For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ തെന്നിന്ത്യൻ സൂപ്പർ താരത്തെ തല്ലേണ്ടി വന്നു,കാരണം ഇത്... വെളിപ്പെടുത്തലുമായി രാധിക ആപ്തെ

  |

  തന്റെ അഭിപ്രായങ്ങൾ ആരുടെ മുന്നിലും ചങ്കുറ്റത്തോടെ തുറന്നടിക്കുന്ന ബോളിവുഡ് നടിയാണ് രാധിക ആപ്തെ. അത് ഒന്നല്ല പല ആവർത്തി താരം അത് തെളിയിച്ചതുമാണ്. രാധിക തിരഞ്ഞെടുക്കുന്ന എല്ലാ കഥാപാത്രങ്ങളിലും താരത്തിന്റെ ആറ്റിറ്റ്യൂട് പ്രതിഫലിക്കുന്നുണ്ട്. ബോളിവുഡിൽ നിലനിന്നിരുന്ന കാസ്റ്റിംഗ് കൗച്ചിനെതിരെയുള്ള രാധികയുടെ തുറന്നു പറച്ചിൽ ബോളിവുഡിൽ വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോഴും അതിന്റെ വിവാദം ബോളിവുഡിൽ അലയടിക്കുന്നുണ്ട്. ഇപ്പോഴിത മറ്റൊരു വെളിപ്പെടുത്തലുമായി രാധിക ആപ്തെ രംഗത്തെത്തിയിട്ടുണ്ട്.

  radika aptea

  അസിസ്റ്റന്റ് ആക്കാമോ എന്ന് അരുൺ ഗോപി, നീ വേണ്ട ഉഴപ്പനെന്ന് രഞ്ജിത് ശങ്കർ..

  ഇത്തവണത്തെ താരത്തിന്റെ വെളിപ്പെടുത്തൽ തെന്നിന്ത്യൻ സിനിമ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. താൻ ഒരു തെന്നിന്ത്യൻ സൂപ്പർ സ്റ്റാറിന്റെ മുഖത്ത് അടിച്ചുവെന്ന് രാധിക തുറന്നു പറഞ്ഞു. മുംബൈ മിററിനു നൽകിയ അഭിമുഖത്തിലാണ് താരം ഈക്കാര്യം വെളിപ്പെടുത്തിയത്.

  കിടക്ക പങ്കിട്ട് ദിവസങ്ങൾ കഴിയുമ്പോൾ അത് മറക്കും! കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നടിച്ച് നടി

  മുഖത്തടിച്ചു

  മുഖത്തടിച്ചു

  സിനിമ സെറ്റിലെത്തിയ ആദ്യ ദിവസമാണ് ത രാധികയ്ക്ക് നേരെ അങ്ങനെ ഒരു അനുഭവം ഉണ്ടായത്. തമിഴിലെ ഒരു പ്രശസ്തനായ നടനാണ് തന്റെ അപമാനിക്കാൻ ശ്രമിച്ചത്. സംഭവത്തെപ്പറ്റി രാധിക പറയുന്നത് ഇങ്ങനെ: ആ സിനിമ സെറ്റിലെ തന്റെ ആദ്യ ദിവസമായിരുന്നു. ഞാൻ അവിടെ ഇരിക്കുമ്പോഴാണ് ആയാൾ എന്റെ അടുത്ത് വന്നിരിക്കുകയായിരുന്നു. ശേഷം അയാളുടെ കൈ ലിരലുകൾ എന്റെ കാലുകളിൽ തലോടാൻ തുടങ്ങിയിരുന്നു. തനിയ്ക്ക് ആ നടനുമായി മുൻപരിചയം ഒന്നുമില്ല. ആദ്യമായാണ് ആയാ‌ളെ കാണുന്നത് തന്നെ. അന്ന് ആ സൈറ്റിൽ താൻ വളരെ അധികം അപമാനിക്കപ്പട്ടു. അതിന് അയാളുടെ മുഖത്ത് അടിച്ചാണ് മറുപടി നൽകിയതെന്ന് രാധിക പറഞ്ഞു. 2012 ൽ പ്രകാശ് രാജിന്റെ ധോണിയിലൂടെയാണ് രാധിക കോളിവുഡിൽ എത്തിയത്.

  ബിച്ചിൽ ബിക്കിനി

  ബിച്ചിൽ ബിക്കിനി

  കഴിഞ്ഞ ദിവസം ബിക്കിനി ധരിച്ച് ബിച്ചിലിരിക്കുന്ന ചിത്രം രാധിക ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. താരത്തിന്റെ ചിത്രത്തിനെതിരെ വിമർശനവുമായി ഒരു കൂട്ടർ രംഗത്തെത്തിയിരുന്നു. നടിയുടെ വേഷം ഇന്ത്യൻ സംസ്കാരത്തിനു ചേരുന്നതല്ല എന്നാണ് ഇവരുടെ വിമർശനം.. എന്നാൽ സൈബർ ആക്രമണം ശക്തമായപ്പോൾ സദാചാരവാദികൾക്ക് തക്ക മറുപടിയുമായി രാധിക രംഗത്തെത്തിയിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ സത്യത്തിൽ തനിയ്ക്ക് ചിരിയാണ് വരുന്നത്. ബിച്ചിൽ ബിക്കിനിയ്ക്ക് പകരം സാരി ഉടുത്തു പോകണമെന്നാണോ നിങ്ങൾ പറയുന്നത്- രാധിക ചോദിച്ചു.

   മാധ്യമ പ്രവർത്തകന്റെ വായ് അടപ്പിച്ചു

  മാധ്യമ പ്രവർത്തകന്റെ വായ് അടപ്പിച്ചു

  രാധിക അപ്തെയുടെ വിവാദ ചിത്രമായിരുന്നു പർച്ചേദ്. ചിത്രത്തിലെ താരത്തിന്റെ നഗ്ന രംഗം ലീക്കായിരുന്നു. ഇത് വൻ വിവാദമായിരുന്നു. ഒരു അഭിമുഖത്തിൽ താരത്തിനോട് മാധ്യമ പ്രവർത്തകൻ ആക്കാര്യത്തെ കുറിച്ചു ചോദിച്ചിരുന്നു. അപ്പോൾ സൂപ്പർ മറുപടിയായിരുന്നു രാധിക അന്ന് നൽകിയത്. നിങ്ങളും ആ ക്ലിപ് കണ്ടു. എന്നിട്ട് അത് മറ്റുള്ളവര്‍ക്ക് കൊടുത്തു. നിങ്ങളൊക്കെയാണ് വിവാദമാക്കിമാറ്റുന്നത്. ഞാനൊരു ആര്‍ട്ടിസ്റ്റ് ആണ്. എന്റെ ജോലിയില്‍ എനിക്ക് പ്രത്യേക രംഗങ്ങള്‍ ചെയ്യേണ്ടി വരും. സിനിമയുടെ ഭാഗമായി ചെയ്ത രംഗം ചോര്‍ന്നതില്‍ നാണക്കേടില്ല. നിങ്ങള്‍ക്ക് ഒരു നഗ്ന ശരീരം കാണണമെന്ന് തോന്നുന്നുവെങ്കില്‍ എന്റെ ക്ലിപ് കാണുന്നതിനു പകരം വസ്ത്രം അഴിച്ച് കണ്ണാടിക്ക് മുന്നില്‍ പോയി നോക്കൂ. അങ്ങനെ ചെയ്‍തിട്ടുവരൂ. എന്നിട്ട് നമുക്ക് സംസാരിക്കാം - രാധികാ ആപ്തെ പറഞ്ഞു.

  English summary
  Radhika Apte reveals why she slapped a southern superstar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X