Don't Miss!
- News ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്; 'ബിജെപിയില്‍ ചേരാനിരുന്നത് ഇപി ജയരാജന്'
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Lifestyle പ്രശ്നം നിങ്ങളുടേതായിരിക്കില്ല, പക്ഷേ പങ്കാളി എത്ര പ്രകോപിപ്പിച്ചാലും ഈ ഒരു കാര്യം ചെയ്യരുത്
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഹൃത്വിക്കിനോടു കളിവേണ്ട, പോയി സല്മാന് ഖാനോട് മത്സരിച്ചോളാന്‍ ഷാരൂഖിനോട് ഹൃത്വിക്കിന്റെ അച്ഛന്
മറ്റൊരാളുടെ ചിത്രം റിലീസ് ചെയ്യുന്ന ദിവസം സ്വന്തം ചിത്രം റിലീസ് ചെയ്യുന്നത് ശരിയല്ലെന്നും താനാണെങ്കില്‍ അത്തരത്തിലുള്ള നീക്കം നടത്തില്ലെന്നും രാകേഷ് റോഷന് പറയുന്നു.
ബോളിവുഡിലെ 'പ്രശസ്ത' ശീതസമരം ഇനിയും അവസാനിച്ചിട്ടില്ല. നടന് ഹൃത്വിക് റോഷന്റെ അച്ഛനും നിര്മ്മാതാവുമയാ രാകേഷ് റോഷനും കിങ് ഖാന് ഷാറൂഖുമായുള്ള പോരാണ് വീണ്ടും മുറുകുന്നത്. ഷാറൂഖ് ചിത്രം റയീസിന്റയും ഹൃത്വിക് ചിത്രം കാബിലിന്റയും റീലീസ് തിയ്യതി സംബന്ധിച്ചാണ് ഇരുവരും തര്‍ക്കത്തിലായത്.
ഒടുവില്‍ ഇരു ചിത്രങ്ങളുടെയും റിലീസ് ജനുവരി 25 നാണ് തീരുമാനിച്ചിരിക്കുന്നത്. ഷാറൂഖ് വില കുറഞ്ഞ കളിയാണ് കളിക്കുന്നതെന്നു വരെ രകേഷ് റോഷന് ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് രാകേഷ് റോഷന് ഹൃത്വിക്കിനെതിരെ വീണ്ടും ആഞ്ഞടിച്ചിരിക്കുന്നത്.
റയീസും കാബിലും തമ്മിലുള്ള മത്സരം
ഷാറൂഖ് ചിത്രം റയീസിന്റെയും ഹൃത്വിക് ചിത്രം കാബിലിന്റെയും റിലീസ് തിയ്യതി തീരുമാനിച്ച മുതലാണ് ഷാറൂഖും രാകേഷ് റോഷനും തമ്മിലുള്ള ശീത സമരത്തിനു തുടക്കമായത്. ഇരു ചിത്രങ്ങളുടെയും റിലീസ് ഒരു ദിവസമായാല്‍ അത് ബോക്സോഫീസ് കളക്ഷനെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇരുവരും ഉയര്‍ത്തിയ വാദം. കാബില്‍ നിര്‍മ്മാതാവു കൂടിയായ രാകേഷ് റോഷന് ഷാരൂഖിനെതിരെ വളരെ പരുഷമായ പ്രതികരണവുമായാണ് രംഗത്തെത്തിയിരുന്നത്. റയീസ് നിര്‍മ്മിക്കുന്നത് ഷാറൂഖിന്റെ ഭാര്യ ഗൗരി ഖാനും നടന് ഫര്ഹാന് അക്തറും ചേര്‍ന്നാണ്.
കാബില്‍ റിലീസ് ആദ്യം മാറ്റിയിരുന്നു
ഇരു ചിത്രങ്ങളും ആദ്യം 26 നായിരുന്നു റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. റായീസിന്റെ റിലീസുമായി ക്ലാഷാവുമെന്ന കാരണം പിന്നീട് കാബില്‍ റിലീസ് 25 ലേക്കു മാറ്റി. എന്നാല്‍ ഷാറൂഖ് ചിത്രത്തിന്റെ റിലീസും പിന്നീട് 25 ലേക്കു മാറ്റിയതാണ് രാകേഷ് റോഷനെ ചൊടിപ്പിച്ചത്. ഷാരൂഖെന്തിനു നാണം കെട്ട കളി കളിക്കുന്ന എന്നായിരുന്നു രാകേഷ് റോഷന്റെ ആരോപണം. എന്നാല്‍ താനും രാകേഷ് റോഷനുമായി യാതൊരു പ്രശ്നവുമില്ലെന്നാണ് ഷാരൂഖ് വ്യക്തമാക്കിയത്.
വീണ്ടും ഷാരൂഖിനെതിരെ ആഞ്ഞടിച്ച് രാകേഷ് റോഷന്
വീണ്ടും ഷാരൂഖിനെതിരെ ആഞ്ഞടിച്ചിരിക്കുയാണ് രാകേഷ് റോഷന്. കഴിഞ്ഞ ദിവസം ഒരു ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് രാകേഷ് ഷാരൂഖ് തന്റെ മുന്നിലൊന്നു പറഞ്ഞു മറ്റൊന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നു ആരോപിച്ചത്. മറ്റൊരാളുടെ ചിത്രം റിലീസ് ചെയ്യുന്ന ദിവസം സ്വന്തം ചിത്രം റിലീസ് ചെയ്യുന്നത് ശരിയല്ലെന്നും താനാണെങ്കില്‍ അത്തരത്തിലുള്ള നീക്കം നടത്തില്ലെന്നും രാകേഷ് റോഷന് പറയുന്നു.
സല്‍മാനോടും ആമിര്‍ ഖാനോടും മത്സരിക്കാന്‍
തന്റെ മകന് വളര്‍ന്നു വരുന്ന സൂപ്പര്‍ സ്റ്റാറാണെന്നും ഷാരൂഖാനോട് ബോളിവുഡിലെ സീനിയര്‍ സൂപ്പര്‍ താരങ്ങളായ ആമിര്‍ ഖാനോടും സല്മാന് ഖാനോടും മത്സരിച്ചോളാനുമാണ് രാകേഷ് റോഷന് പറഞ്ഞത്.
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ