For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരീനയുടെ രഹസ്യ പ്രണയം വെളിപ്പെടുത്തി രണ്‍ബീര്‍; ഭീക്ഷണിപ്പെടുത്തി വായടപ്പിച്ച് നടിയും

  |

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് രണ്‍ബീര്‍ കപൂറും കരീന കപൂറും. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ രണ്‍ബീറും കരീനയും പരസ്പരം വളരെ അടുപ്പമുള്ള കസിന്‍സാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് പലപ്പോഴും ചര്‍ച്ചകള്‍ നടക്കാറുണ്ട്. ഒരിടയ്ക്ക് ബോളിവുഡിലെ മിക്ക ഗോസിപ്പുകളുടേയും തുടക്കം രണ്‍ബീറും കരീനയുമാണെന്ന് പോലും ആരോപിക്കപ്പെട്ടിരുന്നു. മറ്റുള്ളവരെ കുറിച്ച് ഗോസിപ്പുകള്‍ ഇറക്കുമെങ്കിലും പരസ്പരം എല്ലാ രഹസ്യങ്ങളും സൂക്ഷിക്കുന്നവരാണ് രണ്‍ബീറും കരീനയും.

  ആരാധക മനം കവര്‍ന്ന് ജാന്‍വി; ഹോട്ട് ഫോട്ടോഷൂട്ട്

  2013 ല്‍ കോഫി വിത്ത് കരണില്‍ രണ്‍ബീറും കരീനയും ഒരുമിച്ച് എത്തിയിരുന്നു. രണ്‍ബീറും കരീനയുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തിയാണ് കരണ്‍. അതുകൊണ്ട് തന്നെ താരങ്ങളുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും പരിപാടിയില്‍ കരണ്‍ പുറത്ത് എത്തിച്ചിരുന്നു. പൊതുവെ തന്റെ മനസിലുള്ളത് തുറന്നു പറയുന്ന താരം എന്ന ഇമേജാണ് കരീനയ്ക്കുള്ളത്. എന്നാല്‍ തന്റെ പ്രണയ ബന്ധങ്ങളെക്കുറിച്ച് കരീന പുറത്ത് പറയാത്ത പലതുമുണ്ടെന്ന് രണ്‍ബീര്‍ വെളിപ്പെടുത്തിയിരുന്നു. വിശദമായി വായിക്കാം.

  Ranbir Kapoor

  ''ഞാന്‍ സിനിമയിലേക്ക് വന്നത് മുതല്‍ എന്റെ വ്യക്തി ജീവിതത്തെ കുറിച്ച് എല്ലാം തുറന്നു പറഞ്ഞിട്ടുണ്ട്. വന്നു വന്ന് ജോലിയേക്കാള്‍ പ്രധാന്യ വ്യക്തിജീവിതത്തിന് ഉള്ളതിനാല്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനേക്കാള്‍ ആയെന്ന് വരെ തോന്നിയിട്ടുണ്ട്. കാരണം ഞാന്‍ വിവാഹിതനല്ല. അതോടൊപ്പം തെറ്റായ ഗോസിപ്പുകളും പ്രചരിക്കാറുണ്ട്. ഒരു കാര്യം കൂടി പറയട്ടെ, കരീന തന്റെ എല്ലാ പ്രണയ ബന്ധങ്ങളേയും കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ടോ എന്ന് സംശയമുണ്ട്'' എന്നായിരുന്നു രണ്‍ബീര്‍ പറഞ്ഞത്.

  എന്നാല്‍ തന്റെ മിക്ക പ്രണയങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ടെന്നായിരുന്നു കരീനയുടെ മറുപടി. അതേയോ ശരിക്കും മിക്കതിനേയും കുറിച്ച് പറഞ്ഞിട്ടുണ്ടോ എന്ന് രണ്‍ബീര്‍ ചോദിച്ചപ്പോള്‍ കരീന വേഗം ഇടപെടുകയും താരത്തെ തടയുകയുമായിരുന്നു. സ്വയം നിയന്ത്രിക്കൂവെന്ന് കരീന രണ്‍ബീറിനോട് പറഞ്ഞതോടെയാണ് നടന്‍ നിശബ്ദനായത്. എന്നാല്‍ കരണ്‍ വിടാന്‍ കൂട്ടാക്കിയില്ല. രണ്‍ബീറിന്റെ പക്കല്‍ എന്തൊക്കയോ വിവരങ്ങളുണ്ടെന്ന് കരണ്‍ പറഞ്ഞു. എന്നാല്‍ രണ്‍ബീറിന് മുന്നറിയിപ്പുമായി കരീന എത്തുകയായിരുന്നു. ഞാന്‍ ഇതുവരെ നന്നായാണ് പെരുമറിയത്. നല്ല മറുപടിയും നല്‍കി. ഇനി സംസാരിക്കാനാണ് ഉദ്ദശമെങ്കില്‍ റെഡിയാണെന്നും കരീന പറഞ്ഞതോടെ രണ്‍ബീര്‍ പിന്മാറുകയായിരുന്നു.

  ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കരീന. ഈയ്യടുത്താണ് കരീന തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ജഹാംഗീര്‍ എന്നാണ് രണ്ടാമത്തെ മകന് കരീനയും സെയ്ഫ് അലി ഖാനും പേരിട്ടിരിക്കുന്നത്. ഈ പേരിന്റെ പേരില്‍ താരദമ്പതികള്‍ക്ക് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. നേരത്തെ മൂത്തമകന്‍ തൈമുര്‍ അലി ഖാന്റെ പേരിനെ ചൊല്ലിയും സമാനമായ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ മുന്നോട്ടു പോവുകയാണ് കരീനയും സെയ്ഫും. കുഞ്ഞിന്റെ ജനനത്തിന് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് കരീന. ആമിര്‍ ഖാന്‍ നായകനാകുന്ന ലാല്‍ സിംഗ് ഛദ്ദയിലാണ് കരീന അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് താരം ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയത്. നിരവധി സിനിമകളാണ് കരീനയുടേതായി അണിയറയിലൊരുങ്ങുന്നത്.

  ലോഹിതദാസിനോട് അന്ന് മഞ്ജു കള്ളം പറഞ്ഞു, വെളിപ്പെടുത്തി സത്യൻ അന്തിക്കാട്, ക്ഷമിക്കട്ടെ എന്ന് നടി

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  അതേസമയം സഞ്ജുവാണ് രണ്‍ബീറിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. സഞ്ജയ് ദത്തിന്റെ ജീവിത കഥ പറഞ്ഞ സിനിമ വന്‍ വിജയമായിരുന്നു. കാമുകിയായ ആലിയ ഭട്ടിനൊപ്പം അഭിനയിക്കുന്ന ബ്രഹ്‌മാസ്ത്രയാണ് രണ്‍ബീറിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം. ഷംഷേരയാണ് റിലീസിന് തയ്യാറെടുത്തു നില്‍ക്കുന്ന സിനിമ. ഇതിനിടെ രണ്‍ബീറും ആലിയയും വിവാഹിതരാവുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹമുണ്ടാകില്ലെന്നാണ് പിന്നീട് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. ഇരുവരും കരിയറില്‍ ശ്രദ്ധിക്കാനാണ് ഇപ്പോള്‍ താല്‍പര്യപ്പെടുന്നത്.

  Read more about: ranbir kapoor kareena kapoor
  English summary
  Ranbir Kapoor Tries To Expose Secrets Of Kareena Kapoor But The Actress Shuts Him Down
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X