമാണിത്.

പറയേണ്ടത് പറയു

പറയേണ്ടത് പറയു

ആരോട് എന്ത് പറയേണ്ടതും കൃത്യമായ സമയത്ത് പറയുക. നിലപാടുകൽ കൊണ്ട് അന്തർദേശീയ തലത്തിൽ തന്നെ പ്രിയങ്ക ശ്രദ്ധിക്കപ്പെടാറുണ്ട്. തനിയ്ക്ക് പറയാനുള്ളത് എവിടെയായലും സ്പോർട്ടിൽ തന്നെ പ്രതികരിക്കും. പ്രിയങ്കയുടെ ഈ രീതി പലപ്പോഴും ശ്രദ്ധിക്കപ്പെടാറുമണ്ട്. വിയോജിപ്പുകൾ നീക്കൂ എന്നാണ് അഞ്ചാമത്തെ പാഠം. ശേഷം 'ഐ ആം സൊ ഫണ്ണി' എന്ന് പറഞ്ഞു കൊണ്ടാണ് പ്രിയങ്ക വീഡിയോ അവസാനിപ്പിക്കുന്നത്.

അമേരിക്കയിൽ

അമേരിക്കയിൽ

വിവാഹത്തിനു ശേഷം ഭർത്താവിനോടൊപ്പം യുഎസിലാണ് പ്രിയങ്ക താമസം. ബോളിവുഡിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് പ്രിയങ്ക നിരവധി സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾക്ക് താരം ജീവൻ നൽകിയിട്ടുണ്ട്. നടി എന്നതലുപരി സമൂഹ്യ പ്രവർത്തക കൂടിയാണ് താരം. പ്രിയങ്കയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ തന്നെ ചർച്ചയായിട്ടുണ്ട്.

English summary
priyanka chopra share 5 motivated tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more