For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീതയാവാന്‍ 12 കോടി? കാരണം വ്യക്തമാക്കി നടി കരീന കപൂര്‍, ട്രോളുകള്‍ക്ക് നടിയുടെ മറുപടി

  |

  വിവാഹ ശേഷവും താരമൂല്യത്തിന്‌റെ കാര്യത്തില്‍ ഒട്ടുംപിന്നില്‍ അല്ലാത്ത നടിയാണ് കരീന കപൂര്‍. അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്താണ് കരീന എല്ലാവരുടെയും പ്രിയങ്കരിയായത്. ഓരോ സിനിമകള്‍ക്കും കോടികളാണ് കരീന കപൂര്‍ പ്രതിഫലം വാങ്ങാറുളളത്. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള നടി ഇപ്പോഴും ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. കരീനയുടെ ഡേറ്റിനായി കാത്തിരിക്കാറുളള സംവിധായകരും നിര്‍മ്മാതാക്കളും ഏറെയാണ്. എന്നാല്‍ വളരെ സെലക്ടീവായി മാത്രമാണ് നടി ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്നത്.

  മഡോണ സെബാസ്റ്റ്യന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

  ആമിര്‍ ഖാന്‍ നായകനാവുന്ന ലാല്‍സിംഗ് ഛദ്ദയാണ് കരീന കപൂറിന്‌റെ എറ്റവും പുതിയ ചിത്രം. അടുത്തിടെയാണ് രാമായണം ആസ്പദമാക്കിയുളള സിനിമയില്‍ അഭിനയിക്കുന്നതിനായി കരീന പ്രതിഫലം വര്‍ധിപ്പിച്ചതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ബിഗ് ബഡ്ജറ്റ് സിനിമയില്‍ സീതയുടെ റോളിലേക്കാണ് കരീനയെ പരിഗണിച്ചത്.

  പിന്നാലെ സീതയായി അഭിനയിക്കുന്നതിന് നടി 12 കോടി രൂപ ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ അന്ന് ആരോപണങ്ങളോട് കരീന ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തനിക്കെതിരെയുളള ആരോപണങ്ങള്‍ക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി. ബോളിവുഡിലെ നിര്‍ഭാഗ്യകരമായ ലിംഗ വേതന അസമത്വം ഉയര്‍ത്തി കാണിക്കാന്‍ കൂടുതല്‍ നടിമാര്‍ രംഗത്തുവരുന്നതില്‍ സന്തോഷമുണ്ട് എന്ന് കരീന കപൂര്‍ പറയുന്നു.

  തന്‌റെ മൂല്യം തനിക്ക് അറിയാമെന്നും അത് ചര്‍ച്ചകള്‍ക്കിടെ വ്യക്തമാക്കാന്‍ യാതൊരു മടിയുമില്ലെന്നും കരീന പറയുന്നു. സിനിമയില്‍ തുല്യ വേതനത്തിന് വേണ്ടി നടിമാര്‍ ശബ്ദിക്കുന്നത് സാധാരണ കാരണമായി കാണണം എന്നാണ് കരീന പറയുന്നത്. എന്‌റെ മൂല്യം എനിക്ക് അറിയാമെന്നും നടി പറയുന്നു. ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് ബോളിവുഡ് താരസുന്ദരി മനസുതുറന്നത്. എനിക്ക് എന്താണ് വേണ്ടത് എന്നാണ് ഞാന്‍ വ്യക്തമാക്കുന്നത്.

  അതിന് ആ ഒരു ബഹുമാനം ലഭിക്കണമെന്ന് ഞാന്‍ കരുതുന്നു. ഇത് ആവശ്യപ്പെടുന്നു എന്നതിലല്ല കാര്യം. സ്ത്രീകളെ ബഹുമാനിക്കുക എന്നതിലാണ്. കാര്യങ്ങള്‍ മാറികൊണ്ടിരിക്കുകയാണെന്ന് ഞാന്‍ കരുതുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സിനിമയില്‍ പുരുഷനും സ്ത്രീക്കും തുല്യ വേതനം ലഭിക്കുന്നതിനെ കുറിച്ച് ആരും സംസാരിക്കില്ലായിരുന്നു. ഇപ്പോള്‍ നമ്മളില്‍ പലരും അതിനെ കുറിച്ച് ഒരുപാട് സംസാരിക്കുന്നുണ്ട്.

  ബോളിവുഡിലെ നിര്‍ഭാഗ്യകരമായ ലിംഗ വേതന അസമത്വം ഉയര്‍ത്തി കാണിക്കാന്‍ കൂടുതല്‍ നടിമാര്‍ രംഗത്തുവരുന്നതില്‍ സന്തോഷമുണ്ട്, കരീന കപൂര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
  അതേസമയം രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ശേഷം വീണ്ടും ഷൂട്ടിംഗ് സെറ്റില്‍ തിരിച്ചെത്തിയിരിക്കുകയാണ് കരീന കപൂര്‍. ആമിര്‍ ഖാന്‍ നായകനായ ലാല്‍സിംഗ് ഛദ്ദയിലാണ് കരീന വീണ്ടും ജോയിന്‍ ചെയ്തത്.

  മോഹന്‍ലാലിന് മുന്‍പ് ആറാം തമ്പുരാനില്‍ ആലോചിച്ചത് ഈ താരങ്ങളെ, തുറന്നുപറഞ്ഞ് ഷാജി കൈലാസ്‌

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  നേരത്തെ ചിത്രത്തിലെ കുറച്ച് ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നടി സിനിമയില്‍ നിന്നും ഇടവേള എടുത്തത്. ലാല്‍സിംഗ് ഛദ്ദയുടെ സമയത്താണ് കരീന ഗര്‍ഭിണിയായത്. ഇപ്പോള്‍ മാസങ്ങള്‍ക്ക് ശേഷം ആമിര്‍ ഖാന്‍ ചിത്രത്തിന്‌റെ ലൊക്കേഷനില്‍ എത്തിയിരിക്കുകയാണ് കരീന. ഈ വര്‍ഷം തന്നെ തിയ്യേറ്ററുകളില്‍ എത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന സിനിമ കൂടിയാണ് ലാല്‍സിംഗ് ഛദ്ദ. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ സിനിമയുടെ റിലീസ് നീണ്ടുപോകാനുളള സാധ്യതകളുമുണ്ട്. ആമിര്‍ ഖാനൊപ്പം കരീന മുന്‍പ് അഭിനയിച്ച ത്രീ ഇഡിയറ്റ്‌സ് ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയിരുന്നു. ത്രീ ഇഡിയറ്റ്‌സിന് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കരീന വീണ്ടും ആമിര്‍ ഖാന്‌റെ നായികയാവുന്നത്.

  ആ റോള്‍ ചെയ്താല്‍ മിണ്ടില്ലെന്ന് മീനുട്ടി പറഞ്ഞു, ജയറാമിനെ മാത്രമല്ല ദിലീപിനെയും ശങ്കര്‍ അപമാനിച്ചിട്ടുണ്ട്

  English summary
  Respect should be given, Kareena Kapoor's reaction on being trolled for demanded Rs 12 cr to play Sita
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X