For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിന്റെ മുഖം കണ്ണാടിയില്‍ കണ്ടിട്ടുണ്ടോ! നടി ആകണമെന്ന് പറഞ്ഞപ്പോള്‍ കൂട്ടുകാരികള്‍; അനുഭവം പറഞ്ഞ് രേഖ

  |

  ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസമാണ് രേഖ. ഇന്നത്തെ പല നായികമാര്‍ക്കും എത്തിപ്പിടിക്കാന്‍ പോലും സാധിക്കാത്ത താരപദവിയില്‍ തിളങ്ങി നിന്നിരുന്ന താരം. ബോളിവുഡിന്റെ താരറാണി. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും രേഖയോടുള്ള ആരാധകരുടെ സ്‌നേഹത്തിന് യാതൊരു കുറവും വന്നിട്ടില്ല. ഒക്ടോബര്‍ എട്ടാം തിയ്യതി 67-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് രേഖ. ബോളിവുഡിനെ സംബന്ധിച്ച് രേഖ വെറുമൊരു നായിക നടിയല്ല, മറിച്ച് ഇതുവരെ മറ്റൊരാള്‍ക്ക് ആവര്‍ത്തിക്കാന്‍ സാധിക്കാത്ത സ്‌ക്രീന്‍ പ്രസന്‍സുള്ള താരറാണി തന്നെയാണ്.

  സാരിയിൽ സുന്ദരിയായി അമേയ, ചിത്രങ്ങൾ കാണം

  സിനിമയിലെ മിന്നും പ്രകനടം കൊണ്ട് അമ്പരപ്പെടുത്തുന്നത് പോലെ തന്നെ തന്റെ ജീവിതത്തിലൂടേയും രേഖ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ബാലതാരമായാണ് രേഖ സിനിമയിലെത്തുന്നത്. 19966 ലായിരുന്നു അരങ്ങേറ്റം. പിന്നീടിങ്ങോട്ട് തലമുറകളെ തന്റെ ആരാധകരാക്കി മാറ്റുകയായിരുന്നു രേഖ ചെയ്തത്. രേഖയുടെ സൗന്ദര്യത്തിലും താരപ്രൗഢിയിലും മയങ്ങി നിന്നു പോയവര്‍ ഒരുപാട്. എന്നാല്‍ രസകരമായൊരു വസ്തുത തന്റെ കുട്ടിക്കാലത്ത് രേഖയ്ക്ക് കൂട്ടുകാരില്‍ നിന്നും പലപ്പോഴും കളിയാക്കല്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നതാണ്.

  ഇന്ന് ഇന്ത്യന്‍ സിനിമാ ലോകം ബഹുമാനത്തോടെ കാണുന്ന രേഖ തന്റെ കുട്ടിക്കാലത്ത് തന്നെ അഭിനേത്രിയാകണമെന്നും താരമാകണമെന്നും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഈ ആഗ്രഹം പറഞ്ഞപ്പോള്‍ രേഖയുടെ സുഹൃത്തുക്കള്‍ അവരെ കളിയാക്കുകയായിരുന്നു ചെയ്തത്. നടി സിമി ഗെര്‍വാളുമൊത്തുള്ള തന്റെ പ്രസിദ്ധമായ അഭിമുഖത്തിലാണ് രേഖ അതേക്കുറിച്ച് മനസ് തുറക്കുന്നത്. സാവന്‍ ബാദോന്‍ എന്ന സിനിമയുടെ വിജയത്തിന് തന്റെ ജീവിതത്തിലുണ്ടാക്കാന്‍ സാധിച്ച മാറ്റത്തെക്കുറിച്ചായിരുന്നു രേഖ സംസാരിച്ചത്.

  ''എനിക്ക് ലഭിക്കുന്ന പ്രാധാന്യത്തിലും ശ്രദ്ധയിലും ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. എന്റെ സഹോദരിമാരും സന്തുഷ്ടരാണ്. അമ്മയും സന്തോഷിക്കുന്നു. ഞങ്ങള്‍ക്ക് കാറൊക്കെ വാങ്ങാം. പിന്നെന്താ, ഞാന്‍ നാളെ ഒരു താരമാകില്ലെന്ന് ആര് കണ്ടുവെന്ന് പറഞ്ഞപ്പോള്‍ നീ നിന്റെ മുഖം കണ്ണാടിയില്‍ കണ്ടിട്ടുണ്ടോ എന്നു പറഞ്ഞ സഹപാഠികള്‍ ഉണ്ടായിരുന്നു. എന്റെ ആദ്യത്തെ സിനിമ വിജയിച്ചപ്പോള്‍ എവിടെ നോക്കണമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. ഭാനു എല്ലാം നേടി'' എന്നായിരുന്നു രേഖ പറഞ്ഞത്. രേഖയുടെ യഥാര്‍ത്ഥ പേര് ഭാനുരേഖ എന്നാണ്.

  അതേസമയം തന്റെ 13-ാമത്തെ വയസില്‍ തന്നെ അഭിനേത്രിയാകുന്നതിനെക്കുറിച്ച് താന്‍ ചിന്തിച്ചിരുന്നത് പോലുമില്ലെന്നും രേഖ പറയുന്നു. അന്ന് താന്‍ ആഗ്രഹിച്ചിരുന്നത് എല്ലാവരേയും പോലെ വിവാഹം കഴിക്കാനും കുട്ടികള്‍ക്ക് ജന്മം നല്‍കാനും തന്നെ സ്‌നേഹക്കുന്ന വ്യക്തിയോടൊപ്പം ജീവിതം പങ്കിടാനുമായിരുന്നുവെന്നും അതേ അഭിമുഖത്തില്‍ രേഖ പറയുന്നുണ്ട്.

  ''ഇല്ല, ഒരിക്കലുമില്ല. ആ സമയത്ത് ഞാന്‍ ആഗ്രഹിച്ചിരുന്നത് വിവാഹം കഴിക്കാനും എന്നെ സ്‌നേഹിക്കുകയും എന്നോട് കരുതുലമുള്ള വ്യക്തിയോടൊപ്പം ജീവിക്കാനും കുട്ടികള്‍ക്ക് ജന്മം നല്‍കാനുമായിരുന്നു. കുറേ കുട്ടികള്‍ വേണമെന്നുണ്ടായിരുന്നു. എന്തുകൊണ്ട് ഞാന്‍ അന്ന് അങ്ങനെ ആഗ്രഹിച്ചുവെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. പക്ഷെ അതായിരുന്നു ഭാനുരേഖയ്ക്ക് വേണ്ടിയിരുന്നത്'' രേഖ പറയുന്നു.

  Also Read: ദീപിക പദുക്കോണിന് മുന്‍ കാമുകന്റെ ആശംസകള്‍; നടിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസിനീയമാണെന്ന് സിദ്ധാര്‍ഥ് മല്യ

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  തെന്നിന്ത്യന്‍ സിനിമകളിലൂടെ ബാലതാരമായി കരിയര്‍ തുടങ്ങി പിന്നീട് ബോളിവുഡിലെ താരറാണിയായി മാറിയ നടിയാണ് രേഖ. ഇപ്പോഴും അഭിനയ തുടരുകയാണ് രേഖ. പഴയത് പോലെ സജീവമല്ലെങ്കിലും തന്റെ സാന്നിധ്യം കൊണ്ട പല സിനിമകളിലും രേഖ കയ്യടി നേടാറുണ്ട്. യംല പഗ്ല ദിവാന ഫിര്‍ സെയിലാണ് രേഖ അവസാനമായി എത്തിയത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള താരമാണ് രേഖ. ഓണ്‍ സ്‌ക്രീനിലെ മിന്നും വിജയങ്ങളും പ്രകടനങ്ങളും പോലെ തന്നെ ഓഫ് സ്‌ക്രീനിലെ വിവാദങ്ങള്‍ കൊണ്ടും രേഖ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

  Read more about: rekha
  English summary
  Rekha Opens Up How Her School Friends Behave When She Expressed To Become An Actress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X