For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംവിധായകന്‍ തയ്യാറെങ്കില്‍ ഗര്‍ഭിണിയായാലും അഭിനയിക്കും: റാണി

    By Aswathi
    |

    വിവാഹം കഴിഞ്ഞാല്‍ തന്നെ അഭിനയത്തിലേക്ക് തിരിച്ചുവരുന്ന നടിമാര്‍ വറരെ കുറവാണ്. ബോളിവുഡില്‍ ഇങ്ങനെ ഒരു പ്രശ്‌നമേ ഉദിക്കുന്നില്ല. വിവാഹ ശേഷവും അഭിനയിക്കുന്ന നടിമാര്‍ ഗര്‍ഭിണിമാരായാല്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കും. പിന്നെ കുട്ടികളൊന്ന് വളരുകയൊക്കെ ചെയ്താല്‍ വീണ്ടും ശരീര സൗന്ദര്യം വീണ്ടെടുത്ത് നായികയായി തന്നെ തിരിച്ചുവരും.

    എന്നാല്‍ അടുത്തിടെ വിവാഹിതയായ റാണി മുഖര്‍ജിയ്ക്ക് പ്രസവ അവധിയും വേണ്ടത്രെ. സംവിധായകന് സമ്മതമാണെങ്കില്‍ ഗര്‍ഭിണിയായാല്‍ പോലും അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്നാണ് റാണി മുഖര്‍ജി പറയുന്നത്.

    എന്തിന് ജോലി ഉപേക്ഷിക്കണം

    സംവിധായകന്‍ തയ്യാറെങ്കില്‍ ഗര്‍ഭിണിയായാലും അഭിനയിക്കും

    പല സ്ത്രീകളും ഗര്‍ഭ കാലത്ത് ജോലി ഉപേക്ഷിക്കുന്നത് അവര്‍ക്കുണ്ടാകുന്ന ശാരീരിക അസ്വസ്തതകള്‍ കാരണമാണെന്നാണ് റാണി പറയുന്നത്.

    ഹോളിവുഡിലുണ്ടല്ലോ

    സംവിധായകന്‍ തയ്യാറെങ്കില്‍ ഗര്‍ഭിണിയായാലും അഭിനയിക്കും

    തെന്നിന്ത്യന്‍ താരങ്ങള്‍ ബോളിവുഡിനെ മാതൃകയാക്കുമ്പോള്‍, ബോളിവുഡ് താരങ്ങള്‍ ചൂണ്ടികാണിക്കുന്നത് ഹോളിവുഡ് നടിമാരെയാണ്. ഹോളിവുഡില്‍ പലരും ചെയ്യുന്നുണ്ടെന്നാണ് റാണി മുഖര്‍ജി പറയുന്നത്.

    സംവിധായകന് ഓകെ എങ്കില്‍

    സംവിധായകന്‍ തയ്യാറെങ്കില്‍ ഗര്‍ഭിണിയായാലും അഭിനയിക്കും

    തന്നെ ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയിലും അഭിനയിപ്പിക്കാന്‍ ഏതെങ്കില്‍ സംവിധായകന്‍ തയ്യാറാണെങ്കില്‍ അഭിനയിക്കാന്‍ ഒരുക്കമാണെന്ന റാണി മുഖര്‍ജി പറഞ്ഞു.

    അമ്മയായി കഴിഞ്ഞാല്‍ അറിയില്ല

    സംവിധായകന്‍ തയ്യാറെങ്കില്‍ ഗര്‍ഭിണിയായാലും അഭിനയിക്കും

    ഗര്‍ഭിണിയായിരിക്കുമ്പോള്‍ അഭിനയിക്കാന്‍ ഒരുക്കമാണ്. പക്ഷെ അമ്മയായി കഴിഞ്ഞാല്‍ തീരുമാനം എന്തായിരിക്കുമെന്ന് തനിക്കിപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് നടി പറയുന്നത്.

    ചുംബന രംഗങ്ങളും വിവാഹവും

    സംവിധായകന്‍ തയ്യാറെങ്കില്‍ ഗര്‍ഭിണിയായാലും അഭിനയിക്കും

    വിവാഹ ശേഷം സിനിമയില്‍ ചില രംഗങ്ങള്‍ക്ക് വേണ്ടി ചുംബിക്കുന്നതിലും റാണിയ്ക്ക് വിയോജിപ്പൊന്നുമില്ല. അത് ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണെന്നാണ് നടി പറയുന്നത്.

    സിനിമ ജോലിയാണ്

    സംവിധായകന്‍ തയ്യാറെങ്കില്‍ ഗര്‍ഭിണിയായാലും അഭിനയിക്കും

    തന്നെ സംബന്ധിച്ച് സിനിമ ഒരു ജോലിയാണെന്നും അതൊരു സാധരാണക്കാരന്റെ വീക്ഷണത്തിലുള്ളതുപോലെയല്ലെന്നും റാണി മുഖര്‍ജി പറഞ്ഞു.

    പറയുന്നത് വ്യക്തമാകണം

    സംവിധായകന്‍ തയ്യാറെങ്കില്‍ ഗര്‍ഭിണിയായാലും അഭിനയിക്കും

    എല്ലാ സിനിമകള്‍ക്കും ഒരു വിഷയമുണ്ട്. അത് അതിന്റേതായ രീതിയില്‍ പറഞ്ഞാലെ കാര്യം വ്യക്തമാകൂ എന്നാണ് റാണിയുടെ പക്ഷം

    വിവാഹശേഷം വ്യക്തിപരം

    സംവിധായകന്‍ തയ്യാറെങ്കില്‍ ഗര്‍ഭിണിയായാലും അഭിനയിക്കും

    വിവാഹം കഴിഞ്ഞാല്‍ അവരവരുടെ വ്യക്തിപരമായ തീരുമാനമാണ് അതിനെ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്നുള്ളതെന്ന റാണി പറഞ്ഞു

    എന്നെ ഒന്നും ബാധിക്കില്ല

    സംവിധായകന്‍ തയ്യാറെങ്കില്‍ ഗര്‍ഭിണിയായാലും അഭിനയിക്കും

    വിമര്‍ശനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും അതൊന്നും തന്റെ വിവാഹ ജീവിതത്തെ ബാധിക്കില്ലെന്നും റാണി വ്യക്തമാക്കി.

    റാണിയുടെ വിവാഹം

    സംവിധായകന്‍ തയ്യാറെങ്കില്‍ ഗര്‍ഭിണിയായാലും അഭിനയിക്കും

    യഷ് രാജ് ഫിലിം തലവന്‍ ആദിത്യ ചോപ്രയുമായി കഴിഞ്ഞ ഏപ്രിലിലാണ് റാണി മുഖര്‍ജിയുടെ വിവാഹം കഴിഞ്ഞത്. ആദിത്യ തന്നെ വളരെ പിന്തുണയ്ക്കുന്നുണ്ടെന്ന് റാണി പറഞ്ഞു.

    English summary
    Newly married actress Rani Mukerji says her marital status won’t affect her work and even a pregnancy won’t come in the way as long as the director is comfortable.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X