For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ എല്ലാ ആറുമാസം കഴിയുമ്പോഴും പുതിയ ആളാകുന്നുവെന്നാണ് അവളുടെ പരാതി'; ദീപികയെ കുറിച്ച് രൺവീർ

  |

  സ്വർഗത്തിൽ വെച്ച് കൂട്ടിച്ചേർത്ത ബന്ധമാണോ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണിൻറേയും രൺവീർ സിങിന്റേയുമെന്ന് താരദമ്പതികളുടെ ചിത്രങ്ങളും അഭിമുഖങ്ങളും കാണുന്ന ഏതൊരാൾക്കും അറിയാതെ തോന്നിപ്പോകും. ബോളിവുഡിലെ സ്റ്റാർ കപ്പിൾ എന്ന് നിസംശയം ദീപിക-രൺവീർ ജോഡിയെ വിശേഷിപ്പിക്കാം. ആരാധകർ ഏറെ ആവേശത്തോടെയാണ് ദീപിക-രൺവീർ വിവാഹത്തിന് കാത്തിരിക്കുന്നത്.‌ ബോളിവുഡിനെ ഇളക്കി മറിച്ച ദീപിക-രൺവീർ പ്രണയത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

  Also Read: 'മകൾക്ക് വേണ്ടി സൂപ്പർ ഹീറോവരെയാകും', ഭർത്താവിന്റേയും മകളുടേയും വിശേഷങ്ങളുമായി അസിൻ

  ആദ്യമായി ദീപികയെ കണ്ടപ്പോൾ എന്താണ് ചിന്തിച്ചതെന്ന് രൺവീറിനോട് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ ആദ്യമായി ദീപികയെ കണ്ടപ്പോൾ തന്നെ ഫ്ലാറ്റായി എന്നായിരുന്നു ഒരിക്കൽ രൺവീർ പറഞ്ഞത്. 2012ൽ മകാവുവിൽ നടന്ന സീ സിനി അവാർഡ് ചടങ്ങിലായിരുന്നു രൺവീർ ദീപികയെ ആദ്യമായി കാണുന്നത്. അന്ന് ദീപിക എന്ത് വസ്ത്രമാണ് ധരിച്ചിരുന്നത് എന്ന് പോലും ഇന്നും കൃത്യമായി കടുകിട തെറ്റാതെ രൺവീർ പറയും. ആദ്യ കാഴ്ചയിൽ തന്നെ രൺവീറിന് ദീപികയോട് പ്രണയം മൊട്ടിട്ടിരുന്നുവെങ്കിലും സഞ്ജയ് ലീല ബൻസാലിയുടെ രാംലീലയ്ക്ക് ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2013 ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്.

  Also Read: 'എന്റെ രൂപം തുടക്കകാലത്ത് ആർക്കും ഇഷ്ടപ്പെട്ടിരുന്നില്ല... അത് ഞാൻ മനസിലാക്കിയിരുന്നു'; ഉണ്ണി മകുന്ദൻ

  ഇതോടെ ദീപിക-രൺവീർ ജോടി ഗോസിപ്പ് കോളങ്ങളിൽ ഇടം നേടാൻ തുടങ്ങി. ഇതിന് പിന്നാലെ ഇറങ്ങിയ ബാജ്റാവോ മസ്താനിയോ‌ടെ ഇരുവരും പ്രണയത്തിലാണെന്ന് ആരാധകർ ഉറപ്പിച്ചു. ഈ ചിത്രത്തിലെ പ്രണയരംഗങ്ങൾ വളരെയധികം ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു. ഗോസിപ്പുകൾ ശക്തമായ സമയങ്ങളിലും പ്രണയത്തിലാണെന്ന് തുറന്ന് പറയാനോ, നിഷേധിക്കാനോ ഇരുവരും തയാറായിരുന്നില്ല. രൺവീർ ചില സൂചനകൾ നൽകുമായിരുന്നെങ്കിലും ദീപിക അന്ന് ഒഴിഞ്ഞ് മാറി. 2018ൽ ആയിരുന്നു ദീപിക-രൺവീർ വിവാഹം. ഇപ്പോൾ ഇരുവരും ഒരുമിച്ച് അഭിനയിച്ച 83യുടെ വിജയം ആഘോഷിക്കുകയാണ്. 1983ൽ കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് വിജയം നേടിയ ചരിത്ര നിമിഷത്തെ കുറിച്ചാണ് 83 എന്ന സിനിമ സംസാരിക്കുന്നത്.

  അടുത്തിടെ ഒരു അഭിമുഖത്തിൽ ദീപികയ്ക്ക് തന്നെ കുറിച്ചുള്ള ഏറ്റവും വലിയ പരാതി എന്താണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ രൺവീർ സിങ്. താൻ ആറോ, എട്ടോ മാസം കൂടുമ്പോൾ പുതിയ ആളായി മാറുന്നുവെന്നാണ് ദീപികയുടെ പരാതിയെന്നാണ് രൺവീർ സിങ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. 'എന്റെ ഭാര്യ ദീപിക വളരെ ക്ഷമയുള്ളവളാണ്. 6-8 മാസം കൂടുമ്പോൾ ഒരു പുതിയ മനുഷ്യനെയാണ് രൺവീറിൽ കാണുന്നത് എന്നാണ് അവൾ പലപ്പോഴും പരാതിപ്പെടുന്നത്. വൈവിധ്യമാണ് ജീവിതത്തിന്റെ സുഗന്ധമെന്ന് അവൾ പരാതിപ്പെടുമ്പോൾ ഞാൻ അവളോട് പറയും. പക്ഷെ പലപ്പോഴും മാറുന്ന എന്നെ കാണുന്നത് കൊണ്ട് അവൾക്ക് ബോറടിക്കുന്നില്ല. പുതിയ പ്രോജക്ടുകൾ ചെയ്യുമ്പോൾ ഞാൻ എന്റെ ഭക്ഷണരീതി, ശരീരഭാഷ, സ്വഭാവം, പ്രതികരണങ്ങൾ എല്ലാത്തിലും മാറ്റം വരുത്തും. അതിന്റെ പ്രതിഫലനങ്ങൾ‌ വീട്ടിലെത്തുമ്പോഴും ഉണ്ടാകും. ചിലപ്പോൾ എനിക്ക് ഞാൻ ആരാണെന്ന് കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്ന് തോന്നാറുമുണ്ട്' രൺവീർ പറയുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  83യിലെ രൺവീർ ഒറ്റ നോട്ടത്തിൽ ആർക്കും കപിൽ ദേവ് ആണെന്ന് തോന്നിപ്പോകും. അത്രത്തോളം രൂപമാറ്റം 83 സിനിമയിൽ രൺവീർ നടത്തിയിട്ടുണ്ട്. പ്രഖ്യാപനം മുതലെ ചർച്ചകളിൽ നിറഞ്ഞുനിന്നിരുന്ന സിനിമ കൂടിയായിരുന്നു 83. കബീർ ഖാൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രം അമ്പത് കോടി ക്ലബിലേക്ക് എത്തുകയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. രൺവീർ സിങ് ചിത്രത്തിൽ കപിൽ ദേവായി അഭിനയിച്ചപ്പോൾ ഭാര്യാ കഥാപാത്രമായിട്ടാണ് ദീപികാ പദുക്കോൺ എത്തിയത്. കൃഷ്‍ണമാചാരി ശ്രീകാന്ത് ആയി തമിഴ് നടൻ ജീവയാണ് അഭിനയിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിട്ടാണ് 83 ‌റിലീസ് ചെയ്തത്.

  Read more about: ranveer singh deepika padukone
  English summary
  Ranveer Singh Opens Up This What Deepika Padukone Complaints About Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X