Don't Miss!
- News
'ഒറ്റ തിരിഞ്ഞ് ആക്രമിച്ചവര്‍ക്ക് സമര്‍പ്പിക്കുന്നു', സ്വപ്നയ്ക്ക് എതിരായ ഹൈക്കോടതി വിധിയിൽ ജലീൽ
- Automobiles
ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki
- Finance
5,000 രൂപയിൽ നിന്ന് 30,000 കോടിയിലേക്ക് വളരുന്നത് എങ്ങനെ? നിക്ഷേപകരോട് ജുൻജുൻവാലയുടെ വാക്കുകൾ
- Sports
Asia Cup 2022: ഇന്ത്യക്കു കപ്പടിക്കാം, രോഹിത് ഒഴിവാക്കേണ്ടത് മൂന്ന് അബദ്ധങ്ങള്‍!
- Technology
Selfie Camera Smartphones: ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ
- Travel
യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ഡ വര്‍ധനവ്, കാരണങ്ങളിങ്ങനെ
- Lifestyle
സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ
'ഭാര്യയുടെ മുൻകാമുകനോട് ദേഷ്യമില്ല'; രൺബീർ കപൂറിനൊപ്പം സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് രൺവീർ സിങ്!
ബോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായക നടന്മാരിൽ ഒരാളാണ് രൺവീർ സിങ്. ബജ്റാവോ മസ്താനി, സിംബ, ഗല്ലിബോയ്, പദ്മാവത് തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് രൺവീർ സിങിനെ മുൻനിര നായകനാക്കിയത്. രൺവീർ സിങിന്റെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ 83 ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ രൺവീർ തന്റെ ആരാധകർക്ക് വേണ്ടി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ക്യൂ ആന്റ് എയാണ് ഇപ്പോൾ വൈറലാകുന്നത്. ദീപികയെ കുറിച്ചുള്ള വിശേഷങ്ങളും വരാനിരിക്കുന്ന സിനിമകളെ കുറിച്ചുമെല്ലാം രൺവീർ പങ്കുവെച്ചു.

ആരാധകരിൽ ഒരാൾ ചോദിച്ചത് നടൻ രൺബീർ കപൂറിനൊപ്പം സിനിമ ചെയ്യുമോ എന്നായിരുന്നു. രൺവീറിനെപ്പോലെ തന്നെ ബോളിവുഡിലെ മുൻനിര താരമാണ് രൺബീർ കപൂറും. എന്നാൽ ഇരുവരും ഒരുമിച്ച സിനിമ ഇതുവരെ വന്നിട്ടില്ല. അതിനാലാണ് ആരാധകരും അത്തരമൊരു ചോദ്യത്തെ കുറിച്ച് ചോദിച്ചത്. വർഷങ്ങളായി അങ്ങനൊരു സിനിമ ചെയ്യണമെന്ന ആഗ്രഹത്തിലാണ് താനെന്നാണ് രൺബീർ കപൂറിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി രൺവീർ പറഞ്ഞത്.
ഷാരൂഖ് ഖാനൊപ്പം സിനിമ സംഭവിക്കുമോ എന്നായിരുന്നു മറ്റൊരു ആരാധകൻ ചോദിച്ചത്. ഞങ്ങൾക്ക് എപ്പോഴാണ് നിങ്ങളെയും ഷാരൂഖിനെയും ഒരുമിച്ച് സ്ക്രീനിൽ കാണാൻ കഴിയുക എന്ന ചോദ്യത്തിന് അത് സാക്ഷാത്കരിക്കണം എന്നാണ് രൺവീർ മറുപടി പറഞ്ഞത്. അർജുൻ കപൂറിനെ താൻ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ആരാധരുടെ ചോദ്യത്തിന് മറുപടിയായി രൺവീർ സിങ് പറഞ്ഞു. രൺവീറിന്റെ 1983ൽ ഇന്ത്യ ലോകകപ്പ് വിജയിച്ചതിന്റെ കഥയാണ് പറഞ്ഞത്. പ്രഖ്യാപനം മുതലേ ചർച്ചകളിൽ നിറഞ്ഞുനിന്നിരുന്നു 83. സിനിമ കണ്ട് രജനികാന്ത് അടക്കമുള്ളവരും അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. ഗംഭീരം എന്നാണ് രജനികാന്ത് എഴുതിയത്.
കബിർ ഖാൻ, വിഷ്ണുവർദ്ധൻ ഇന്ദുരി, ദീപിക പദുക്കോൺ, സാജിഗദ് നദിയാദ്വാല എന്നിവരാണ് 83 നിർമിച്ചത്. റിലയൻസ് എന്റർടെയ്ൻമെന്റ്, ഫാന്റം ഫിലിംസ്, വിബ്രി മീഡിയ, കെഎ പ്രൊഡക്ഷൻസ്, നദിയാദ്വാല ഗ്രാൻഡ്സൺ എന്റർടെയ്ൻമെന്റ്, കബിർ ഖാൻ ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിർമാണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. നിതിൻ ബെയ്ദ് ആണ് 83ന്റെ ചിത്രസംയോജനം നിർവഹിച്ചത്.
-
'ഒന്നുമല്ലാത്ത കാലത്ത് ചെയ്ത സഹായങ്ങൾ അല്ലു മറന്നു'; നടന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ; വീടുവിട്ടിറങ്ങി സഹോദരൻ
-
'കാത്തിരുന്ന ആദ്യത്തെ കൺമണി ഇങ്ങെത്തി', മൃദുലക്കും യുവക്കും പെൺകുഞ്ഞ് പിറന്നു
-
'പുറത്തെ ജീവിതം മറക്കും, സ്വപ്നങ്ങളിൽ പോലും ബിഗ് ബോസ് വീടും മത്സരാർത്ഥികളും മാത്രമാകും'; അപർണ മൾബറി പറയുന്നു