For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് ദേഷ്യം വരും, ചിലപ്പോള്‍ കരഞ്ഞ് പോകും! ഇന്നും 'യോഗ്യത' തെളിയിക്കേണ്ടി വരുന്നുവെന്ന് പ്രിയങ്ക

  |

  ബോളിവുഡിലെ സൂപ്പര്‍ നായികയാണ് പ്രിയങ്ക ചോപ്ര. തമിഴിലൂടെ അരങ്ങേറി ബോളിവുഡിന്റെ താരറാണിയായി മാറിയ നടി. പിന്നീട് ബോളിവുഡും കടന്ന് ഹോളിവുഡിലേക്ക് ചേക്കേറിയ പ്രിയങ്ക ഹോളിവുഡിലും സാന്നിധ്യം അറിയിക്കുകയായിരുന്നു. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ വേരുകളില്ലാതെ കടന്നു വന്ന് സ്വന്തമായൊരു ഇടം നേടിയെടുത്ത താരമാണ് പ്രിയങ്ക. സിനിമയ്ക്ക് അകത്തും പുറത്തുമെല്ലാം പ്രിയങ്ക എന്നും പ്രചോദനമാണ്. തന്റെ ശക്തമായ നിലപാടുകളിലൂടേയും പ്രിയങ്ക ആരാധകരെ സൃഷ്ടിക്കാറുണ്ട്.

  തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളേയും മറ്റും പ്രിയങ്ക നേരിടുന്ന രീതിയും കയ്യടി നേടാറുണ്ട്. എന്നാല്‍ പ്രിയങ്കയുടെ നിയന്ത്രണം നഷ്ടമായ ഒരു സംഭവും കഴിഞ്ഞ വര്‍ഷം അരങ്ങേറിയിരുന്നു. ഓസ്‌കാര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കാന്‍ പ്രിയങ്കയ്ക്കുള്ള യോഗ്യതയെ ഒരു ഓസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യം ചെയ്തതായിരുന്നു പ്രിയങ്കയെ ചൊടിപ്പിച്ച സംഭവം. സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം.

  ട്വീറ്റിലൂടെയായിരുന്നു ഓസീസ് മാധ്യമപ്രവര്‍ത്തകന്റെ പ്രതികരണം. ഓസ്‌കാര്‍ പുരസ്‌കാരത്തിനായുള്ള നോമിനേഷന്‍ പ്രഖ്യാപിക്കാന്‍ പ്രിയങ്ക ചോപ്രയേയും ഭര്‍ത്താവും പോപ്പ് ഗായകനുമായ നിക്ക് ജൊനാസിനേയും ചുമതലപ്പെടുത്തിയത് എന്തിനെന്നായിരുന്നു ഇയാള്‍ ചോദിച്ചത്. ഇതിന് ചുട്ടമറുപടി തന്നെയായിരുന്നു പ്രിയങ്ക നല്‍കിയത്. രണ്ട് പതിറ്റാണ്ടോളം വരുന്ന സിനിമാ ജീവിതത്തിലെ 60 സിനിമകളുടെ പട്ടികയായിരുന്നു പ്രിയങ്ക ഇയാള്‍ക്കുള്ള മറുപടിയായി നല്‍കിയത്. മേരി കോം, സാത്ത് ഖൂഫ് മാഫ്, ബാജിറാവു മസ്താനി, ക്വാന്റിക്കോ, ബേവാച്ച് തുടങ്ങിയ സിനിമകള്‍ അടങ്ങുന്നതായിരുന്നു പട്ടിക.

  ഈ സംഭവത്തെക്കുറിച്ച് ഇപ്പോഴിതാ വാനിറ്റി ഫെയര്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് പ്രിയങ്ക ചോപ്ര. ''സാധാരണ എനിക്ക് ദേഷ്യം പിടിക്കാറില്ല. പക്ഷെ ആ സംഭവത്തില്‍ എന്റെ നിയന്ത്രണം വിട്ടു പോയി. ഞാന്‍ ദേഷ്യപ്പെടും, എനിക്ക് ഭ്രാന്ത് പിടിക്കും. എനിക്ക് അസ്വസ്ഥത തോന്നും. അങ്ങനെ വരുമ്പോള്‍ ഞാന്‍ എന്റെ കുടുംബവുമായി സംസാരിക്കും. കുറച്ച് കരഞ്ഞെന്നും വരാം. ആളുകള്‍ എന്ത് പറയുന്നുവെന്നതല്ല ഞാന്‍ നോക്കുന്നത്. എന്റെ ലക്ഷ്യം എന്റെറ ജോലിയാണ്. ഞാന്‍ ചെയ്‌തൊരു വേഷം ആളുള്‍ കാണുമ്പോള്‍ അവര്‍ക്ക് രസിക്കുകയോ മാറ്റമുണ്ടാവുകയോ ചെയ്യണം എന്നതാണ്. എന്റെ വ്യക്തിജീവിതവും ഞാന്‍ ആരെന്നുള്ളതും എന്റെ ജോലിയല്ല'' എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

  അതേസമയം തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തില്‍ നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ പ്രിയങ്ക മനസ് തുറക്കുന്നുണ്ട്.അന്നത്തെക്കാലത്ത് മുഖ്യധാര സിനിയിലെ നായിക എന്നാല്‍ നാണംകുണുങ്ങിയും വിനയമുള്ളവളും പരിശുദ്ധിയുള്ളവളുമായിരുന്നു. എന്റെ കഥാപാത്രം നേരെ വിപരീതമായിരുന്നു. അന്നത്തെ കാലത്ത് അത് വലിയ കാര്യമായിരുന്നു. എന്നാണ് തന്റെ കഥാപാത്രത്തെക്കുറിച്ച് പ്രിയങ്ക പറഞ്ഞത്. എയ്ത്രാസ് എന്ന അരങ്ങേറ്റ ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലായിരുന്നു പ്രിയങ്ക എത്തിയത്.

  Priyanka chopra's natural hair mask


  എന്റെ കഥാപാത്രം ലൈംഗിക ദാഹിയുടേതായിരുന്നു. എനിക്ക് 21-22 വയസായതിനാല്‍ ആളുകള്‍ പറയുമായിരുന്നു, നീ ഇതുപോലൊരു കഥാപാത്രം ചെയ്താല്‍ പിന്നെ ആളുകള്‍ നിന്നെ സ്വപ്നസുന്ദരിയായ പരിശുദ്ധയായ നായികയായി കാണില്ലെന്ന് പറയുമായിരുന്നുവെന്നും പ്രിയങ്ക ഓര്‍ക്കുന്നു. അച്ഛനേയും അമ്മയേയും കാണിക്കാന്‍ കൊണ്ടു പോകുന്ന പെണ്‍കുട്ടി. അതയാത് നിങ്ങളുടെ കിടപ്പറയിലേക്ക് കൊണ്ടു പോകുന്ന പെണ്ണ് എന്നാണ് അവര്‍ അതിലൂടെ ഉദ്ദേശിച്ചതെന്നും പ്രിയങ്ക വ്യ്ക്തമാക്കുന്നു. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ എല്ലാവരും തന്നെ അഭിനന്ദിക്കുകയാണ് ചെയ്തതെന്നും പ്രിയങ്ക പറയുന്നു. വലിയ താരനിരയുണ്ടായിരുന്ന ചിത്രമായിരുന്നിട്ടും തന്നെപ്പോലൊരു അരങ്ങേറ്റക്കാരിയെ ആളുകള്‍ അഭിനന്ദിച്ചത് ഞെട്ടിച്ചുവെന്നാണ് പ്രിയങ്ക പറയുന്നത്.

  മെട്രിക്‌സ് ഫോര്‍ ആണ് പ്രിയങ്കയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് പക്ഷെ പ്രതീക്ഷിച്ചൊരു വിജയം നേടാന്‍ സാധിച്ചില്ല. ജീ ലേ സരയിലൂടെ ബോളിവുഡിലേക്ക് തിരികെ വരാന്‍ തയ്യാറെടുക്കുകയാണ് പ്രിയങ്ക ചോപ്ര. കത്രീന കൈഫും ആലിയ ഭട്ടുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

  Read more about: priyanka chopra
  English summary
  Priyanka Chopra Talks About Getting Angry Against Aussies Journo For Questioning Her Qualification
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X