For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആണ്‍കുട്ടി വേണോ പെണ്‍കുട്ടി വേണോ? മാധ്യമങ്ങളുടെ ചോദ്യത്തിന് രണ്‍വീറിന്റെ മറുപടി; കയ്യടി

  |

  ബോളിവുഡിലെ സൂപ്പര്‍ താരമായ രണ്‍വീര്‍ സിംഗിന്റെ പുതിയ സിനിമയായ ജയേഷ്ഭായ് ജോര്‍ദാറിന്റെ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണ് ടീസറിന് സോഷ്യല്‍ മീഡിയിയല്‍ നിന്നും ലഭിക്കുന്നത്. പെണ്‍ ഭ്രൂണഹത്യയെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തിലെ രണ്‍വീറിന്റെ ലുക്കും ഗുജറാത്തി ഭാഷയുമൊക്കെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്. അര്‍ജുന്‍ റെഡ്ഡിയിലെ നായികയായി കയ്യടി നേടിയ ശാലിനി പാണ്ഡെയാണ് ചിത്രത്തിലെ നായിക.

  എന്റെ മകളല്ലായിരുന്നുവെങ്കില്‍ ഞാനവളെ കല്യാണം കഴിച്ചേനെ! ബോളിവുഡിനെ ഇളക്കി മറിച്ച ലിപ് ലോക്ക്!

  പെണ്‍ ഭ്രൂണഹത്യയില്‍ നിന്നും രക്ഷപ്പെടാനായി തന്റെ കുടുംബത്തോടൊപ്പം ജയേഷ്ഭായ് നടത്തുന്ന പരിശ്രമങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ സംവിധായകന്‍ ദിവ്യാംഗ് ഠാക്കൂറും ശാലിനിയും നിര്‍മ്മാതാവ് മനീഷ് ശര്‍മയും എത്തിയിരുന്നു. മാധ്യമങ്ങളുടെ ഒരുപാട് ചോദ്യങ്ങള്‍ക്ക് പരിപാടിയില്‍ രണ്‍വീര്‍ മറുപടി നല്‍കുന്നുണ്ട്. ഇതിലൊരാള്‍ താരത്തോട് ചോദിച്ചത് യഥാര്‍ത്ഥത്തില്‍ ആണ്‍ കുഞ്ഞിനെയാണോ പെണ്‍ കുഞ്ഞിനെയാണോ ആഗ്രഹിക്കുന്നതെന്നായിരുന്നു.

  മാധ്യമ പ്രവര്‍ത്തകനില്‍ നിന്നുമുണ്ടായ ഈ അസാധാരണ ചോദ്യത്തിന് രണ്‍വീര്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. ''അതൊക്കെ മുകളില്‍ ഇരിക്കുന്ന ആളുടെ കയ്യിലുള്ള കാര്യമാണ്. ചിത്രത്തിലൊരു ഡയലോഗുണ്ട്, അമ്പലത്തില്‍ പോകുമ്പോള്‍ പ്രസാദമായി ലഡു കിട്ടിയാലും ഹല്‍വ കിട്ടിയാലും കഴിക്കുമല്ലോ എന്ന്. അതുകൊണ്ട് എല്ലാം ദൈവത്തിന്റെ പ്ലാന്‍ പ്രകാരം മാത്രമേ നടക്കുകയുള്ളൂ'' എന്നായിരുന്നു രണ്‍വീര്‍ പറഞ്ഞത്. 2018 ലായിരുന്നു രണ്‍വീറും ദീപിക പദുക്കോണമും വിവാഹിതരാകുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. നാളുകളായി ഇരുവരോടും കുട്ടിയെക്കുറിച്ചുളള ചോദ്യങ്ങള്‍ മാധ്യമങ്ങളും ആരാധകരും ചോദിക്കുന്നുണ്ട്.

  അതേസമയം ജയേഷ്ഭായ് ജോര്‍ദാര്‍ ഒരുപാട് തമാശകളുള്ള സിനിമയാണ്. എന്നാല്‍ പെണ്‍ ഭ്രൂണഹത്യ, ഗാര്‍ഹിക പീഡനം തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചും സിനിമ സംസാരിക്കുന്നുണ്ട്. സിനിമ കണ്ട് പൊടിച്ചിരിക്കാം, പക്ഷെ അതോടൊപ്പം സിനിമ മുന്നോട്ട് വെക്കുന്ന സാമൂഹിക സന്ദേശവും മനസിലാക്കാന്‍ സാധിക്കുമെന്നാണ് രണ്‍വീര്‍ പറയുന്നത്. 1983 ലെ ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് വിജയത്തിന്റെ കഥ പറഞ്ഞ 83 ആണ് രണ്‍വീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സര്‍ക്കസ്, റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് പുതിയ സിനിമകള്‍.

  നേരത്തെ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും ദീപിക പദുക്കോണിനെക്കുറിച്ചും രണ്‍വീര്‍ മനസ് തുറന്നിരുന്നു. 'ഏറെക്കാലത്തോളം താന്‍ സിനിമാത്തിരക്കുകളില്‍ മുഴുകിത്തത്തെ ഇരിക്കുകയായിരുന്നു. കുടുംബത്തോടൊപ്പമോ വിശ്രമത്തിനായോ എനിക്ക് സമയം ഇല്ലായിരുന്നു. ഒരു കാലത്ത് ജോലിയുടെ അമിതഭാരത്തെക്കുറിച്ചൊക്കെ പരാതിപ്പെട്ടിരുന്നു. ജോലിയും ജീവിതവും എങ്ങനെ ബാലന്‍സ് ചെയ്യണമെന്നു പോലും അറിയില്ലായിരുന്നു. ദീപിക വന്നതിനുശേഷം അവള്‍ എനിക്കായി സമയം കണ്ടെത്തി, എന്റെ ചാര്‍ട്ടുകള്‍ ക്രമപ്പെടുത്തിത്തന്നു. ഞാന്‍ പറയുന്നത് കേട്ട് എനിക്കുവേണ്ടി പല കാര്യങ്ങളും ചെയ്തുതന്നു. സമയമാണ് ഏറ്റവും വിലപ്പെട്ടതെന്ന ബോധ്യത്തില്‍നിന്ന് ഇപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കായും സമയം കണ്ടെത്തുന്നു. സിനിമ കൃത്യമായ ഷെഡ്യൂളുകളില്‍ ചെയ്തുതീര്‍ത്ത് കുടുംബത്തോടൊപ്പവും എനിക്കായും സമയം കണ്ടെത്തുന്നു, വിശ്രമവേളകള്‍ കണ്ടെത്തുന്നു'' എന്നാണ് രണ്‍വീര്‍ പറയുന്നത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ജീവിതത്തെക്കുറിച്ചും ജോലിയെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ദീപിക വന്നതോടെയാണ് തന്റെ ജീവിതം ബാലന്‍സ് ആയതെന്നാണ് രണ്‍വീര്‍ പറയുന്നത്. ദീപികയും രണ്‍വീറും ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ്. രാം ലീല എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കവെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് ബാജിറാവു മസ്താനി, പത്മാവത് തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒരുമിച്ചെത്തി. 83യിലും രണ്‍വീറിന്റെ നായിക ദീപികയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവായിട്ടായിരുന്നു ചിത്രത്തില്‍ രണ്‍വീര്‍ എത്തിയത്. കപിലിന്റെ ഭാര്യ റോമി ദേവിന്റെ വേഷമാണ് ദീപിക അവതരിപ്പിച്ചത്.

  Read more about: ranveer singh deepika padukone
  English summary
  Ranveer Singh Gives A Perfect Reply When Asked About If He Wants A Baby Boy Or Girl In Real life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X