For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഐശ്വര്യ മുതൽ നേഹ കക്കർ വരെ', വിവാഹത്തിന് മുമ്പ് ലിവിങ് ടു​ഗതറിലായിരുന്ന ബോളിവുഡ് സുന്ദരിമാർ

  |

  വിവാഹം കഴിക്കുന്നതിന് മുമ്പ് ഒരുമിച്ച് ജീവിക്കുന്നത് തികച്ചും മോശമാണെന്നും ഇത് പുതിയ തലമുറ കൊണ്ടുവന്ന രീതികളാണെന്നുമാണ് പൊതുവെ കരുതുന്നത്. വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് കഴിയുന്നത് നമ്മുടെ സമൂഹത്തിൽ ഒരു തെറ്റായിട്ടാണ് ഇന്നും കാണുന്നത്. എന്നാൽ വിവാഹത്തിന് മുമ്പ് അത്തരം രീതികൾ അവലംബിക്കുന്ന ചെറുപ്പക്കാരും മുതിർന്നവരും ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറെയാണ്. പ്രണയിക്കുന്നവർ പോലും ഇന്ന് വിവാഹത്തിന് മുമ്പ് ഒരുമിച്ച് താമസിക്കുകയും പരസ്പരം നന്നായി മനസിലാക്കിയ ശേഷം വിവാഹത്തിലേക്ക് കടക്കുകയും ചെയ്യുന്നവരാണ്. ലിവിങ് ടു​ഗെതർ എന്ന് വിളിക്കപ്പെടുന്ന ബന്ധത്തിൽ ആയിരിക്കുമ്പോൾ തന്നെ പരസ്പരം ഒത്തുപോകാൻ സാധിക്കാത്തതിനാൽ ബന്ധത്തിൽ നിന്ന് പിന്മാറാനും കമിതാക്കൾക്ക് സാധിക്കും.

  Also Read: 'പണം നൽകി വീട് തിരികെ വാങ്ങാൻ ശങ്കരൻ', തമ്പി യഥാർഥ സ്വഭാവം പുറത്തെടുക്കുമോ എന്നറിയാതെ ശിവൻ

  ബോളിവുഡിലെ താരങ്ങളുടെ ജീവിതത്തിൽ ലിവിങ് ടു​ഗെതർ ബന്ധങ്ങൾ സർവ സാധാരണമാണ്. ഭൂരിഭാ​ഗം നടിമാരും നടന്മാരും വിവാഹത്തിന് മുമ്പ് ലിവിങ് ടു​ഗെതറിലായിരുന്നവരാണ്. ഏറെനാൾ ലിവിങ് ടു​ഗെതറിലായിരുന്നശേഷം പിന്നീട് അതേ ജീവിത പങ്കാളിയെ തന്നെ വിവാഹം ചെയ്തവരും ഒത്തുപോകാൻ സാധിക്കാത്തതിനാൽ മറ്റൊരാളെ വിവാഹം ചെയ്യേണ്ടി വന്നവരുമുണ്ട്. ആ പട്ടികയിൽ നടി ഐശ്വര്യ റായ് മുതൽ ബോളിവുഡ് ​ഗായിക നേഹ കക്കർ വരെയുണ്ട്. മിക്ക താരങ്ങളും ലിവിങ് ടു​ഗെതറിലായിരുന്നപ്പോൾ തനിക്കൊപ്പമുണ്ടായിരുന്ന വ്യക്തിയേയല്ല പിന്നീട് വിവാഹം ചെയ്തത്.

  Also Read: 'തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ തിരിച്ചറിഞ്ഞ് തിരുത്താൻ സമയമെടുക്കും'; രമേഷ് പിഷാരടി

  സൽമാൻ ഖാൻ-ഐശ്വര്യ റായ്, അമിതാഭ് ഭച്ചൻ-രേഖ എന്നിവരുടെ പ്രണയങ്ങൾക്ക് ശേഷം ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് കരീന കപൂർ ഷാഹിദ് കപൂർ പ്രണയമാണ്. ഷാഹിദും കരീനയും ഏകദേശം അഞ്ച് വർഷത്തോളം പ്രണയിക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തു. പലപ്പോഴും തങ്ങളുടെ പ്രണയത്തെ കുറിച്ച് ഇരുവരും പൊതുസമൂഹത്തോട് തുറന്ന് പറയുകയും ചെയ്തിരുന്നു. കരൺ ജോഹറിന്റെ കോഫി വിത്ത് കരണിലും ഇരുവരും ഒന്നിച്ചെത്തുകയും തങ്ങളുടെ ബന്ധത്തെ കുറിച്ച് ആരാധകരോട് വിശദീകരിക്കുകയും ചെയ്തിരുന്നു. പിരിയുന്നതിന് മുമ്പ് വരെ ജീവിതത്തിലും സിനിമയിലും മികച്ച ജോഡികളെന്നാണ് ആരാധകർ പോലും ഇവരെ വിശേഷിപ്പിച്ചിരുന്നത്. ജബ് വി മെറ്റ് എന്ന സിനിമയ്ക്ക് ശേഷമാണ് ഇരുവരുടേയും പ്രണയം തകർന്നത്. പിന്നീട് ഷാഹിദ് മിറ രജ്പുത്തിനേയും കരീന കപൂർ സെയ്ഫ് അലി ഖാനെയും വിവാഹം ചെയ്തു. സെയ്ഫുമായി ഏറെ നാൾ പ്രണയിച്ച ശേഷമാണ് കരീന-സെയ്ഫ് വിവാഹം നടന്നത്.

  മുൻ ലോകസുന്ദരിയായിരുന്ന ഐശ്വര്യ റായിയും ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാനും തമ്മിലുള്ള പ്രണയം വലിയ ചർച്ചയായിരുന്നു. പ്രണയിക്കുന്ന സമയത്ത് ഇരുവരും ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നത്. സല്‍മാന്‍ തന്നോട് മോശം രീതിയില്‍ പെരുമാറിയിരുന്നതിനാലാണ് ഐശ്വര്യ ആ ബന്ധം ഉപേക്ഷിച്ചത് എന്നാണ് ഇരുവരും പിരിഞ്ഞ ശേഷം വന്ന വാർത്തകൾ. പല അഭിമുഖങ്ങളിലും ഐശ്വര്യ അത് തുറന്ന് പറയുകയും ചെയ്തിരുന്നു. ഒരിക്കല്‍ മദ്യപിച്ച് ബോധരഹിതനായി സല്‍മാന്‍ ഐശ്വര്യയുടെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൽമാനുമായുള്ള പ്രണയത്തകർച്ചയ്ക്ക് ശേഷം വിവേക് ഒബ്റോയ് ആണ് ഐശ്യര്യയുടെ ജീവിതത്തിലേക്ക് എത്തിയത്. എന്നാൽ ആ ബന്ധവും അധികം നാൾ നീണ്ടുനിന്നില്ല. ശേഷമാണ് അഭിഷേക് ബച്ചനെ ഐശ്വര്യ വിവാഹം ചെയ്തത്. നിരവധി സെലിബ്രിറ്റികളുടെ പേരുകൾ അതേസമയം സൽമാൻ ഖാന്റെ പേരിനൊപ്പം ചേർത്ത് വാർത്തകൾ വന്നിരുന്നു. ബോളിവുഡ് സുന്ദരി കത്രീന കൈഫുമായി സൽമാൻ പ്രണയത്തിലാണ് എന്ന തരത്തിലും വാർത്ത വന്നിരുന്നു. എന്നാൽ ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല. ഇന്ന് ബോളിവുഡിലെ ബാച്ചിലറായ സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ മാത്രമാണ്.

  ആരാധകർ ഒന്നിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്ന ബോളിവുസ് താരങ്ങളായിരുന്നു ബിപാഷ ബസുവും ജോൺ എബ്രഹാമും. ഇരുവരും ഏറെനാൾ പ്രണയിക്കുകയും ഒരുമിച്ച് ജീവിക്കുകയും ചെയ്തവരാണ്. 2003ൽ ജിസം എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. ആരാധകർക്ക് പ്രിയപ്പെട്ട താരങ്ങളായതിനാൽ തന്നെ ഇരുവരും വിവാഹിതരാകണമെന്നാണ് ആരാധകരും ആ​ഗ്രഹിച്ചിരുന്നത് എന്നാൽ ഇരുവരും പിന്നീട് വേർപിരിഞ്ഞു. ജോണുമായുള്ള വേർപിരിയലിന് ശേഷം 2016ൽ കരൺ സിങ് ​ഗ്രോവറിനെ ബിപാഷ വിവാഹം ചെയ്തു. 2014ൽ ആണ് ജോൺ എബ്രഹാം വിവാഹിതനായത്. പ്രിയ രുംചലാണ് ജോണിന്റെ ജീവിതപങ്കാളി.

  ഇന്ത്യൻ ടെന്നീസ് താരം മഹേഷ് ഭൂപതിയ്‌ക്കൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ബോളിവുഡ് താരം ലാറ ദത്ത. എന്നാൽ ഭൂട്ടാനീസ് മോഡലും നടനുമായ കെല്ലി ഡോർജിയുമായി മുൻ മിസ് യൂണിവേഴ്‌സ് മഹേഷ് ഭൂപതിയം വിവാഹം ചെയ്യും മുമ്പ് പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. താരങ്ങളുടെ വിവാഹം ഉടൻ സംഭവിക്കുമെന്നാണ് ആരാധകർ കരുതിയിരുന്നതെങ്കിലും ഇരുവരും വേർപിരി‍ഞ്ഞുവെന്ന വാർത്തയാണ് പിന്നീട് വന്നത്. മോഡലിങ് കാലത്താണ് വിവിധ മോഡലിങ് മത്സരങ്ങളിൽ വിജയിയായിരുന്ന കെല്ലി ഡോർജിയെ ലാറ ദത്ത കണ്ടുമുട്ടിയത്. ഫാഷൻ രംഗത്ത് ചുവടുറപ്പിക്കാൻ കെല്ലിയാണ് ലാറയെ സഹായിച്ചത്. പിന്നീട് സൗഹൃദം പ്രണയമാവുകയായിരുന്നു.

  ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാഹിദ് കപൂറും നടി പ്രിയങ്ക ചോപ്രയും ഒരു കാലത്ത് തീവ്ര പ്രണയത്തിലായിരുന്നു. ഇരുവരും പക്ഷെ ആദ്യം അത് തുറന്ന് സമ്മതിച്ചിരുന്നില്ല. ഒരിക്കൽ പ്രിയങ്ക ചോപ്രയുടെ വീട്ടിൽ പരിശോധനയ്ക്കായി ഇൻകം ടാക്സ് എത്തിയപ്പോൾ വാതിൽ തുറന്നത് ഷാഹിദ് കപൂറായിരുന്നു. അന്നാണ് ഇരുവരും പ്രണയത്തിലാണെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നും ആരാധകർ തിരിച്ചറിഞ്ഞത്. ഇവരുടേയും പ്രണയത്തിന് വലിയ ആയുസുണ്ടായിരുന്നില്ല. പ്രിയങ്ക പോപ് സിങർ നിക്ക് ജൊനാസിനേയാണ് ഇപ്പോൾ വിവാഹം ചെയ്തിരിക്കുന്നത്. ഷാഹിദ് കപൂറിന്റെ ജീവിത പങ്കാളി മിറ രജ്പുത്താണ്.

  ബോളിവുഡ് ഗായിക നേഹ കക്കറും നടൻ ഹിമാൻഷ് കോഹ്ലിയും പ്രണയത്തിലായിരുന്നു. ഏറെനാൾ ഇരുവരും ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നുവെങ്കിലും ആപ്രണയത്തിന് അധികനാൾ ആയുസുണ്ടായിരുന്നിലല്. ഗായകനും സുഹൃത്തുമായ റോഹൻപ്രീത് സിംഗിനെയാണ് പിന്നീട് നേഹ വിവാഹം ചെയ്തത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. ബോളിവുഡിലെ മുൻനിര ഗായികമാരിലൊരാളാണ് നേഹ കക്കർ. അടുത്തകാലത്തായി ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയ മിക്ക ഗാനങ്ങളുടെയും ശബ്ദം നേഹയുടെതാണ്. വളരെ വേഗം തന്നെ പ്രശസ്തിയുടെ നെറുകയിലെത്തിയ താരമാണ് നേഹ.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ദീപിക പദുകോണും രൺബീർ കപൂറും തമ്മിലുള്ള ബന്ധം ഒരു സിനിമാ കഥ പോലെയായിരുന്നു. പക്ഷെ ഏറെ ആഘോഷിക്കപെട്ട ആ പ്രണയം പൂവണിഞ്ഞില്ല. പ്രണയം തകർന്നതോടെ ഇരുവരും പരസ്പരം മിണ്ടാതെയുമായി. ഏറെനാൾ ഇരുവരും ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു. പിന്നീട് രൺവീർ സിങിനെ ദീപിക വിവാഹം ചെയ്തു. നടി ആലിയ ഭട്ടുമായി പ്രണയത്തിലാണിപ്പോൾ രൺബീർ കപൂർ.

  Read more about: bollywood actress actors
  English summary
  Priyanka -Shahid To Deepika-Ranbir: Bollywood Top Actress Who Were In Live In Relationship Before Getting Married
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X