For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഈ തലമുറയിലെ ഷാരൂഖും കാജോളുമാണ് രൺവീറും ആലിയയും': കരൺ ജോഹർ

  |

  ബോളിവുഡിന്റെ സൂപ്പർ സംവിധായകനായി അറിയപ്പെടുന്നയാളാണ് കരണ്‍ ജോഹര്‍. നിർമ്മാതാവായും അവതാരകനയുമെല്ലാം അദ്ദേഹം ബോളിവുഡിലെ നിറ സാന്നിധ്യമാണ്. വിവാദങ്ങളെ കൂടെ കൂട്ടിയിട്ടുള്ള കരൺ ജോഹർ മിക്കപ്പോഴും വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കാറുണ്ട്‌. ബോളിവുഡിലെ നെപ്പോട്ടിസത്തിന്റെ പതാകവാഹകനെന്ന പേരിൽ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒരാൾക്കൂടിയാണ് കരൺ ജോഹർ.

  ബോളിവുഡിൽ ഇന്ന് കാണുന്ന മുൻനിര താരങ്ങളിൽ പലരെയും വെള്ളിത്തിരയിൽ എത്തിച്ച സംവിധായകനുമാണ് കരൺ ജോഹർ. ബ്രഹ്മാസ്ത്ര, യോദ്ധ, റോക്കി ഔർ റാണി കി പ്രേം കഹാനി, ദോസ്താന 2 എന്നിവയാണ് കരണിന്റെ പുതുതായി ഒരുങ്ങുന്ന സിനിമകൾ. ഇതിൽ റോക്കി ഔർ റാണി കി പ്രേം കഹാനിയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

  രൺവീർ സിങും ആലിയ ഭട്ടുമാണ് റോക്കി ഔർ റാണി കി പ്രേം കഹാനിയിലെ രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗള്ളി ബോയിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ഇവരെ കൂടാതെ ധർമേന്ദ്ര, ജയാബച്ചൻ, ഷബാന അസ്‌മി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

  ഇപ്പോഴിതാ, ആലിയയെയും രൺവീറിനെയും കുറിച്ച് കരൺ ജോഹർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഈ തലമുറയിലെ ഷാരൂഖ് ഖാനും കജോളുമാണ് ആലിയയും രൺവീറുമെന്നാണ് കരൺ ജോഹർ പറയുന്നത്. രൺവീറും ആലിയയും സ്ക്രീനിനു മുന്നിലെത്തുമ്പോൾ, നമുക്ക് അവരുടെ കെമിസ്ട്രി കാണാൻ കഴിയുമെന്നാണ് കരൺ പറയുന്നത്. രണ്ടു പേരും അടുത്ത സുഹൃത്തുക്കൾ ആണെന്നത് കൊണ്ട് തന്നെ അവർക്കിടയിലെ കെമിസ്ട്രി പ്രകടമാണെന്ന് അദ്ദേഹം പറയുന്നു.

  Also Read: വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെ ​ഗർഭിണി; ആലിയക്കെതിരെയുള്ള വിമർശനങ്ങളിൽ കരീന

  അതേസമയം, രൺവീർ സിങോ രൺബീർ കപൂറോ ആരാണ് മികച്ചത് എന്ന് ചോദിച്ചപ്പോൾ രണ്ടുപേരും കഴിവുള്ളവരാണ് രണ്ടുപേർക്കൊപ്പവും പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു കരൺ പറഞ്ഞത്. താൻ ആലിയ ഭട്ടിനെ അനുകൂലിക്കുന്നു എന്ന വാദങ്ങളെയും അദ്ദേഹം അംഗീകരിച്ചു. നേരത്തെ ആലിയയോട് പക്ഷപാതം കാണിക്കുന്നു എന്ന ആരോപങ്ങൾക്ക് കരൺ ജോഹർ വിധേയനായിട്ടുണ്ട്. എന്നാൽ ആലിയയുടെ കഴിവ് അപാരമാണെന്നും അവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് കരൺ ജോഹർ രാജീവ് മസന്ദിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

  Also Read: രണ്ട് തവണ കുഞ്ഞിനെ ഗര്‍ഭത്തില്‍ തന്നെ നഷ്ടമായി; ചിരിച്ച മുഖത്തോടെ മാത്രം കാണുന്ന കജോളിന്റെ ജീവിതം

  2023ലാണ് റോക്കി ഔർ റാണി കി പ്രേം കഹാനിയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുകൂടാതെ, രൺവീർ സിംഗ്, ആലിയ ഭട്ട്, കരീന കപൂർ ഖാൻ, വിക്കി കൗശൽ, ഭൂമി പെഡ്‌നേക്കർ, ജാൻവി കപൂർ, അനിൽ കപൂർ എന്നിങ്ങനെ വമ്പൻ താര നിര അണിനിരക്കുന്ന 'തഖ്ത്' എന്ന ചിത്രവും കരണിന്റേതായി ഒരുങ്ങുന്നുണ്ട്.

  അതേസമയം. ആലിയ ഭട്ടിന്റെ ഏറ്റവും പുതിയ ചിത്രം 'ഡാർലിംഗ്സ്' ഇന്ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. ആലിയ ഭട്ടിനൊപ്പം മലയാളി നടൻ റോഷന്‍ മാത്യൂ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. അമ്മ-മകള്‍ ബന്ധത്തിലൂന്നി കഥ പറയുന്ന ഡാർലിംഗ്‌സില്‍ ഷെഫാലി ഷായും ആലിയക്കൊപ്പം ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

  Also Read: '​ഗർഭകാലം അത്ര മനോഹരമല്ല'; നീരു വന്ന് തടിച്ച കാലുകളുമായി സോനം കപൂർ

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ആലിയ ഭട്ടിന്‍റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് 'ഡാര്‍ലിംഗ്സ്‍'. എറ്റേണല്‍ സണ്‍ഷൈൻ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് നിര്‍മാണം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഷാരൂഖും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ഡാർക്ക് കോമഡി വിഭാഗത്തിലുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജാസ്മീത് കെ റീൻ ആണ്.

  Read more about: karan johar
  English summary
  Ranveer Singh and Alia Bhatt are Shah Rukh Khan and Kajol of this generation says Karan Johar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X