For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്‍ബീറിന്‌റെയും ആലിയയുടെയും വിവാഹ നിശ്ചയം കഴിഞ്ഞോ? വൈറലായി രണ്‍ധീര്‍ കപൂറിന്‌റെ മറുപടി

  |

  ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. പ്രണയത്തിലായത് മുതല്‍ താരങ്ങളുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. ഒരുമിച്ചുളള ചിത്രങ്ങള്‍ രണ്‍ബീറും ആലിയയും മുന്‍പ് ധാരാളമായി പങ്കുവെച്ചിട്ടുണ്ട്. താരജോഡികളുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലം നിമിഷ നേരംകൊണ്ടാണ് വൈറലാകാറുളളത്. പ്രണയത്തിലായത് മുതല്‍ ഇവരുടെ വിവാഹം എന്നാണ് നടക്കുകയെന്ന് ആകാംക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

  പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

  ഈ വര്‍ഷം താരജോഡികളുടെ വിവാഹമുണ്ടാവുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രണ്‍ബീറിന്‌റെ പിതാവ് ഋഷി കപൂറിന്‌റെ വിയോഗത്തിന് പിന്നാലെ വിവാഹം മാറ്റിവെച്ചുവെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. അതേസമയം വിവാഹത്തെ കുറിച്ച് മുന്‍പ് ആലിയയുടെയും രണ്‍ബീറിന്റെയും ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല.

  എന്നാല്‍ അടുത്തിടെ വിവാഹം ഉടനുണ്ടാവുമെന്ന സൂചനകള്‍ ഒരഭിമുഖത്തില്‍ രണ്‍ബീര്‍ കപൂര്‍ തുറന്നുപറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം കുടുംബവുമൊത്ത് ഇരുവരും രാജസ്ഥാനിലേക്ക് പോയിരുന്നു. രണ്‍ബീറിനൊപ്പം അമ്മ നീതു കപൂര്‍, സഹോദരി റിദിമ കപൂര്‍, ആലിയ, ആലിയയുടെ സഹോദരി ഷഹീന്‍ ഭട്ട് ഉള്‍പ്പെടെയുളളവരാണ് രാജസ്ഥാനിലേക്ക് അവധി ആഘോഷത്തിനായി പോയത്.

  ഇവരുടെ അടുത്തേക്ക് കഴിഞ്ഞ ദിവസം രണ്‍ബീറിന്‌റെയും ആലിയയുടെയും അടുത്ത സുഹൃത്തുക്കളായ രണ്‍വീര്‍ സിംഗും ദീപികാ പദുകോണും എത്തി. പിന്നാലെ രണ്‍ബീറിന്‌റെയും ആലിയയുടെയും എന്‍ഗേജ്‌മെന്റിനാണ് ഇവരെല്ലാം ഒത്തുകൂടിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ അത് സത്യമല്ലെന്നും ഹോളിഡേ ആഘോഷങ്ങള്‍ക്കായാണ് അവരെല്ലാം അവിടേക്ക് പോയതെന്നു രണ്‍ബീറിന്‌റെ അങ്കിള്‍ രണ്‍ധീര്‍ കപൂര്‍ പറഞ്ഞു.

  വാര്‍ത്തകള്‍ സത്യമല്ലെന്നും രണ്‍ബീറിന്‌റെയും ആലിയയുടെയും നിശ്ചയം ഇന്ന് ആയിരുന്നെങ്കില്‍
  തന്റെ കുടുംബവും അവിടെ ഉണ്ടാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ന്യൂഇയറിന് മുന്നോടിയായിട്ടാണ് രണ്‍ബീറും ആലിയും നീതുവും ജയ്പൂരില്‍ എത്തിയത്. ഇന്ത്യന്‍ എക്‌സ്പ്രസിനോട് രണ്‍ധീര്‍ കപൂര്‍ പറഞ്ഞു.

  മൂന്ന് വര്‍ഷമായി പ്രണയത്തിലാണ് രണ്‍ബീര്‍ കപൂറും ആലിയയും. കപൂര്‍ കുടുംബത്തിന്‌റെ ചടങ്ങുകളിലെ ല്ലാം ആലിയയും പങ്കെടുക്കാറുണ്ട്. താരജോഡികള്‍ ആദ്യമായി ഒന്നിച്ച ബ്രഹ്മാസ്ത്ര എന്ന ചിത്രം നിലവില്‍ അണിയറയില്‍ ഒരുങ്ങുകയാണ്. സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. യേ ജവാനി ഹേ ദിവാനി സംവിധായകന്‍ അയാന്‍ മുഖര്‍ജിയാണ് ചിത്രം ഒരുക്കുന്നത്. അമിതാഭ് ബച്ചനും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

  2020ൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ മലയാളി താരങ്ങൾ

  ബ്രഹ്മാസ്ത്രയ്ക്ക് പുറമെ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ഉം ആലിയ ഭട്ടിന്റെ പുതിയ സിനിമകളില്‍ ഒന്നാണ്. അടുത്തിടെയാണ് നടി ചിത്രത്തിന്‌റെ സെറ്റില്‍ ജോയിന്‍ ചെയ്തത്. തെലുങ്ക് സൂപ്പര്‍ താരങ്ങളായ രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയവര്‍ നായകന്മാരാകുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ രാംചരണിന്‌റെ ജോഡിയായിട്ടാണ് ആലിയ അഭിനയിക്കുന്നത്. ആലിയ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണിത്.

  Read more about: ranbir kapoor alia bhatt
  English summary
  randhir kapoor's reaction about ranbir kapoor alia bhatt engagement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X