Don't Miss!
- Sports
വലം കൈയന്‍ 11 vs ഇടം കൈയന്‍ 11, ഏകദിനം കളിച്ചാല്‍ ആര് ജയിക്കും?, പരിശോധിക്കാം
- Finance
ഈയാഴ്ച 200 രൂപ വരെ ഡിവിഡന്റ് നല്കുന്ന 61 കമ്പനികള്‍; അധിക വരുമാനം വിട്ടുകളയണോ?
- News
മകള്‍ക്ക് പേര് 'ഇന്ത്യ' സ്റ്റാറായി രഞ്ജിത്തും സനയും: ജാതിക്കും മതത്തിനും അതീതയായിരിക്കണം!!
- Automobiles
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം: ഇന്ത്യന്‍ വാഹന വ്യവസായത്തെ രൂപപ്പെടുത്തിയവര്‍ ഇവരൊക്കെ
- Lifestyle
Daily Rashi Phalam: കടങ്ങള്‍ തിരികെ നല്‍കാനാകും, സാമ്പത്തികം വളരും; രാശിഫലം
- Travel
ഒറ്റ ദിവസത്തില്‍ ഡല്‍ഹിയിലെ ഒന്‍പതിടങ്ങള്‍.. ചെങ്കോട്ട മുതല്‍ കുത്തബ് മിനാര്‍ വരെ...
- Technology
ജനപ്രിയമായ VLC മീഡിയ പ്ലെയർ ഇന്ത്യയിൽ നിരോധിച്ചു; കാരണം ഇതാണ്
ഭാര്യ ആലിയ ഭട്ടിനൊപ്പം ഷോയില്‍ വരാന്‍ താത്പര്യമില്ലെന്ന് രണ്‍ബീര്‍; കാരണം വെളിപ്പെടുത്തി കരണ്‍ ജോഹര്‍
ബോളിവുഡിന്റെ ലേറ്റസ്റ്റ് കപ്പിളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും അച്ഛനമ്മമാരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത വലിയ ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
സെലിബ്രിറ്റികളും കുടുംബാംഗങ്ങളും ആരാധകരും ഉള്‍പ്പെടെ വലിയൊരു നിര തന്നെ ഇരുവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ചിരുന്നു. താരങ്ങളുടെ വിവാഹം പോലെ തന്നെ മാധ്യമങ്ങള്‍ വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് താരകുടുംബത്തിലെ പുതിയ വിശേഷവാര്ത്തയും.

അതിനിടെ സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണിന്റെ ഏഴാം സീസണ് ഇന്ന് മുതല്‍ ആരംഭിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ഇനി മുതല്‍ കോഫി വിത്ത് കരണ്‍ പ്രേക്ഷകര്‍ക്ക് കാണാനാവുക.
ഷോയുടെ ആദ്യ എപ്പിസോഡില്‍ തന്നെ ഏവരെയും ഞെട്ടിച്ചുകൊണ്ട് ആലിയ ഭട്ടും രണ്‍വീര്‍ സിങ്ങുമാണ് അതിഥികളായി എത്തുന്നത്. ഇതിന്റെ പ്രമോ പുറത്തിറങ്ങിക്കഴിഞ്ഞു.
ഇരുവരുടെയും വ്യക്തിജീവിതവും സിനിമാജീവിതവും ദാമ്പത്യജീവിതവുമെല്ലാം ഷോയില്‍ സംസാരവിഷയമാകുമ്പോള്‍ ആ വിശേഷങ്ങള്‍ അറിയുന്നതിനായി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Also Read: 'ഓര്‍മ്മ നഷ്ടമാവുന്നു, പേടിയാകുന്നു'; ഏറ്റവും വലിയ ഭയത്തെക്കുറിച്ച് വെളിപ്പെടുത്തി നടി തമന്ന

ഷോയില്‍ എന്തുകൊണ്ട് ആലിയയ്ക്കൊപ്പം ഭര്‍ത്താവ് രണ്‍ബീര്‍ കപൂര്‍ പങ്കെടുത്തില്ല എന്ന ചോദ്യം ഉന്നയിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. മുംബൈയില്‍ തന്നെയുള്ള രണ്‍ബീര്‍ തന്റെ പുതിയ ചിത്രമായ ഷംഷേരയുടെ തീയറ്റര്‍ റിലീസുമായി ബന്ധപ്പെട്ട് തിരക്കുകളിലാണെങ്കിലും തനിക്കേറെ പ്രിയപ്പെട്ട കരണ്‍ ജോഹറിന്റെ ഷോയില്‍ എന്തുകൊണ്ട് ആലിയയോടൊപ്പം പങ്കെടുത്തില്ല എന്ന് ആരായുകയാണ് പലരും.
എന്നാല്‍ അതിനുള്ള ഉത്തരം കരണ്‍ ജോഹര്‍ തന്നെ പറയുകയാണ് ഇപ്പോള്‍. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ആരാധകരുടെ സംശയത്തെക്കുറിച്ച് കരണ്‍ മറുപടി നല്‍കിയത്.
Also Read: ആദ്യ രാത്രിയൊന്നും നടന്നില്ല! കാരണം തുറന്ന് പറഞ്ഞ് ആലിയ ഭട്ട്; ചിരിയടക്കാനാകാതെ രണ്‍വീര്‍

ഇതിന് മുമ്പ് ഇമ്രാന് ഖാനൊപ്പം സീസണ് 4--ലും സീസണ് 5-ല്‍ രണ്‍വീര്‍ സിങ്ങിനൊപ്പവും രണ്‍ബീര്‍ കപൂര്‍ കോഫി വിത്ത് കരണില്‍ പങ്കെടുത്തിരുന്നു. ഷോയില്‍ എന്തെങ്കിലും തെറ്റായി പറയുകയോ അത് വിവാദങ്ങള്‍ വരുത്തിവെക്കുകയോ ചെയ്യുമെന്ന് രണ്‍ബീര്‍ ഭയപ്പെടുന്നതായും അതിനാല്‍ പങ്കെടുക്കാനില്ലെന്ന് അറിയിച്ചെന്നുമാണ് കരണ്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
ഷോയില്‍ പങ്കെടുക്കണമെങ്കില്‍ കരണിന് ലഭിക്കുന്ന അതേ പ്രതിഫലം തനിക്കും ലഭിക്കണമെന്ന നിബന്ധനയും രണ്‍ബീര്‍ മുന്നോട്ടുവെച്ചതായി കരണ്‍ പറയുന്നു.
വരാന്‍ നിര്‍ബന്ധിച്ചില്ലേ എന്ന ചോദ്യത്തിന് കരണ്‍ പറയുന്ന മറുപടി ഇങ്ങനെയാണ്: 'ഞാന്‍ എന്തിന് അവര്‍ക്ക് പ്രതിഫലം കൊടുക്കണം? ഷോയില്‍ പങ്കെടുക്കുന്നതിന് പണം കൊടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.
അവര്‍ ചെയ്ത സിനിമകള്‍ക്കായി ഞാന്‍ ആവശ്യത്തിന് പ്രതിഫലം കൊടുത്തിട്ടുണ്ട്, കൊടുക്കുന്നുമുണ്ട്. സുഹൃത്തുക്കളുമായി ഊഷ്മളമായ ഒരു ബന്ധം കാത്തുസൂക്ഷിക്കുന്നു എന്ന കാരണം കൊണ്ട് എന്റെ ചാറ്റ് ഷോയില്‍ പങ്കെടുക്കാന്‍ അവരെ നിര്‍ബന്ധിക്കാനാവില്ല.' കരണ്‍ ജോഹര്‍ വ്യക്തമാക്കുന്നു.
Also Read: 'അവിശ്വസനീയമെന്ന് തോന്നി'; ആലിയ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ കരഞ്ഞുപോയെന്ന് കരണ്‍ ജോഹര്‍

കോഫി വിത്ത് കരണിന്റെ ഏഴാം സീസണ് ഇന്ന് മുതല്‍ ആരംഭിക്കുകയാണ്. പുതിയ സീസണില്‍ അതിഥികളായി എത്തുന്ന താരങ്ങളുടെ പ്രമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, അക്ഷയ് കുമാര്‍, സാമന്ത റൂത്ത് പ്രഭു, വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡേ, ജാന്‍വി കപൂര്‍, സാറാ അലി ഖാന്, കിയാര അദ്വാനി എന്നു തുടങ്ങി ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം ഇത്തവണത്തെ സീസണില്‍ അതിഥികളായി എത്തുന്നുണ്ട്.
-
ദീപികയെ കണ്ട് പ്രിയങ്ക ചോപ്രയെന്ന് ഹോളിവുഡ് മാധ്യമങ്ങൾ; തിരിച്ചെത്തി പൊട്ടിത്തെറിച്ച ദീപിക
-
സ്വന്തം മകള്‍ സിഗരറ്റ് വലിച്ചു വരുമ്പോഴും തെറ്റാണെന്ന് ചൂണ്ടിക്കാണിക്കരുത്! ലക്ഷ്മിയോട് ബ്ലെസ്ലിയുടെ സഹോദരന്
-
ജയിലില്‍ നിന്നും പുറത്തിറങ്ങി മൂന്നാലഞ്ച് മാസം കഴിഞ്ഞപ്പോഴാണ് വിവാഹം; തന്റെ സമ്പാദ്യത്തെ കുറിച്ചും ശാലു മേനോൻ