For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാജ് കുന്ദ്ര വിഷയത്തിന് ശേഷം ബോളിവുഡ് ശിൽപ ഷെട്ടിയെ അവ​ഗണിക്കുന്നു?

  |

  ബോളിവുഡിൽ നിന്നും സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ സജീവമായ അഭിനേത്രിയാണ് ശിൽപ ഷെട്ടി. ഭർത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര നിർമാണ കേസും അറസ്റ്റും അതേ തുടർന്നുണ്ടായ കോലാഹലങ്ങളുമെല്ലാം ശിൽപയ്ക്കും കുടുംബത്തിനും വലിയ വേദനയാണ് സമ്മാനിച്ചത്. ആ ആഘാതത്തിൽ നിന്നും കൂടുതൽ കരുത്തോടെയാണ് ശിൽപ തിരിച്ചെത്തിയത്. മക്കൾക്കൊപ്പം ആഹ്ലാദത്തോടെ ജീവിക്കുകയാണ് ശിൽപ. കേസിൽ അറസ്റ്റിലായ രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചുവെങ്കിലും വീണ്ടും ജീവിതത്തിലേക്ക് ക്ഷണിക്കാൻ ശിൽപ തയ്യാറായിട്ടില്ല.

  Also Read: 'കുഞ്ഞിനെ റെസ്റ്റോറന്റിൽ മറന്നുവെച്ചു', അമ്മയായ ശേഷമുള്ള ജീവിതത്തെ കുറിച്ച് താരപത്നി

  ഇന്ന് ശിൽപയുടെ ലോകം മക്കളും തന്റെ മറ്റ് കുടുംബാ​ഗങ്ങളുമാണ്. ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ പതിപ്പോകുന്നവരെല്ലാം മാതൃകയാക്കേണ്ട വ്യക്തി കൂടിയാണ് ശിൽപ. രാജ് കുന്ദ്ര കേസുമായി ബന്ധപ്പെട്ട് ശിൽപയുടെ അടക്കം മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു. രാജ് കുന്ദ്രയുടെ സംഭവത്തിന് ശേഷം ശിൽപയെ മറ്റ് ബോളിവുഡ് സെലിബ്രിറ്റികളെല്ലാം തങ്ങളുടെ ആ​ഘോഷങ്ങളിൽ നിന്നും മാറ്റി നിർത്തുന്നുവെന്ന തരത്തിലാണ് വാർത്തകൾ വരുന്നത്. കഴിഞ്ഞ ദിവസം നടന്ന ബോളിവുഡ് സെലിബ്രിറ്റികളായ നടിമാരുടെ കർവ ചൗഥ് ആഘോഷങ്ങളിൽ ശിൽപ ഷെട്ടി പങ്കെടുത്തിരുന്നില്ല എന്നത് തന്നെയാണ് ഇത്തരം വാർത്തകൾക്ക് പിന്നിൽ.

  Also Read: 'ആമേനിൽ അഭിനയിക്കാൻ എത്തിയപ്പോൾ തന്റെ രൂപം കണ്ട് ഫഹദ് പറഞ്ഞ കമന്റ്', മനസ് തുറന്ന് രാജേഷ് ഹെബ്ബാർ

  ഇത്തവണ നടൻ അനിൽ കപൂറിന്റെ ഭാര്യ സുനിത കപൂറിന്റെ നേതൃത്വത്തിലാണ് കൗർവ ചൗഥ് ചടങ്ങുകൾ ബോളിവുഡിലെ നടിമാർക്ക് വേണ്ടി താരത്തിന്റെ വീട്ടിൽ സംഘടിപ്പിച്ചത്. കഴിഞ്ഞ ബിടൗണിലെ ഒട്ടുമിക്ക താരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നുവെങ്കിലും ശിൽപ അക്കൂട്ടത്തിലുണ്ടായിരുന്നില്ല. മുൻവർഷം വരെ മറ്റ് നടിമാർക്കൊപ്പം കർവ ചൗഥ് ആഘോഷിക്കാൻ ശിൽപയും എത്തിയിരുന്നു. ഇതോടെയാണ് രാജ് കുന്ദ്രയുടെ കേസിന്റെ പരിണിത ഫലമായാണോ ശിൽപ ക്ഷണിക്കപ്പെടാതിരുന്നത്...? അതോ ശിൽപയെ ആരും ക്ഷണിച്ചിരുന്നില്ലോ...? തുടങ്ങിയ തരത്തിലാണ് വിഷയത്തിൽ ആരാധകരുടെ ചോദ്യങ്ങൾ വരുന്നത്. അതേസമയം ശിൽപയുടെ കർവ ചൗഥ് ആഘോഷങ്ങൾ താരത്തിന്റെ കുടുംബാം​ഗങ്ങൾക്കും അടുത്ത ചില സുഹൃത്തുക്കൾക്കും ഒപ്പം മാത്രമായിരുന്നു.

  കർവ ചൗഥ് ആശംസകൾ നേർന്ന് ശിൽപ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. കൂടാതെ താരത്തിന്റെ മാതാപിതാക്കളും ആശംസകൾ നേർന്ന് താരത്തിന് മധുര പലഹാരങ്ങളും നൽകിയിരുന്നു. കഴിഞ്ഞ വർഷം വരെ ​കർവ ചൗഥ് ​ഗംഭീരമായി ഭർത്താവിനൊപ്പം ശിൽപ്പ കൊണ്ടാടിയിരുന്നു. അതിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവെക്കുകയും ചെയ്തിരുന്നു. ഇത്തവണത്തെ ആഘോഷങ്ങൾക്കായി ചുവന്ന നിറത്തിലുള്ള കുർത്തയും ആഭരണങ്ങളും കൈനിറയെ വളകളുമണിഞ്ഞ് സിന്ദൂരവും ചാർത്തി മനോഹരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. രാജ് കുന്ദ്ര ജാമ്യത്തിൽ ഇറങ്ങിയ ശേഷം ശിൽപയുടെ അടുത്തേക്ക് തിരിച്ചെത്താതിനാൽ ഇരുവരും വിവാഹമോചനത്തിന് തയ്യാറെടുക്കുകയാണോ എന്ന തരത്തിൽ റിപ്പോർട്ടുകൽ ഉണ്ടായിരുന്നു. കർവ ചൗഥ് ഭർത്താവിന്റെ സാന്നിധ്യമില്ലാതെ ശിൽപ നടത്തിയതോടെ ഈ സംശയം ആരാധകർക്കിടയിൽ ബലപ്പെട്ടിരിക്കുകയാണ്. ഭർത്താവിന്റെ ദീർഘായുസിന് വേണ്ടിയുള്ള സ്ത്രീകളുടെ പ്രാർഥനകളും ഉപവാസവും എല്ലാ ഉൾപ്പടുന്ന ആഘോഷമാണ് കർവ ചൗഥ്.

  Shilpa Shetty planning to separate from Raj Kundra amid his arrest | FilmiBeat Malayalam

  കഴിഞ്ഞ വർഷം ശിൽപയ്ക്കൊപ്പം കുന്ദ്രയും കൗർവ ചൗഥ് ദിവസം ഉപവസിച്ചിരുന്നു. ശിൽപയുടെ ഉപവാസം കുന്ദ്ര അവസാനിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം കുന്ദ്ര മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. സമൂഹമാധ്യമങ്ങളിലും ഇപ്പോൾ സജീവമല്ല. കഴിഞ്ഞ ദിവസം ഒരു ഷൂട്ടിങുമായി ബന്ധപ്പെട്ട് ശിൽപ മക്കളോടൊന്നിച്ച് അലിബാഗ് എത്തിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. നിരവധി ഡാൻസ് റിയാലിറ്റി ഷോകളുടെ ജഡ്ജായും മറ്റും തിരക്കിലാണ് ശിൽപ ഇപ്പോൾ. ശിൽപ-രാജ് കുന്ദ്ര ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. 2009ൽ ആണ് ശിലപയെ രാജ് കുന്ദ്ര വിവാഹം ചെയ്തത്. ആദ്യ ഭാര്യയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് കുന്ദ്ര ശിൽപയെ പ്രണയിച്ചതും വിവാഹം ചെയ്തതും.

  Read more about: shilpa shetty raj kundra
  English summary
  Raj Kundra case, btown celebrities keeping distance from actress shilpa shetty?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X