Don't Miss!
- Finance
വഴിവെട്ടി നൽകിയത് ഓഹരി വിപണി; രാധാകിഷൻ ദമാനി കോടീശ്വരന്മാരുടെ പട്ടികയിലേക്ക് നടന്ന് കയറിയത് ഇങ്ങനെ
- Sports
അടുത്ത ടെസ്റ്റ് പരമ്പരയില്‍ അവന് ഇന്ത്യന്‍ ടീമിലുറപ്പ്! ഇല്ലെങ്കില്‍ അതാവും സര്‍പ്രൈസ്
- News
ധിക്കാരികള്‍, മറ്റുള്ളവരെ കേള്‍ക്കാന്‍ ശ്രമിക്കില്ല; ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ സംഭവിക്കുന്നത്
- Automobiles
അഗ്രസ്സീവ് വിലയിൽ വിൽപ്പന പിടിക്കാൻ Mahindra -യുടെ ബിഗ് ഡാഡി; 11.99 ലക്ഷം രൂപയ്ക്ക് Scorpio N വിപണിയിൽ
- Lifestyle
ഞാവല്‍പ്പഴം കഴിക്കുന്നവര്‍ അറിയാതെ പോലും ഇവ കൂടെ കഴിക്കരുത്
- Technology
നെറ്റ്ഫ്ലിക്സിലും പ്രൈമിലും ഹോട്ട്സ്റ്റാറിലുമുള്ള ഈ ഓപ്ഷന്റെ നേട്ടങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോ
- Travel
രാമപാദങ്ങള്‍ പിന്തുടര്ന്ന് രാമസ്മൃതിയിലൂടെയൊരു യാത്ര... ഐആര്‍സിടിസിയുടെ ഗംഗാ രാമായണ് യാത്ര
'ഒരിടത്ത് നിൽക്കാൻ എന്നെ അനുവദിക്കില്ല... ഒടിച്ചുകൊണ്ടിരിക്കും'; അമ്മായിയപ്പൻ പ്രകാശ് പദുകോണിന് കുറിച്ച് രൺവീർ
സ്വർഗത്തിൽ വെച്ച് കൂട്ടിച്ചേർത്ത ബന്ധമാണ് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണിൻറെയും രൺവീർ സിങിന്റേയുമെന്ന് ഇരുവരുടേയും പ്രണയവും വിവാഹ ജീവിതവും അടുത്തറിയാവുന്നവർ പറയുന്ന കാര്യമാണ്. 2013ലാണ് ഇവരുടെ പ്രണയകഥയുടെ ആരംഭം. ഗോലിയോ കി റസ്ലീല രാം ലീല എന്ന ചിത്രത്തിൻറെ ചിത്രീകരണ വേളയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2018ൽ ഇറ്റലിയിലെ ലേക് കോമോയിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്ന ഇരുവരുടെയും വിവാഹം. ഇരുവരുടേയും വിശേഷങ്ങളറിയാൻ ആരാധകർക്ക് ഏറെ താൽപര്യവുമാണ്.
'നായികയ്ക്ക് സ്ക്രീൻ സ്പേസ് കൂടിയാൽ ഈഗോ വരുന്ന നടന്മാരാണ് ബോളിവുഡിൽ ഏറെയും'; കൃതി സനോൺ!
അതിനാൽ ആരാധകർക്കായി തങ്ങളുടെ പ്രിയ നിമിഷങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടാറുണ്ട്. നടൻ രൺവീർ കപൂറുമായുള്ള പ്രണയ തകർച്ചയ്ക്ക് ശേഷമാണ് ദീപിക രൺവീർ സിങുമായി അടുക്കുന്നതും പ്രണയത്തിലായതും. നീണ്ട ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം എന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തിയത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളും വൻ ഹിറ്റായിരുന്നു. ഇരുവരും ചേർന്ന് അഭിനയിച്ച 83 എന്ന ചിത്രമാണ് ഏറ്റവും അവസാനം പുറത്തിറങ്ങിയത്.

രൺവീറിനോട് പ്രണയം തോന്നിയതിനെക്കുറിച്ചും അതിൻറെ കാരണത്തെക്കുറിച്ചും പലപ്പോഴും മാധ്യമങ്ങളോട് ദീപിക വെളിപ്പെടുത്തിയിട്ടുണ്ട്. തൻറെ മനസിൽ എന്താണോ തോന്നുന്നത് അതിനോട് സത്യസന്ധത പുലർത്തുന്ന വ്യക്തിയാണ് രൺവീറെന്നാണ് ദീപിക പറഞ്ഞത്. മനസിൽ തോന്നുന്ന വികാരമെന്തായാലും അത് സത്യസന്ധമായി പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുമെന്നും. അക്കാര്യത്തിൽ ഒരു അഭിനയവുമില്ലെന്നും. കരിയറിലും ജീവിതത്തിലും ഉയർച്ചയും താഴ്ചയുമുണ്ടാകുമ്പോൾ രൺവീർ തന്നോട് ഒരു പോലെയാണ് പെരുമാറിയിട്ടുള്ളതെന്നും അതെല്ലാം തന്നെയാണ് രൺവീറിലേക്ക് തന്നെ അടുപ്പിച്ചത് എന്നുമാണ് ദീപിക ഒരിക്കൽ പറഞ്ഞത്. ദീപികയുടെ കുടുംബം ഒരു കായിക പശ്ചാത്തലമുള്ള കുടുബംമാണ്.

ഇന്ത്യൻ ബാഡ്മിൻറൺ കളിക്കാരനായിരുന്ന പ്രകാശ് പദുകോണാണ് ദീപികയുടെ പിതാവ്. ദീപികയുടെ ഇളയ സഹോദരി ഒരു ഉയർന്ന് വരുന്ന ഗോൾഫ് കളിക്കാരിയാണ്. ആ കുടുംബത്തിൽ എല്ലാവർക്കും ഒരുമിച്ച് കൂടുമ്പോൾ പോലും സ്പോർട്സ് കാര്യങ്ങൾ സംസാരിക്കാനാണ് ഇഷ്ടം. പ്രകാശ് പദുകോണിന്റെ മരുമകനായ ശേഷമുള്ള ജീവിതത്തെ കുറിച്ച് രൺവീർ സിങ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. രൺവീറും സ്പോർട്സ് ഇഷ്ടമുള്ള വ്യക്തിയാണ്. 'ഓരോ തവണയും ഒത്തുചേരുമ്പോൾ ബാഡ്മിന്റൺ കളിക്കും. 66ലും പപ്പാ പ്രകാശ് പദുകോൺ കളിക്കായി ഇറങ്ങുമ്പോൾ കാണിക്കുന്ന ചടുലത അത്ഭുതപ്പെടുത്താറുണ്ട്. അദ്ദേഹം ഒരിടത്ത് നിന്ന് മനോഹരമായി കളിക്കുമെങ്കിൽ ഞാൻ അദ്ദേഹത്തോടൊപ്പം കളിക്കുമ്പോൾ നിൽക്കാൻ സമയമില്ലാതെ ഓട്ടമായിരിക്കും. കൂടാതെ വിസ്മയിപ്പിക്കുന്ന ധാരാളം തന്ത്രങ്ങളും അദ്ദേഹം കളിയിൽ കാണിക്കാറുണ്ട്.'

'ദീപികയുമായി ഡേറ്റിംഗ് ആരംഭിച്ചത് മുതൽ അവളുമായി ബാഡ്മിന്റൺ കളിക്കാറുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും അവളെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. ദീപിക എന്നെ അഞ്ചോ പത്തോ പോയിന്റിൽ താഴെയിറക്കും. എന്നിരുന്നാലും ക്രമേണ ഞാൻ കളിച്ച് കളിച്ച് പഠിച്ചു. ഇപ്പോൾ ഏകദേശം 15-16 മിനിറ്റ് വരെ അവളോട് മുട്ടി നിൽക്കും. എന്നിരുന്നാലും അവളെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഞങ്ങൾ ഒരുമിച്ചാൽ സിനിമ ഒരിക്കലും ചർച്ച ചെയ്യപ്പെടുകയോ സംസാരിക്കുകയോ ചെയ്യാറില്ല. പകരം കുടുംബം മുഴുവൻ ഒരുമിച്ചിരുന്ന് സ്പോർട്സ് കാണും. ദീപികയുടെ സഹോദരി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധികയാണ്. അവർ ഐപിഎല്ലും കാണുകയും ചെയ്യും' രൺവീർ സിങ് പറയുന്നു. രൺവീർ മുംബൈ ഇന്ത്യൻസിന്റെ ആരാധകനാണെങ്കിൽ ദീപികയും കുടുംബവും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആരാധകരാണ്. ഷാരൂഖ് ഖാനും ജോൺ എബ്രഹാമിനുമൊപ്പമാണ് ദീപിക പദുകോൺ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പ്രഭാസിനും അമിതാഭ് ബച്ചനുമൊപ്പമുള്ള നാഗ് അശ്വിന്റെ പ്രൊജക്റ്റ് കെയും ദീപികയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.