For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എനിക്ക് ജീവിക്കാന്‍ അറിയില്ലായിരുന്നു'; സിനിമയും ജീവിതവും ബാലന്‍സ് ചെയ്തുതന്നത് ദീപികയെന്ന് രണ്‍വീര്‍ സിങ്ങ്

  |

  ബോളിവുഡിലെ ഏറെ തിരക്കുള്ള താരദമ്പതികളാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും. സിനിമാരംഗത്ത് വ്യക്തമായ സ്ഥാനം നേടിയ ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. കരിയറിലെ ഉയര്‍ച്ചതാഴ്ചകളില്‍ തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുന്ന താരദമ്പതികളുടെ മാതൃകാജീവിതം ആരാധകരെയും തൃപ്തിപ്പെടുത്തുന്നതാണ്.

  രണ്‍വീറിന്റെ സ്ഥാനം അടയാളപ്പെടുത്തുന്ന നിരവധി ചിത്രങ്ങളാണ് ബോളിവുഡില്‍ സമീപകാലത്തായി പുറത്തിറങ്ങിയിട്ടുള്ളത്. പത്മാവത്, ഗല്ലി ബോയി, ബാജിറാവോ മസ്താനി എന്നീ ചിത്രങ്ങള്‍ രണ്‍വീറിന്റെ സിനിമായാത്രയ്ക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ ആസ്പദമാക്കി അടുത്തിടെ പുറത്തിറങ്ങിയ 83 എന്ന ചിത്രം വലിയ അഭിനന്ദനമാണ് രണ്‍വീറിന് നല്‍കിയത്. ചിത്രത്തില്‍ കപില്‍ ദേവായി ജീവിക്കുകയായിരുന്നു രണ്‍വീര്‍.

  Ranveer Singh

  പലപ്പോഴും തന്റെ സിനിമയോടുള്ള പാഷനെക്കുറിച്ച് രണ്‍വീര്‍ വാചാലനാകാറുണ്ട്. അടുത്തിടെ ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വ്യക്തിജീവിതത്തെക്കൂടി പരാമര്‍ശിച്ചായിരുന്നു രണ്‍വീറിന്റെ മറുപടി. 'ഏറെക്കാലത്തോളം താന്‍ സിനിമാത്തിരക്കുകളില്‍ മുഴുകിത്തത്തെ ഇരിക്കുകയായിരുന്നു. കുടുംബത്തോടൊപ്പമോ വിശ്രമത്തിനായോ എനിക്ക് സമയം ഇല്ലായിരുന്നു. ഒരു കാലത്ത് ജോലിയുടെ അമിതഭാരത്തെക്കുറിച്ചൊക്കെ പരാതിപ്പെട്ടിരുന്നു. ജോലിയും ജീവിതവും എങ്ങനെ ബാലന്‍സ് ചെയ്യണമെന്നു പോലും അറിയില്ലായിരുന്നു. ആദ്യകാലങ്ങളില്‍ പലപ്പോഴും ഇതിനിടയില്‍പ്പെട്ട് വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്.

  എന്നാല്‍ ദീപിക വന്നതിനുശേഷം അവള്‍ എനിക്കായി സമയം കണ്ടെത്തി, എന്റെ ചാര്‍ട്ടുകള്‍ ക്രമപ്പെടുത്തിത്തന്നു. ഞാന്‍ പറയുന്നത് കേട്ട് എനിക്കുവേണ്ടി പല കാര്യങ്ങളും ചെയ്തുതന്നു. സമയമാണ് ഏറ്റവും വിലപ്പെട്ടതെന്ന ബോധ്യത്തില്‍നിന്ന് ഇപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കായും സമയം കണ്ടെത്തുന്നു. സിനിമ കൃത്യമായ ഷെഡ്യൂളുകളില്‍ ചെയ്തുതീര്‍ത്ത് കുടുംബത്തോടൊപ്പവും എനിക്കായും സമയം കണ്ടെത്തുന്നു, വിശ്രമവേളകള്‍ കണ്ടെത്തുന്നു. സിനിമയേയും ജീവിതത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകളുള്ള വ്യക്തിയാണ് ദീപിക. അവള്‍ വന്നശേഷമാണ് എന്റെ ജീവിതത്തിനും ബാലന്‍സ് വന്നത്.' രണ്‍വീര്‍ വ്യക്തമാക്കുന്നു.

  പലപ്പോഴും ഒരു മുന്‍നിര നായകന്റെ കെട്ടുംമട്ടുമല്ല രണ്‍വീറിന്റേത്. യാഥാസ്ഥിതിക, സാമ്പ്രദായിക മനോഭാവങ്ങളെ തച്ചുടക്കുന്ന വേഷവിധാനങ്ങളും പെരുമാറ്റരീതികളുമൊക്കെയായാണ് രണ്‍വീര്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്താറുള്ളത്. അത് ആരാധകരെ ഏറെ രസിപ്പിക്കാറുമുണ്ട്.

  Ranveer Singh

  ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 2018 നവംബറിലാണ് ദീപികയും രണ്‍വീറും വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷമായിരുന്നു ദീപികയുമായുള്ള പ്രണയത്തെക്കുറിച്ച് രണ്‍വീര്‍ വെളിപ്പെടുത്തിയത്. ഈ വിവാഹത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നു എന്ന് രണ്‍വീര്‍ പറയുന്നു.

  രണ്‍വീറിന്റെ വാക്കുകള്‍ ഇങ്ങനെ. '' ഏകദേശം മൂന്ന് വര്‍ഷമായി ഞാന്‍ വിവാഹത്തെ കുറിച്ച് ഗൗരവത്തോടെ ചിന്തിച്ചിരുന്നു. ദീപിക തയ്യാറാവാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. അവള്‍ തീരുമാനിച്ചപ്പോള്‍ വിവാഹം സംഭവിക്കുകയായിരുന്നു. രണ്‍വീര്‍ പറയുന്നു. ഭാര്യയോടുള്ള സ്‌നേഹവും ബഹുമാനവും പൊതുവേദികളിലും രണ്‍വീര്‍ തുറന്നുപ്രകടിപ്പിക്കാറുണ്ട്.

  ജയേഷ് ഭായ് ജോര്‍ദാര്‍ എന്ന പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് ഇപ്പോള്‍ രണ്‍വീര്‍ സിങ്. ശാലിനി പാണ്ഡേ, ദീക്ഷ ജോഷി എന്നിവരാണ് ചിത്രത്തില്‍ രണ്‍വീറിന്റെ നായികമാരായി എത്തുന്നത്. കരണ്‍ ജോഹറിന്റെ പുതിയ ചിത്രമായ റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലും രണ്‍വീര്‍ സിങ്ങാണ് നായകന്‍. സ്ത്രീ കേന്ദ്രിതമായി ഒരുക്കുന്ന ചിത്രത്തില്‍ ആലിയ ഭട്ടാണ് നായിക.

  2006-ല്‍ പുറത്തിറങ്ങിയ കന്നട ചിത്രമായ ഐശ്വര്യയിലൂടെയാണ് ദീപിക പദുക്കോണ്‍ സിനിമാരംഗത്ത് എത്തുന്നത്. എന്നാല്‍ നടി ശ്രദ്ധിക്കപ്പെടുന്നത് 2007-ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിലൂടെയാണ്. ദീപികയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. ബോക്‌സ്ഓഫീസ് സൂപ്പര്‍ ഹിറ്റായിരുന്ന ചിത്രം മികച്ച പ്രതികരണമമാണ് ദീപികക്ക് നേടിക്കൊടുത്തത്. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും ദീപികയ്ക്ക് ലഭിച്ചിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അടുത്തിടെ ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ ഗെഹ്‌രിയാനാണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

  Read more about: deepika padukone ranveer singh
  English summary
  Ranveer Singh Reveals It Was Deepika Padukone Who Helps Him To Maintain A Work-life Balance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X