For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതെന്തൊരു ഗതികേട്, ഫുള്‍ മേക്കപ്പ് ഇട്ട് തറ തുടയ്ക്കുന്ന പ്രശസ്ത നടി; വീഡിയോ വൈറലാവുന്നു

    |

    നായികമാരെ മേക്കപ്പില്ലാതെ കാണുന്നത് വളരെ വിരളമാണ്. മേക്കപ്പ് ഇടുമ്പോള്‍ മുഖം പൂര്‍ണമായും മാറുന്ന നടിമാരും, മേക്കപ്പ് ഇടാതിരിക്കുമ്പോള്‍ അതിലും സുന്ദരികളായ നടിമാരും നമുക്കുണ്ട്. എന്നാല്‍ ഇപ്പോള്‍ പറയുന്നത്, മേക്കപ്പില്‍ നടികള്‍ എത്രമാത്രം സുന്ദരികളാണ് എന്നതല്ല, എപ്പോഴൊക്കെയാണ് നടിമാര്‍ മേക്കപ്പ് ഇടുന്നത് എന്നതിനെ കുറിച്ചാണ്. ഫുള്‍ മേക്കപ്പ് ഇട്ടുകൊണ്ട് വീട്ടിലെ തറ തുടയ്ക്കുന്ന ഒരു നടിയുടെ വീഡിയോ പുറത്ത് വന്നതിന് ശേഷമാണ് ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നത്.

    പ്രശസ്ത ബോളിവുഡ് നടി രവീണ തണ്ടറാണ് മേക്കപ്പിട്ട് തറ തുടയ്‌ക്കേണ്ടി വന്നത്. വീഡിയോ രവീണ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മുംബൈയിലുള്ള തന്റെ വീടിന്റെ ടെറസ് വൃത്തിയാക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത നടി അതിന്റെ കാരണവും വ്യക്തമാക്കിയിട്ടുണ്ട്. വീട്ടിലെ ടെറസിലിരുന്ന് ഒരു അഭിമുഖം കൊടുക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഫുള്‍ മേക്കപ്പിട്ട് എത്തിയപ്പോഴാണ് ടെറസ് വൃത്തിയില്ലാതെ കണ്ടത്. അപ്പോള്‍ തന്നെ അത് വൃത്തിയാക്കുകയും ആ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

    കഴിഞ്ഞ ഏഴ് വര്‍ഷമായി തൃഷ തന്നോട് ചെയ്യുന്ന ക്രൂരത തുടരുന്നു; ആരോപണവുമായി മീര

    raveenatandon
    കുറുപ്പിന്റെ തകര്‍പ്പന്‍ വീഡിയോയുമായി ദുല്‍ഖര്‍ | Filmibeat Malaylam

    വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. വാസ്തവം ഇതാണെന്നും, ക്യാമറയ്ക്ക് വേണ്ടി മാത്രമാണ് ഗ്ലാമര്‍ എന്നും നടി വ്യക്തമാക്കിയിച്ചുണ്ട്. ക്യാമറയിലേക്ക് നോക്കി ഗ്ലാമറായി ഇരിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യമാണ് ഇതെന്നും നടി പറയുന്നു. കാരണം വ്യക്തമാക്കിക്കൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോ മറ്റ് പല ക്യാപ്ഷനോടെയും ഷെയര്‍ ചെയ്തു പോകുന്നുണ്ട്. ട്രോളന്മാരും നല്ലൊരു ഇരയെ കിട്ടിയ സന്തോഷത്തിലാണ്. എന്നാല്‍ ട്രോളുകളെല്ലാം തന്നെ രവീണ ആസ്വദിക്കുകയാണ്.

    പലരും പറഞ്ഞത് പോലെയല്ല! അടുത്ത് പെരുമാറിയപ്പോഴാണ് മനസിലായത്, മമ്മൂട്ടിയെ കുറിച്ച് സംവിധായകൻ

    1991 മുതല്‍ ഇന്നും ബോളിവുഡ് സിനിമയില്‍ സജീവമായ നടിയാണ് രവീണ തണ്ടൂര്‍. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരമുള്‍പ്പടെ നേടിയിട്ടുള്ള നടിയാണ് രവീണ. ബോളിവുഡിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും ബംഗാളിയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കെ ജി എഫ് ചാപ്റ്റര്‍ 2 യില്‍ അഭിനയിക്കാനിരിക്കെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്.

    സംയുക്ത വര്‍മ്മയുടേയും ബിജു മേനോന്‍റെയും പ്രണയം ദൃഢമായത് അന്നായിരുന്നു! ആ നോട്ടം കൊണ്ട് മനസ്സിലായി!

    ഈ ചിത്രം പങ്കുവെയ്ക്കാതിരിക്കാൻ കഴിയുന്നില്ല! ദുൽഖറിനോടൊപ്പം അടുക്കളയിൽ ചാക്കോച്ചൻ...

    വീഡിയോ കാണാം

    English summary
    raveena tandon sweeps the floor just before giving the interview
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X