For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'രൺബീറിന് പകരം അവനെ നായകനാക്കൂ'; വൈറലായി രൺബീറിന്റെ ബോഡി ഡബിൾ

  |

  രൺബീർ കപൂറിന്റെ പുതിയ ചിത്രം ഷംസേര കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. നാല് വർഷത്തിന് ശേഷം രൺബീർ ബി​ഗ് സ്ക്രീനിലെത്തുന്ന സിനിമയായിരുന്നതിനാൽ ഏറെ പ്രതീക്ഷയോടെയായിരുന്നു ചിത്രത്തെ ആരാധകർ കാത്തിരുന്നത്.

  പക്ഷെ സിനിമ തിയ്യറ്റിറിൽ വലിയ ആളനക്കം ഇതുവരെ സൃഷ്ടിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. 150 കോടി ബജറ്റിൽ നിർമ്മിച്ച സിനിമയ്ക്ക് ആദ്യ ദിവസം നേടാനായത് 10.25 കോടിയാണ്. ആളില്ലാത്തതിനാൽ പല തിയറ്ററുകളും ഷംസെരയുടെ പ്ര​ദർശനം നിർത്തി വെച്ചെന്നും റിപ്പോർട്ടുണ്ട്.

  രൺബീറിന് പുറമെ സഞ്ജയ് ദത്ത്, സൗരഭ് ശുക്ല, വാണി കപൂർ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. സഞ്ജയ് ദത്തിന്റെ ജീവിത കഥ പറഞ്ഞ സഞ്ജുവാണ് ഷംസേരയ്ക്ക് മുമ്പ് രൺബീറിന്റേതായി പുറത്തിറങ്ങിയ സിനിമ. ബ്രഹ്മാസ്ത്ര എന്ന സിനിമയാണ് രൺബീറിന്റെ അടുത്ത സിനിമ. റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിൽ രൺബീറിന്റെ ഭാര്യ ആലിയ ഭട്ടാണ് നായിക.

  Also read: സാമന്തയും നാഗചൈതന്യയും പിരിയാന്‍ കാരണം ആമിര്‍ ഖാന്‍; അദ്ദേഹം കറുത്ത ഹൃദയമുള്ളവനാണെന്ന് കെആര്‍കെ

  ഷംസേരയുടെ ബോക്സ് ഓഫീസ് പരാജയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. വൻ ബജറ്റിൽ യഷ് രാജ് ഫിലിംസ് നിർമ്മിച്ച ചിത്രത്തിന് എന്താണ് ബോക്സ് ഓഫീസിൽ സംഭവിച്ചതെന്നാണ് ആരാധകർ പരിശോധിക്കുന്നത്.

  ബാഹുബലി, ആർആർആർ തുടങ്ങി എപിക് സ്വഭാവത്തിൽ വന്ന തെന്നിന്ത്യൻ ചിത്രങ്ങൾ വൻ വിജയമാണ് ബോളിവുഡിൽ കൊയ്തത്. ഇതേ സ്വഭാവത്തിലിറങ്ങിയ സിനിമയായിരുന്നു ഷംസേരയും. എന്നാൽ തിയറ്ററിൽ സിനിമ പച്ച തൊട്ടില്ല.

  Also read: 'പടം തുടങ്ങുന്നതിന് മുമ്പ് തന്നെ പണം കൈക്കലാക്കും, പാവപ്പെട്ട പ്രൊഡ്യൂസർമാരുടെ ശാപം ദിലീപിനുണ്ട്'; നിർമാതാവ്

  ഇതിനിടെ ഷംസേരയിൽ രൺബീറിന്റെ ആക്ഷൻ സീനുകളിൽ അഭിനയിച്ച ബോഡി ഡബിളിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അനിസ് മിർസ എന്നാണ് ഇദ്ദേഹത്തിന്റെ പേര്, ഷംസെരയുടെ സെറ്റിൽ നിന്നെടുത്ത ചിത്രങ്ങൾ അനീസ് പങ്കുവെച്ചതിന് പിന്നാലെ ഇത് വലിയ തോതിൽ വൈറലായിരിക്കുകയാണ്.

  രൺബീറിനേക്കാളും സ്ക്രീൻ പ്രസൻസ് ഉള്ള ആളാണല്ലോ അനിസ് എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ. അസിസ്റ്റന്റ് സ്റ്റണ്ട് ഡയരക്ടറായും ബോഡി ഡബിളായുമാണ് സിനിമകളിൽ ഇദ്ദേഹം പ്രവർത്തിക്കുന്നത്. രൺബീറിന്റെ ബ്രഹ്മാസ്ത്ര എന്ന സിനിമയിലും അനിസ് തന്നെയാണ് നടന്റെ ബോഡി ഡബിൾ.

  Also read:സുരേഷ് ഗോപിയുടെ ഉള്ളില്‍ റൊമാന്‍സുണ്ട്; ഇപ്പോഴും അദ്ദേഹം പതിനാറ് വയസുകാരനെ പോലെയാണെന്ന് നടി നൈല ഉഷ

  റെഡിറ്റിൽ ഇതിനകം അനിസ് മിർസയുടെ ചിത്രങ്ങൾ ചർച്ചയായിക്കഴി‍ഞ്ഞു. രൺബീറിനെ അഭിനയിപ്പിക്കുന്നതിന് പകരം അവനെ നായകനാക്കി സിനിമയെടുക്കൂ ഹിറ്റാകും എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. അനിസിനെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

  ഇദ്ദേഹത്തിന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലെ പഴയ ചിത്രങ്ങളും ഇപ്പോൾ വൈറലാവുന്നുണ്ട്. കഴിവും സ്ക്രീൻ പ്രസൻസും ഉണ്ടായിട്ടും എന്ത് കൊണ്ടാണ് ഇവർക്കൊന്നും സിനിമകളിൽ മുഖം കാണിക്കാൻ പറ്റാത്തതെന്നും പലരും ചോദിക്കുന്നു.

  ഫോട്ടോ കടപ്പാട്: ഇൻസ്റ്റ​ഗ്രാം

  Read more about: ranbir kapoor
  English summary
  ranbir kapoor's body double image goes viral; netizens says launch him, movie will be hit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X