For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടിയായ ഭാര്യയ്ക്കാണ് തന്നെക്കാള്‍ കൂടുതല്‍ പ്രതിഫലം; പരിചയപ്പെടുമ്പോഴും അങ്ങനെയായിരുന്നുവെന്ന് രണ്‍വീര്‍ സിംഗ്

  |

  ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടിയാണ് ദീപിക പദുക്കോണ്‍. വിവാഹം കഴിഞ്ഞെങ്കിലും ഇപ്പോഴും ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി ദീപിക വാഴുകയാണ്. നടിയ്‌ക്കൊപ്പം ഭര്‍ത്താവ് രണ്‍വീര്‍ സിംഗുമുണ്ട്. ഇരുവരും അഭിനയിച്ച 83 എന്ന സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതിനിടെ താരദമ്പതിമാരുടെ പ്രതിഫലം സംബന്ധിച്ചുള്ള ചില വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്.

  ഇളയമകന്റെ വിവാഹമാണ്; അമ്മ വിവാഹത്തിന് എത്തിയില്ല,വിവാഹ വീഡിയോയുമായി സീമ ജി നായരുടെ മകൻ ആരോമൽ

  തന്റെ ചര്‍മ്മം കൊണ്ടും അഭിനയം കൊണ്ടുമൊക്കെ താന്‍ സുരക്ഷിതനാണ്. തന്റെ ഭാര്യയും നടിയുമായ ദീപിക പദുക്കോണ്‍ ഒരു നേട്ടം കൈവരിക്കുമ്പോള്‍ ഏറ്റവും സന്തോഷവും സുരക്ഷിതത്വവും തോന്നുന്നത് തനിക്കാണെന്നും പറയുകയാണ് നടനിപ്പോള്‍. നിലവില്‍ 83 എന്ന സിനിമയുടെ വിജയം ആഘോഷിക്കുകയാണ് താരങ്ങള്‍. മുന്‍പൊരിക്കല്‍ രണ്‍വീറിന്റെ ചര്‍മ്മം കൊണ്ട് സുരക്ഷിതനാണോ എന്ന ദീപികയുടെ ചോദ്യം വീണ്ടും പൊങ്ങി വന്നതോടെ അതിനുള്ള മറുപടി നടന്‍ തന്നെ നല്‍കിയിരിക്കുകയാണ്.

  deepika-ranveer

  ഒരു താരത്തിന് അഭിനയിക്കാന്‍ ഞാന്‍ സമ്മതിച്ചു എന്ന് ആളുകള്‍ പറയുന്നത് എനിക്ക് നല്ലതായിട്ടാണ് തോന്നത്. കാരണം അതാണ് ഞാന്‍. എനിക്ക് മറ്റൊരു തരത്തിലും അങ്ങനെ ആവാന്‍ സാധിക്കുകയില്ല. ഞാന്‍ എല്ലായിപ്പോഴും സുരക്ഷിതനായൊരു വ്യക്തിയാണ്. എന്റെ ഭാര്യ ഈ നേട്ടം കൈവരിക്കുമ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നു. എന്നെക്കാള്‍ അഭിമാനിക്കുന്ന മറ്റാരും ഉണ്ടാവില്ലെന്നാണ് ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലൂടെ രണ്‍വീര്‍ പറയുന്നത്. ഞാനും ദീപികയും തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ അവള്‍ എന്നെക്കാളും പ്രതിഫലം വാങ്ങുന്ന വലിയൊരു താരം ആയിരുന്നു എന്നാണ് താരം പറയുന്നത്.

  വിവാഹവും വിവാഹമോചനവും എങ്ങനെയാണെന്ന് അനുഭവിച്ചെന്ന് അമൃത; വിവാഹത്തെ കുറിച്ച് അഭിരാമിയുടെ അഭിപ്രായമിങ്ങനെ

  deepika-ranveer

  വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ 2018 നവംബറിലായിരുന്നു രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും വിവാഹിതരാവുന്നത്. ഇന്ത്യന്‍ സിനിമാലോകം വലിയ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇരുവരുടേതും. വിവാഹം കഴിഞ്ഞെങ്കിലും താരങ്ങള്‍ സിനിമയിലേക്ക് തിരിച്ച് വരിക തന്നെ ചെയ്തു. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങള്‍ ഇപ്പോള്‍ 83 യിലാണ് വീണ്ടും ഒന്നിച്ചത്. ക്രിക്കറ്റ് വേള്‍ഡ് കപ്പിനെ ആസ്പദമാക്കി ഒരുക്കിയ സിനിമയ്ക്ക് എല്ലാ മേഖലകളില്‍ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

  ബിന്ദു പണിക്കർ പ്രണയത്തിലാണെന്ന വാർത്ത വന്നു; ആദ്യ സിനിമ ലൊക്കേഷനിലെ കഥ പറഞ്ഞ് സംവിധായകന്‍ ജോസ് തോമസ്

  83 Movie Malayalam Press Meet | Ranveer Singh | Prithviraj | Kapil Dev | FilmiBeat Malayalam

  ഭാര്യയും ഭര്‍ത്താവും എന്നതിനപ്പുറം സിനിമയിലും കരിയറിലും വ്യക്തി സ്വതന്ത്ര്യം നല്‍കുന്ന രണ്ട് മനുഷ്യരാണ് ദീപികയും രണ്‍വീറും. ഭാര്യയ്ക്ക് തന്നെക്കാള്‍ സാമ്പത്തികം കൂടുതലുണ്ടെന്നതോ പ്രതിഫലം അവളാണ് കൂടുതല്‍ വാങ്ങുന്നതെന്നോ തന്നെ ബാധിക്കുന്ന വിഷയമല്ലെന്നാണ് രണ്‍വീര്‍ പലപ്പോഴായി പറഞ്ഞിട്ടുള്ളത്. ഗോലിയോന്‍ കി രാസലീല രാംലീല എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴായിരുന്നു ദീപികയും രണ്‍വീറും തമ്മിലൊരു അടുപ്പത്തിന് തുടക്കമാവുന്നത്.

  English summary
  Ranveer Singh Opens Up He Never Felt Jealous Over His Wife Deepika Padukone For Earning More Than Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X